Kia Motors

ആദ്യ ദിവസം തന്നെ 6500ൽ ഏറെ ബുക്കിങ്ങുമായി കിയ സോനറ്റ്!

സെപ്തംബറിൽ വിപണിയിൽ എത്തും മുൻപേ സോനറ്റ് ഇന്ത്യക്കാർക്ക് ‘ക്ഷ’ ബോധിച്ച മട്ടാണ്‌…

എഴുത്ത്: ലിഖിത കെ ബാബു

കിയ മോട്ടോഴ്‌സ് ഇന്ത്യ അവരുടെ മൂന്നാമത് ഉത്പന്നം രാജ്യത്തിൽ അവതരിപ്പിക്കുവാൻ ഒരുങ്ങിയിരിക്കുന്നു. സെപ്തംബർ പകുതിയോടെ സോനറ്റ് എന്ന സബ്-ഫോർ-മീറ്റർ, മെയ്‌ഡ്‌ ഇൻ ഇന്ത്യ എസ്‌യുവി വിപണിയിൽ എത്തും. ഈ അടുത്തിടെ ഇന്ത്യയിൽ നടന്ന ഇതിന്റെ ഗ്ലോബൽ പ്രീമിയർ വലിയ ചർച്ചാവിഷയമായിരിന്നു. ഓഗസ്റ് 20 മുതൽ ഉത്പാദകർ കാറിന്റെ ബുക്കിങ്ങും തുടങ്ങിയിരുന്നു . എന്തായാലും സോനറ്റ് എസ്‌യുവി ഉപഭോക്താക്കൾക്ക് ഇടയിൽ ഒരു ഓളം സൃഷ്ടിച്ചു എന്നു തന്നെ പറയാം. ആദ്യ ദിവസം തന്നെ 6523 ബുക്കിങ്ങുകളാണ്‌ വാഹനം സ്വന്തമാക്കിയത്.

തന്റെ അതുല്യമായ രൂപകൽപന കൊണ്ടുതന്നെ ഈ വാഹനം വ്യത്യസ്തനാവുന്നുണ്ട്. ഉള്ളിലെ സുഖസൗകര്യങ്ങളുടെയും ഫീച്ചറുകളുടെയും നീണ്ട നിരയും ഇവനെ യുവാക്കൾക്ക് പ്രിയപ്പെട്ടതാക്കും. വാഹനത്തിൽ വോയ്സ് അസിസ്റ് അടങ്ങുന്ന UVO കണക്റ്റും മറ്റ് നിരവധി സംവിധാനങ്ങളുമുണ്ട്. കുടുംബത്തിലെ വല്യേട്ടനായ സെൽറ്റോസിനെ പോലെ സോനറ്റിലും കൂടുതൽ ഇമ്പമാർന്ന ജിടി ലൈൻ ലഭ്യമാവും.

മൂന്ന് എഞ്ചിനുകളും അഞ്ച് ട്രാൻസ്മിഷൻ ഓപ്ഷനുകളും സോണറ്റിൽ ലഭ്യമാണ്, അതായത് 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ത്രീ സിലിണ്ടർ ടി-ജിഡിഐ ടർബോ പെട്രോൾ, 1.5 ലിറ്റർ സിആർഡിഐ ഡീസൽ, 5 MT, 6 MT, 7 DCT, 6AT, iMT എന്നിവ. i MT ഉള്ള ഇന്ത്യയിലെ രണ്ടാമത്തേതും കിയ കുടുംബത്തിൽ ആദ്യത്തേതുമായ വാഹനമാണ്‌ സോനറ്റ്. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ഇല്ലാത്ത ഇതിൽ ആറ് എയർബാഗുകൾ, എബി‌എസ്, ഇ‌ബി‌ഡി, ഇ‌എസ്‌സി, എച്ച്‌എസി, വി‌എസ്‌എം, ബ്രേക്ക് അസിസ്റ്റ് മുതലായവ ഉണ്ടായിരിക്കുന്നതാണ്.

സോനറ്റിന്റെ ഇന്ത്യയിലെ വിലയെപ്പറ്റി വിശദാംശങ്ങൾ ലഭ്യമല്ല. ഹ്യുണ്ടായ് വെന്യുവിന്‌ സമാനമാവുമെന്നാണ്‌ കരുതപ്പെടുന്നത്. ഇതറിയുവാൻ സെപ്തംബറിലെ ലോഞ്ച് വരെ കാത്തിരിക്കേണ്ടതുണ്ട്. എന്തായാലും 2500 രൂപ അടച്ചു കൊണ്ട് എതെങ്കിലും കിയാ ഡീലർഷിപ്പിലൂടെയോ അവരുടെ വെബ്സൈറ്റിലൂടെയോ സോനറ്റ് ബുക്ക് ചെയ്യാവുന്നതാണ്‌.

ALSO READ:

English Summary: Kia Sonet amasses 6523 bookings on day one

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...