Kia Motors

Kia Sonet 2021 : 10 മാറ്റങ്ങളുമായി പുത്തൻ കിയാ സോനറ്റ് എത്തി, വില 6.79 ലക്ഷം മുതൽ

കൂടുതൽ ജനപ്രിയമാവാനും അതിലൂടെ കൂടുതൽ വില്പന നേടാനുമായി പുത്തൻ കിയ സോനറ്റിന്റെ താഴ്ന്ന വേരിയന്റുകളിൽ ഇപ്പോൾ മുൻപ് ഉയർന്ന വേരിയന്റുകളിൽ കണ്ടു വന്നിരുന്ന പല ഫീച്ചറുകളുമുണ്ട്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയുടെ പ്രിയ വാഹന ബ്രാൻഡുകളിൽ ഒന്നായി മാറിയ നിർമ്മാതാക്കളാണ്‌ കിയ മോട്ടോഴ്സ്. ഈയിടെ ഇവർ തങ്ങളുടെ പുതിയ ലോഗോയും ബ്രാൻഡ് ഐഡന്റിറ്റിയും ഇന്ത്യയിൽ എത്തിച്ചുകൊണ്ട് ഇവിടെ ഒരു വലിയ റീബ്രാൻഡിങ്ങിനു വിധേയമായിരുന്നു. ഇതിനു പിന്നാലെ തങ്ങളുടെ ജനപ്രിയ മോഡലായ സോനറ്റിന്റെ 2021 പതിപ്പ് വിപണിയിൽ എത്തിച്ചിരിക്കുകയാണ്‌ കിയ ഇന്ത്യ. 6.79 ലക്ഷത്തിൽ വിലയാരംഭിക്കുന്ന പുത്തൻ സോനറ്റിൽ ഏതാണ്ട് പത്തോളം പുതുമകളാണ്‌ ഉള്ളത്.

20221 Kia Sonet Features : paddle shifters, rear sunshade curtains

Kia Sonet 2021 : മാറ്റങ്ങൾ എന്തെല്ലാം?

  • പുത്തൻ സോനറ്റിൽ നാം ശ്രദ്ധിക്കുന്ന ആദ്യത്തെ മാറ്റം അതിലെ പുതുക്കിയ കിയ ലോഗോ ആവും.
  • പുതുതായി രണ്ട് ഓട്ടോമാറ്റിക്ക് വേരിയന്റുകൾ 2021 സോനറ്റിനു ലഭിച്ചിട്ടുണ്ട്- HTX 7DCT (1.0T-GDI ടർബോ പെട്രോൾ ), HTX 6AT (1.5 ഡീസൽ).
  • പുത്തൻ സോനറ്റിന്റെ എല്ലാ ഓട്ടോമാറ്റിക്ക് വേരിയന്റുകളിലും പാഡിൽ ഷിഫ്റ്ററുകൾ ലഭ്യമാണ്‌. ഈ വിഭാഗത്തിൽ ഇവ ആദ്യമാണ്‌.
  • പിൻസീറ്റ് യാത്രികരുടെ സൗകര്യാർഥം പിൻ വിൻഡോകൾക്ക് സൺഷേഡ് കർട്ടനുകൾ നല്കിയിട്ടുണ്ട്.
  • സോനറ്റിന്റെ UVO കണക്റ്റിൽ ഇപ്പോൾ സൺറൂഫ് തുറക്കാനും അടയ്ക്കാനും ഉള്ള വോയ്സ് കമാൻഡുകൾ ലഭ്യമാക്കിയിട്ടുണ്ട്.
  • പുതുക്കിയ സോനറ്റിൽ വേരിയന്റുകളും അവയിൽ ലഭ്യമായിട്ടുള്ള ഫീച്ചറുകളുടെ നിരയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുൻപ് ഉയർന്ന വേരിയന്റുകളിൽ മാത്രം ലഭ്യമായിരുന്ന പല ഫീച്ചറുകളും ഇപ്പോൾ ചെറിയ വേരിയന്റുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഉദാ: മൾട്ടി ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, സൺറൂഫ്, സ്മാർട്ട് കീ, റിമോട്ട് എൻജിൻ സ്റ്റാർട്ട്…
  • ഇലക്ട്രോണിക്ക് സ്റ്റെബിലിറ്റി കൺട്രോൾ,. വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ബ്രേക്ക് അസിസ്റ്റ്, ഹിൽ അസിസ്റ്റ് പോലുള്ള പല സുരക്ഷാ ഫീച്ചറുകളും ഇപ്പോൾ താഴ്ന്ന വേരിയന്റുകളിലും ലഭ്യമാണ്‌.

Kia Sonet 2021 വില

VariantPrice (ലക്ഷം)
HTE 5MT6.79
HTK 5MT7.79
HTK+ 5MT8.65
HTK+ 6iMT9.79
HTX 6iMT10.29
HTX 7DCT10.99
HTX+ 6iMT11.75
GTX+ 6iMT
2021 Kia Sonet Prices

English Summary: Kia Sonet 2021 launched in India from 6.79 lakh, 10 changes explained.

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...