News

തകർപ്പൻ ഫിനാൻസ് സ്കീമുകളുമായി മഹീന്ദ്ര !

മൂന്നു മാസ മൊറട്ടോറിയം അടക്കമുള്ള സ്കീമുകൾ, എന്തൊക്കെയെന്നു നോക്കാം…

കോവിഡ് 19ും ലോക്ക്ഡൗണും തകർത്ത വാഹനവിപണി, തങ്ങൾക്ക് കിട്ടിയ ഇളവുകൾ പരമാവധി ഉപയോഗിച്ച് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഓൺലൈൻ വിപണിയെ കൂടുതൽ ആശ്രയിച്ചും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കസ്റ്റമേഴ്‌സിനായി ആകർഷകമായ പുത്തൻ ഫിനാൻസ് സ്കീമുകൾ ഒരുക്കിയിരിക്കുകയാണ് മഹീന്ദ്ര.

കോവിഡ് 19 തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ പുതിയ ഒരു വാഹനം സ്വന്തമാക്കുന്നത് പ്രായോഗികമല്ലെന്ന് തോന്നുമെങ്കിലും യാത്രയ്ക്കായി ജനങ്ങൾ പൊതുഗതാഗതം ഉപയോഗിക്കാൻ മടിക്കുന്നത് വാഹനവിപണിയെ സംബന്ധിച്ച് ഒരു അവസരം തന്നെയാണ്. ഇത് മുൻനിർത്തി തന്നെയാണ് മഹീന്ദ്ര ജനങ്ങൾക്ക് പ്രയോഗികമാം വിധം പുതിയ ഫിനാൻസ് സ്കീമുകൾ ഒരുക്കുന്നതും.

ലോക്ക്ഡൗൺ പ്രമാണിച്ച് എല്ലാ വാഹനവായ്പകൾക്കും 90 ദിവസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വാഹനം സ്വന്തമാക്കി 2021 മുതൽക്ക് ഇ.എം.ഐ അടച്ച്തുടങ്ങാൻ ഉള്ള സൗകര്യവും മഹീന്ദ്ര നൽകുന്നു. നീണ്ട കാലാവധിയും കുറഞ്ഞ പലിശ നിരക്കുകളുമായി (7.75%) 100 ശതമാനം ഓൺ-റോഡ് ലോണുകളും കമ്പനി വാഗ്ദാനം ചെയുന്നു. 1234 രൂപ/ലക്ഷം എന്ന നിരക്കിൽ തുടങ്ങുന്ന ഇ.എം.ഐ സ്കീമുകൾ ഉപഭോക്താക്കളേയും സാഹചര്യങ്ങളും ഒരേപോലെ കണക്കിലെടുത്തുകൊണ്ട് അവതരിപ്പിച്ചതാണ്. ഫ്‌ളീറ്റ് ഉടമകൾക്ക് പ്രത്യേക ഫണ്ടിംഗ് സൗകര്യങ്ങളുമുണ്ട്.

വനിതകൾക്കായി കുറഞ്ഞ പലിശ നിരക്കുകളും പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭ്യമാക്കുന്നു. ഇതിന് പുറമെ കോവിഡ് 19ന് എതിരെ പോരാടുന്ന ഡോക്ടർ, പോലീസ്, പിക്കപ്പ് വാഹന ഉടമകൾ എന്നിവർക്കും പ്രത്യേക സ്കീമുകൾ ലഭ്യമാണ്.

ALSO READ:

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...