News

കാസ്ട്രോൾ ഇന്ത്യയുടെ മാർക്കറ്റിംഗ് ഇനി ജയ ജമ്രാനി നയിക്കും

ജയയ്ക്കു കീഴിൽ കാസ്ട്രോൾ ഇന്ത്യയുടെ മാർക്കറ്റിങ്ങിൽ വൻ കുതിപ്പുകളാണ്‌ പ്രതീക്ഷിക്കുന്നത്

പ്രമുഖ ലൂബ്രിക്കന്റ് ഉദ്പാദകരായ കാസ്ട്രോൾ ഇന്ത്യയുടെ നേതൃനിരയിൽ ഒരു പ്രധാന മാറ്റം സംഭവിച്ചിരിക്കുന്നു. ഇവരുടെ ഇന്ത്യയിലെ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആയി ജയ ജമ്രാനി ചുമതലയേറ്റു. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലായിരുന്നു മാറ്റം.

ഇന്ത്യയിലും വിദേശത്തുമായി ഒരു പതിറ്റാണ്ടിലേറെ ജയ കാസ്ട്രോലിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. മുൻപ് കുറച്ചു കാലം യൂണിലിവറിലും ഉണ്ടായിരുന്ന ഇവർ ഐഐഎമ്മിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയാണ്‌.

കാസ്ട്രോൾ ഇന്ത്യയുടെ അടുത്തിടെ ജനപ്രിയമായ പല ക്യാംപെയ്!നുകളുടെ പിന്നിലും ജയ ഉണ്ടായിരുന്നു. ഇവരുടെ കാസ്ട്രോൾ CRB ട്രക്ക് ആസന, സൂപ്പർ മെക്കാനിക്ക് തുടങ്ങിയ ക്യാംപെയ്‌നുകൾ വൻ ജനശ്രദ്ധ നേടിയിരുന്നു. കൂടാതെ കാസ്ട്രോൾ ആക്ടീവ് സ്കൂട്ടർ ഗേൾ ഇൻ ദ സിറ്റി, പവർ വൺ റോഡീസ് പോലുള്ള പിആർ ക്യാംപെയ്‌നുകളും വൻ വിജയങ്ങളായിരുന്നു. കൂടാതെ കാസ്ട്രോളിന്റെ വിജയഗാധയിലെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നായ 3 എമ്മുമായുള്ള സഖ്യം ചേരലിലും ജയയുടെ പങ്ക് വലുതായിരുന്നു. ഇവരുടെ നേതൃത്വത്തിൽ കാസ്ട്രോൾ ഇന്ത്യയുടെ വരുംകാല മാർക്കറ്റിങ്ങിൽ വൻ അത്ഭുതങ്ങളാണ്‌ പ്രതീക്ഷിക്കുന്നത്.

English Summary: IIM alumnus Jaya Jamrani becomes Castrol India VP Marketing 

ALSO READ:

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...