News

Mahindra Own Online | ‘ഓൺലൈൻ കാർ-ബയിംഗ്’ പോർട്ടലുമായി മഹീന്ദ്ര!

മഹീന്ദ്ര വാഹനങ്ങൾ ഇനി ഓൺ ഓൺലൈനിലൂടെ എളുപ്പത്തിൽ സ്വന്തമാക്കാം

കോവിഡ് 19 ലോക്ക്ഡൗൺ രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വിപണിയിലേക്ക് കാലെടുത്തുവെക്കുകയാണ് ഇന്ത്യൻ കമ്പനി ആയ മഹീന്ദ്ര. വാഹനനിർമാണ-വിപണന രംഗത്തിനായി കേന്ദ്ര മന്ത്രാലയം നൽകിയ ഇളവുകൾ നിയമാനുസൃതമായി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഒട്ടുമിക്ക വാഹനനിർമാതാക്കളും. അതിന്റെ പിന്തുടർച്ച എന്നോണമാണ് മഹീന്ദ്ര തങ്ങളുടെ ‘ഓൺ ഓൺലൈൻ’ എന്ന ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.

ഓൺ ഓൺലൈനിലൂടെ വളരെയധികം സേവനങ്ങളാണ് മഹീന്ദ്ര ഉറപ്പുവരുത്തുന്നത്. പഴയ വാഹനങ്ങളുടെ എക്സ്ചേഞ്ച്, ഫിനാൻസ് & ഇൻഷുറൻസ്, മഹീന്ദ്ര വാഹനങ്ങളുടെ പേഴ്സണലൈസേഷൻ എന്നീ സേവനങ്ങൾ ഇനി ഓൺലൈൻ വഴി കരസ്ഥമാക്കാം. ഈ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് ഒരു ‘4-സ്റ്റെപ് പ്രോസസ്സ്’ വഴി തങ്ങളുടെ എസ്. യൂ. വി ബുക്ക് ചെയ്ത് സ്വന്തമാക്കാം എന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

  • എക്‌സ്‌പ്ലോർ & പേഴ്സണലൈസ് : ഉപഭോക്താവിന് ഇഷ്ടാനുസരണം മഹീന്ദ്ര വാഹനങ്ങൾ തിരഞ്ഞെടുക്കാനും പേഴ്സണലൈസ് ചെയ്യാനും സാധ്യമാക്കുന്നു.
  • ഇൻസ്റ്റന്റ് എക്സ്ചേഞ്ച് കോട്ട് : ഉപഭോക്താവിന്റെ സൗകര്യം പോലെ മഹീന്ദ്ര ഡീലർഷിപ്പുകൾ തിരഞ്ഞെടുക്കാനും പഴയ വാഹനം എക്സ്ചേഞ്ച് ചെയ്യാനുമുള്ള സൗകര്യം.
  • ഫിനാൻസ് & ഇൻഷുറൻസ് : വ്യത്യസ്തമായ ഫിനാൻസ്, ഇൻഷുറൻസ് സകീമുകളിൽ നിന്നും ഉപഭോക്താവിന് അനുയോജ്യമായത് തിരഞ്ഞെടുക്കാനും അനുമതി ലഭ്യമാവാനുമുള്ള സൗകര്യം.
  • പേയ്മെന്റ് & ഹോം ഡെലിവറി : ഓൺലൈനായി തുക അടച്ച് വാഹനം ഹോം ഡെലിവറി ആയി വീടുകളിൽ എത്തിക്കാം.

മഹീന്ദ്രയുടെ ഈ പോർട്ടലിൽ ഇപ്പോൾ 270ൽ അധികം ഡീലർഷിപ്പുകളും 900ൽ അധികം ടച്ച്പോയിന്റുകളുമുണ്ട്.

ALSO READ: ഹീറോ മോട്ടോക്കോർപ്പ് പ്ലാന്റ് വീണ്ടും പ്രവർത്തനത്തിലേക്ക്

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...