Mahindra

ചുള്ളനായി ബൊളേറോ നിയോ എത്തി, വില 8.48 ലക്ഷം മുതൽ

മുൻപ് വിൽപനയിലുണ്ടായിരുന്ന ടിയുവി 300 ആണ് ബൊളേറോ നിയോയായി മാറിയിരിക്കുന്നത്

ചെറു എസ്‌യുവിയായ മഹീന്ദ്ര ബൊളേറോ നിയോ ഇന്ത്യൻ വിപണിയിലെത്തി. ജൂലായ് 15നായിരുന്നു നിയോയുടെ ലോഞ്ച് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് 13 ലേക്ക് മാറ്റുകയായിരുന്നു. 8.48 ലക്ഷത്തിലാണ് ബൊളേറോ നിയോയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. N4, N8, N10 എന്നിങ്ങനെ മൂന്നു വ്യത്യസ്ത വേരിയൻ്റുകളുണ്ട്.

മഹീന്ദ്ര ഈയിടെ പുറത്തുവിട്ട ടീസർ വീഡിയോകൾ സൂചിപ്പിച്ചിരുന്ന പോലെ മുൻപ് വിൽപനയിലുണ്ടായിരുന്ന ടിയുവി 300 യാണ് ഇപ്പോൾ ബൊളേറോ നിയോയായി മാറിയിരിക്കുന്നത്. ആകെ രൂപഭാവങ്ങൾ ടിയുവിയോട് അടുത്തു നിൽക്കുമ്പോഴും ആ വാഹനത്തിൽ നിന്നും കാര്യമായ വ്യത്യാസങ്ങളും മെച്ചപ്പെടുത്തലുകളും ബൊളേറോ നിയോയിലുണ്ട്.

മഹീന്ദ്ര ബൊളേറോ നിയോ: മാറ്റങ്ങൾ എന്തൊക്കെ?

നാലു മീറ്ററിൽ താഴെ നീളമുള്ള എസ്‌യുവിയായാണ് ബൊളേറോ നിയോ എത്തുന്നത്. ആകെ രൂപം ടിയുവിയുടേതിനോട് അടുത്തുനിൽക്കുന്നു. എന്നാൽ ടിയുവിയിൽ നിന്നും പല പ്രധാന മാറ്റങ്ങളും ഈ വാഹനത്തിനുണ്ട്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളോടുകൂടിയ പുത്തൻ ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ, എക്സ്‌യുവിയിലും സ്കോർപ്പിയോയിലും കണ്ടുവന്ന വെർട്ടിക്കൽ ക്രോം സ്ലാറ്റുകളോടുകൂടിയ ഗ്രിൽ ഡിസൈൻ, പുതുക്കിയ ഫോഗ് ലാമ്പുകൾ, ബൊളേറോയുടെ തരം ‘ക്ലാം ഷെൽ’ ബോണറ്റ്, വലുപ്പമേറിയ എയർ ഇൻടേക്കുകൾ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

Mahindra Bolero neo interior
Mahindra bolero neo interior

ഉൾഭാഗത്തും സമഗ്രമായ മാറ്റങ്ങളുണ്ട്. ഉൾഭാഗത്തിൻ്റെ ആകെ ഡിസൈൻ ടിയുവി 300, ബൊളേറോ എന്നീ വാഹനങ്ങളുടേതിനേക്കാൾ മനോഹരമാണ്. പുതുക്കിയ പ്രീമിയം ബെയ്‌ജ് ഫാബ്രിക്ക് അപ്‌ഹോൾസ്ട്രിയാണ് ബൊളേറോ നിയോയ്ക്കുള്ളത്. ഒപ്പം ചില പ്രധാന ഫീച്ചറുകളും കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ടോപ്പ് വേരിയൻ്റിൽ വലിയ ഡിജിറ്റൽ ഡിസ്പ്ലേ അടങ്ങുന്ന പുത്തൻ ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ, 7 ഇഞ്ച് ടച്ച്‌സ്ക്രീൻ ഇൻഫൊടെയ്‌ൻമെൻ്റ് സിസ്റ്റം, ക്രൂയ്സ് കൺട്രോൾ, പുതു തലമുറ മഹീന്ദ്ര വാഹനങ്ങളുടെ തനത് സ്റ്റിയറിംഗ് വീൽ ഡിസൈൻ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ എന്നിവയുണ്ട്.

എൻജിനും പ്ലാറ്റ്‌ഫോമും

ആകെ നീളം നാലു മീറ്ററിൽ താഴെ ഒതുങ്ങുമ്പോഴും ഒരു എസ്‌യുവിയുടെ സാങ്കേതിക തികവുകളൊക്കെയുമുണ്ട് ബൊളേറോ നിയോയ്ക്ക്. സ്കോർപ്പിയോയുടെ ലാഡർ-ഫ്രേം ഷാസിയാണ് ഈ വാഹനത്തിനുമുള്ളത്. റിയർ വീൽ ഡ്രൈവായ ബൊളേറോ നിയോയുടെ ഉയർന്ന വേരിയൻ്റുകളിൽ മെക്കാനിക്കലി ലോക്ക് ചെയ്യാവുന്ന ഡിഫറൻഷ്യലും ഉണ്ട്.

ടിയുവി 300ൽ കണ്ട 1.5 ലിറ്റർ, 3 സിലിണ്ടർ ഡീസൽ എൻജിൻ്റെ ബിഎസ് 6 പതിപ്പാണ് നിയോയിലുള്ളത്. ഈ എൻജിൻ 100 എച്ച്‌പി കരുത്തും 260 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കും, അതായത് ടിയുവി 300 നേക്കാൾ 20 ന്യൂട്ടൻ മീറ്റർ അധിക ടോർക്കുണ്ട് ബൊളേറോ നിയോയ്‌ക്കെന്നു ചുരുക്കം. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും എത്തുന്നത് ടിയുവിയിൽ നിന്നു തന്നെയാണ്. ഉയർന്ന വേരിയൻ്റുകളിൽ എബിഎസ്, ഇബിഡി, രണ്ട് എയർബാഗുകൾ, എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങളുമുണ്ട്.

വേരിയൻ്റുകളും വിലയും

വേരിയൻ്റ്എക്സ് ഷോറൂം വില
N48.48 ലക്ഷം
N89.48 ലക്ഷം
N109.99 ലക്ഷം
Mahindra Bolero NEO variants, full price list

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Mahindra Bolero Neo Launched in India, all details

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...