News

1.5 മില്യൺ യൂണിറ്റുകൾ കവിഞ്ഞ് ഇൻജീനിയം എൻജിൻ നിര!

ജാഗ്വർ ലാൻഡ് റോവറിന്റെ വിഖ്യാതമായ ഇൻജീനിയം ശ്രേണിയിൽ പെട്രോൾ, ഡീസൽ , ഇലക്ട്രിക്ക് പവർട്രെയ്‌നുകളാണ്‌ ഉള്ളത്

2015ന്റെ അവസാനം ഉത്പാദനം ആരംഭിച്ച ജാഗ്വാർ ലാൻഡ്റോവറിന്റെ ഇൻജെനിയം എൻജിനുകൾ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ലോകമെമ്പാടുമുള്ള വാഹനപ്രേമികളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ജാഗ്വാർ ലാൻഡ്റോവർ വാഹനങ്ങളുടെ തലവര തന്നെ മാറ്റിമറിച്ച ശക്തിയേറിയതും റിഫൈൻഡും ആയിട്ടുള്ള ഈ എൻജിന്റെ 1.5 മില്യൺ യൂണിറ്റുകൾ ഇതിനോടകം ഉത്പാദിപ്പിച്ച് കഴിഞ്ഞിരിക്കുകയാണ് കമ്പനി.

യു.കെയിലെ വോൾവർഹാംപ്ടൺ പ്ലാന്റിൽ നിർമിക്കുന്ന ഈ എൻജിനുകൾ ഫ്യുവൽ എഫിഷ്യൻസി, എമിഷൻ,ഭാരം കുറച്ചുകൊണ്ടുള്ള അലൂമിനിയം നിർമ്മിതി എന്നിവയ്ക്കു പേരുകേട്ടവയാണ്‌. ഇൻജിനിയം കുടുംബത്തിൽ നിലവിൽ പെട്രോൾ,ഡീസൽ,ഇലക്ട്രിക് പവർ ട്രെയ്നുകൾ ഉണ്ട്.

നാല് സിലിണ്ടർ ഡീസൽ എൻജിനിൽ തുടങ്ങിയ ഈ ലൈനപ്പിലേക്ക് പിന്നീട് നാല് സിലിണ്ടർ പെട്രോളും അതിനുശേഷം സ്ട്രൈയ്റ്റ് 6 പെട്രോൾ എൻജിനും എത്തിച്ചേർന്നു. ഒരു മൈൽഡ് ഹൈബ്രിഡ് സ്‌ട്രെയ്റ്റ്-സിക്സ് ഡീസൽ എൻജിന്റെ ഉത്പാദനത്തെപ്പറ്റിയും കമ്പനി അടുത്തിടെ വാർത്തകൾ പുറത്ത് വിട്ടിരുന്നു. തങ്ങളുടെ വാഹന റേഞ്ചിലേക്ക് ഉടനെ തന്നെ കൂടുതൽ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും(ബിഇവി), പ്ലഗ്-ഇൻ-ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും (പിഎച്ഇവി) ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ജെഎൽആർ.

ALSO READ:

jaguar-land-rover-ingenium-engine-milestone

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...