Mahindra

മഹീന്ദ്ര ബൊളേറോ നിയോ ടീസർ വീഡിയോ എത്തി, വരുന്നത് ടിയുവി 300 ൻ്റെ പുതിയ രൂപം

ബൊളേറോ നിയോയ്ക്ക് ഉണ്ടാവുക 1.5 ലിറ്റർ ഡീസൽ എൻജിനാവും

മഹീന്ദ്ര എക്സ്‌യുവി 700 ഈ മാസം അവസാനം വിപണിയിലെത്തുന്നതിനും മുൻപെ മറ്റൊരു പ്രധാന വാഹനം കൂടി മഹീന്ദ്രയിൽ നിന്നും എത്താനൊരുങ്ങുന്നു. ബൊളേറോ നിയോ എന്ന എസ്‌യുവിയുടെ ടീസർ വീഡിയോയാണ്‌ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബൊളേറോ എന്ന ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട എസ്‌യുവിയുടെ പേരുമായെത്തുന്ന ഈ വാഹനത്തിനു പക്ഷേ യഥാർഥ ബൊളേറോയുമായി പറയത്തക്ക ബന്ധങ്ങളില്ല. ടിയുവി 300ന്റെ ഫേസ്ലിഫ്റ്റിനെയാണ്‌ ബൊളേറോ നിയോ എന്നു പുനർനാമകരണം ചെയ്തിരിക്കുന്നത്.

ബൊളേറോ നിയോ: പ്രതീക്ഷിക്കേണ്ടത് എന്തൊക്കെ?

വീഡിയോയിൽ നിന്നും വ്യക്തമാകുന്നത് പറയത്തക്ക മാറ്റങ്ങൾ പുത്തൻ ടിയുവി 300ൽ (അഥവാ ബൊളേറോ നിയോയിൽ) ഉണ്ടാവുമെന്നാണ്‌. ആകെ ഡിസൈനിലും രൂപത്തിലും മാറ്റങ്ങൾ ചുരുക്കമാണ്‌. പഴയ ടിയുവി 300-നെ അപേക്ഷിച്ച് കുറച്ചുകൂടി ഷാർപ്പായ രൂപമാണ്‌ ബൊളേറോ നിയോയ്ക്കുള്ളത്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളോടുകൂടിയ പുത്തൻ ഹെഡ്‌ലാമ്പുകൾ, വെർട്ടിക്കൽ സ്ലാറ്റുകളോടുകൂടിയ ഗ്രിൽ, പുത്തൻ ബമ്പറുകൾ, രൂപമാറ്റങ്ങളോടുകൂടിയ സ്കിഡ് പ്ലേറ്റുകൾ എന്നിവയാണ്‌ പ്രധാന പ്രത്യേകതകൾ. ബോണറ്റിന്റെ രൂപത്തിൽ ബൊളേറോ-ഛായ പ്രകടമാണ്‌.

വീഡിയോയിൽ വ്യക്തമല്ലെങ്കിലും വശക്കാഴ്ചയിൽ പഴയ ടിയുവിയുമായി പറയത്തക്ക മാറ്റങ്ങളുണ്ടാവാനിടയില്ല. വീൽ ആർച്ചുകളുടെ രൂപവും, പിൻ പില്ലറുകൾ, റൂഫ്‌ലൈൻ എന്നിവയുടെ ഡിസൈനുമൊക്കെ ഓർമ്മിപ്പിക്കുന്നത് ടിയുവിയെത്തന്നെയാണ്‌. പിൻഭാഗത്തിന്റെ ഡിസൈനിലും വലിയ മാറ്റങ്ങൾ ഉണ്ടാവാനിടയില്ല.

പുറമെയുള്ള കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഉൾഭാഗത്ത് സമഗ്രമായ മാറ്റങ്ങളാണ്‌ പ്രതീക്ഷിക്കുന്നത്. വീഡിയോ വ്യക്തമാക്കുന്നത് ബൊളേറോ നിയോയുടെ ഉള്ളിൽ ഉണ്ടാവുക പ്രീമിയം സ്വഭാവമുള്ള ഘടകങ്ങളും ഫിനിഷുമാവും എന്നാണ്. ആധുനികമായ പല ഫീച്ചറുകളും നിയോയ്ക്കുണ്ടാവും. വാഹനത്തിൻ്റെ അനലോഗ് -ഡിജിറ്റൽ കോംബിനേഷൻ ക്ലസ്റ്ററും, വീഡിയോയെ വിശ്വസിക്കാമെങ്കിൽ പ്രീമിയം സ്വഭാവമുള്ളതാണ്‌.

എൻജിനും ട്രാൻസ്മിഷനും

ബൊളേറോയുടെ അതേ എൻജിനും ഗിയർബോക്സും തന്നെയാണ്‌ നിയോയിലും പ്രതീക്ഷിക്കുന്നത്. 1.5 ലിറ്റർ എം-ഹോക്ക് ഡീസൽ എൻജിന്റെ കരുത്ത് 100 എച്ച്പിയും ടോർക്ക് 240 ന്യൂട്ടൺ മീറ്ററുമാവും. 5 സ്പീഡ് ഗിയർബോക്സാവും ഉണ്ടാവുക എന്നത് വീഡിയോയിൽ നിന്നും അറിവാകുന്നത്.

ബൊളേറോയുട പകരക്കാരനായി ആവില്ല നിയോ എത്തുന്നത്. ഇരുവാഹനങ്ങളും ഒരേസമയം വില്പനയിലുണ്ടാവും. വരും ദിവസങ്ങളിൽ തന്നെ ബൊളേറോ നിയോയുടെ മാർക്കറ്റ് ലോഞ്ച് പ്രതീക്ഷിക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Mahindra Bolero Neo teaser video released

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...