Kia Motors

Kia Sonet Price: 6.71 ലക്ഷത്തിന് കിയ സോനറ്റ് വിപണിയിലേക്ക്!

കിടിലൻ എസ്‌യുവിക്ക് തകർപ്പൻ വില !

എഴുത്ത്: ലിഖിത കെ ബാബു

ഇന്ത്യയിലെ ജനങ്ങൾ ആകാംക്ഷയോടെ നോക്കിയിരുന്ന കിയ മോട്ടോഴ്‌സ് ഉൽപ്പന്നമായ സോനറ്റ് വിപണിയിലെത്തി. 6.71 ലക്ഷം മുതൽ 11.9 ലക്ഷം രൂപ വരെ നീളുന്നതാണ് സോനറ്റിന്റെ പ്രാരംഭ വില.

കഴിഞ്ഞ മാസമാണ് കമ്പനി ഈ സബ് 4 മീറ്റർ എസ് യു വിയെ ആദ്യമായി പരിചയപ്പെടുത്തിയത്. ജിടി ലൈൻ, ടെക്ക് ലൈൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ട്രിം ലെവലുകൾ അവതരിപ്പിക്കുന്ന ഈ വിഭാഗത്തിലെ ആദ്യത്തെ കാർ കൂടിയാണിത്. ജി ടി ലൈനാണ് കൂട്ടത്തിൽ സ്പോർട്ടി. ധാരാളം പ്രീമിയം ഫീച്ചറുകൾ ഇതിലുണ്ട്.

ഇന്റഗ്രേറ്റ് ചെയ്ത DRLകൾ ഉള്ള എൽ ഇ ഡി ഹെഡ് ലാംപ് യൂണിറ്റുകൾ, കിയയുടെ സിഗ്‌നേച്ചർ ടൈഗർ നോസ് ഗ്രിൽ, സ്റ്റൈലിഷായ ബമ്പറുകൾ,ക്രോം പൂശിയ ബെൽറ്റ് ലൈൻ,എൽ ഇ ഡി ടെയിൽ ലാമ്പുകൾ എന്നിങ്ങനെ നിരവധി അതുല്യമായ ഡിസൈൻ ഫീച്ചറുകൾ സോനറ്റിൽ ലഭിക്കുന്നു.

ഉള്ളിലെ സുഖസൗകര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ എടുത്തുപറയേണ്ട കാര്യമാണ് 7 സ്പീക്കറുകളോടുകൂടിയ ബോസിൻ്റെ പ്രീമിയം ഓഡിയോ സിസ്റ്റവും വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീനും. കൂടാതെ, സൺറൂഫ്, കിയാ UVO കണക്ട് എന്നിവയും ഇതിലുണ്ട്.

3 എൻജിനുകളും, 5 ട്രാൻസ്മിഷൻ ഓപ്ഷനുകളുമാണ് സോനറ്റിൽ വരുന്നത്‌. വാഹനം 1.2 L പെട്രോൾ,1.5 ഡീസൽ,1.0 ടർബോ പെട്രോൾ എൻജിനുകളിൽ ലഭിക്കുന്നു. കൂടാതെ 6AT, 5MT, 6 iMT, 6 MT, 7DCT എന്നിവ ഗിയർബോക്സുകളായി ഉണ്ട്. 1.2L പെട്രോൾ എൻജിൻ 5 MT ഗിയർ ബോക്സുമായി കൂടിച്ചേർന്ന് 83 PS പവർ ഉത്പാദിപ്പിക്കുന്നു. 1.0L ടർബോ പെട്രോളിന് 6 iMT,7 DCT ട്രാൻസ്മിഷനുകളുണ്ട്. ഇവ 120PS, 172Nm ഉത്പാദിപ്പിക്കുന്നു. 1.5L ഡീസൽ എഞ്ചിൻ 6AT ബോക്സുമായി കൂടിചേർന്ന് 115PS ആണ് പുറപ്പെടുവിക്കുന്നത്. ഡീസൽ ഓട്ടോമാറ്റിക്കിൽ ഈ എൻജിനൊരു വേരിയബിൾ ജ്യോമെട്രി ടർബോചാർജർ ആണുള്ളത്.

നാളുകൾക്കു മുൻപേ ബുക്കിംഗ് ആരംഭിച്ചിരുന്ന സോനറ്റ് ഇതുവരെ 25000 അധികം ബുക്കിങ്ങുകൾ നേടിയിട്ടുണ്ട്. മിഡ് സ്പെക് വേരിയൻ്റുകളിലും ധാരാളം ഫീച്ചറുകൾ ഉള്ള സോനറ്റ് വിജയം ആവുമെന്നതിൽ സംശയമില്ല.

കിയാ സോനറ്റ് വില

  • 1.2 പെട്രോൾ MT HTE Rs. 6.71 ലക്ഷം
  • 1.2 പെട്രോൾ MT HTK Rs. 7.59 ലക്ഷം
  • 1.2 പെട്രോൾ MT HTK+ Rs. 8.45 ലക്ഷം
  • 1.0 ടർബോ പെട്രോൾ iMT HTK+ Rs. 9.49 ലക്ഷം
  • 1.0 ടർബോ പെട്രോൾ iMT HTX Rs. 9.99 ലക്ഷം
  • 1.0 ടർബോ പെട്രോൾ iMT HTX+ Rs. 11.65 ലക്ഷം
  • 1.0 ടർബോ പെട്രോൾ iMT GTX+ Rs. 11.99 ലക്ഷം
  • 1.0 ടർബോ പെട്രോൾ DCT Rs. 10.49 ലക്ഷം
  • 1.5 ഡീസൽ MT HTE Rs. 8.05 ലക്ഷം
  • 1.5 ഡീസൽ MT HTK Rs. 8.99 ലക്ഷം
  • 1.5 ഡീസൽ MT HTK+ Rs. 9.49 ലക്ഷം
  • 1.5 ഡീസൽ MT HTX Rs. 9.99 ലക്ഷം
  • 1.5 ഡീസൽ MTHTX+ Rs. 11.65 ലക്ഷം
  • 1.5 ഡീസൽ MT GTX+ Rs. 11.99 ലക്ഷം
  • 1.5 ഡീസൽ AT HTK+ Rs. 10.39 ലക്ഷം

ALSO READ:

English Summary: Kia Sonet launched in India at INR 6.71 lakh

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...