Mahindra

മഹീന്ദ്രയിൽ നിന്നും വരാനിരിക്കുന്നത് 9 വാഹനങ്ങൾ, ആദ്യമെത്തുക XUV700!

വരാനിരിക്കുന്ന മഹീന്ദ്ര വാഹനങ്ങളുടെ പട്ടികയിൽ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങളുമുണ്ട്!

ഇന്ത്യക്കാരുടെ അഭിമാനമായി നില്ക്കുന്ന വാഹന നിർമ്മാതാക്കളാണ്‌ ടാറ്റയും മഹീന്ദ്രയും. ഹാച്ച്ബാക്ക് മുതൽ പ്രീമിയം എസ്‌യുവി വരെ നീളുന്ന വിപുലമായ പാസഞ്ചർ വാഹന നിരയാണ്‌ ടാറ്റയ്ക്ക് ഉള്ളതെങ്കിൽ നമ്മുടെ പ്രിയപ്പെട്ട യൂട്ടിലിറ്റി വാഹനമോഡലുകൾ പലതും മഹീന്ദ്രയുടേതാണ്‌. ഭാവിയിൽ രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി / എസ്‌യുവി നിർമ്മാതാവായി മാറുകയാണ്‌ മഹീന്ദ്രയുടെ ലക്ഷ്യം. ഇതിനായി 2026-ന്‌ ഉള്ളിൽ ഏതാണ്ട് ഒൻപതോളം പുത്തൻ മോഡലുകൾ വിപണിയിലെത്തിക്കും. അവ ഏതൊക്കെയെന്നു നോക്കാം.

തുടക്കം XUV700 ൽ നിന്ന്

വരുംകാല ലോഞ്ചുകൾ ആരംഭിക്കുക പുത്തൻ എക്സ്‌യുവി 700ന്റെ വരവോടുകൂടിയാവും. ഈ വർഷം ഒക്ടോബറോടുകൂടി ഈ വാഹനം വിപണിയിൽ എത്തുമെന്നു കരുതുന്നു. നിലവിലെ XUV500നു പകരക്കാരനായാവും 700 എത്തുക.

പനോരമിക്ക് സണ്രൂഫ്, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വലുപ്പമേറിയ ടച്ച്സ്ക്രീൻ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റം, ADAS പോലുള്ള അനേകം നൂതന ഫീച്ചറുകളും ടെക്നോളജികളും XUV 700ൽ ഉണ്ടാവും.

മഹീന്ദ്രയുടെ പുതിയ ഗ്ലോബൽ എസ്‌യുവി പ്ലാറ്റ്ഫോമായ W601ൽ ആവും XUV700 നിർമ്മിക്കപ്പെടുക. രണ്ടാം തലമുറ ഥാറിൽ നാം കണ്ട 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളാവും XUV700ൽ ഉണ്ടാവുകയെങ്കിലും ഇവ കൂടുതൽ പവർ ലഭിക്കും വിധം റീട്യൂൺ ചെയ്യപ്പെടും. ഥാറിലേതുപോലെ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സുകൾ ഉണ്ടാവും.

പിന്നാലെ…

2020ൽ വിപണിയിലെത്തി അമ്പരപ്പിക്കുന്ന വില്പന നേടിയ വാഹനമാണ്‌ രണ്ടാം തലമുറ മഹീന്ദ്ര ഥാർ. നിലവിൽ 3 ഡോർ വാഹനമായ ഥാറിനൊരു 5 ഡോർ പതിപ്പു കൂടി പദ്ധതിയിലുണ്ട്. ഈ വാഹനവും വരും വർഷങ്ങളിൽ വെളിച്ചം കാണും.

മഹീന്ദ്രയുടെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന മോഡലുകളിൽ ഒന്നാണ്‌ സ്കോർപ്പിയോ. പുതു തലമുറ സ്കോർപ്പിയോയും അണിയറയിലുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി ഈ വാഹനം കമ്പനി ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്‌. അനേകം ഫീച്ചറുകളും പുതുപുത്തൻ മെക്കാനിക്കൽ ഘടകങ്ങളുമായാവും പുത്തൻ സ്കൊർപ്പിയോ എത്തുക. ഇവ കൂടാതെ പുത്തൻ ബൊളേറോയും പണിപ്പുരയിലുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google News, Facebook, Instagram

മോണോകോക്ക് വിഭാഗത്തിൽ 4 മോഡലുകളാണ്‌ വരുമെന്ന് അറിയുന്നത്. XUV700നു പുറമെ W620 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന SUV കൂപ്പെ (ഒരുപക്ഷേ XUV900 എന്നു വിളിച്ചേക്കാം), XUV300 ന്റെ പുതുക്കിയ പതിപ്പ്, V201 എന്നറിയപ്പെടുന്ന മോഡൽ എന്നിവയും ലിസ്റ്റിലുണ്ട്.

2023-26 കാലഘട്ടത്തിലാവും 5 ഡോർ ഥാറും പുതിയ ബൊളേറോയും എത്തുക, W620, V201, XUV300 എന്നിവയാവട്ടെ 2024-27 കാലയളവിലും.

mahindra new launch plan 1 840x420 1
Upcoming Mahindra cars in India (Image Source: Gaadiwaadi)

ഇലക്ട്രിക്ക് വസന്തം !

പാഞ്ഞടുക്കുന്ന ഇലക്ട്രിക്ക് വിപ്ലവത്തോട്‌ കണ്ണടയ്ക്കാൻ ഒരുക്കമല്ല മഹീന്ദ്ര എന്നാണ്‌ ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഭാവി വാഹനനിരയുടെ 75 ശതമാനത്തോളവും ഇലക്ട്രിഫിക്കേഷനുമായാവും എത്തുകയത്രെ. ഇതിൽ ഹൈബ്രിഡ് മോഡലുകൾ മുതൽ പൂർണ്ണമായും ഇലക്ട്രിക്ക് ആയ ബാറ്ററി ഇലക്ട്രിക്ക് വാഹനങ്ങൾ (BEV) വരെ ഉണ്ടാവും. ഹൈബ്രിഡുകളിലാവട്ടെ മൈൽഡ് ഹൈബ്രിഡ് മുതൽ പ്ലഗ്-ഇൻ ഹൈബ്രിഡുകൾ വരെയും ! വരുംകാല മഹീന്ദ്ര വാഹനങ്ങളെല്ലാം ഗ്ലോബൽ നിലവാരം പുലർത്തുമെന്നുള്ളതിന്റെ സൂചന കൂടിയാണിത്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google News, Facebook, Instagram

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 2025-26 കാലയളവിൽ EV1, EV2 (ഇപ്പോഴത്തെ കോഡ് നാമങ്ങൾ) എന്നിങ്ങനെ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ മഹീന്ദ്രയിൽ നിന്നുമെത്തും. ഒരു ഡെഡിക്കേറ്റഡ് ഇവി പ്ലാറ്റ്ഫോം (അതായത് ഇലക്ട്രിക്ക് വാഹനങ്ങൾക്കായി പ്രത്യേകം ഡിസൈൻ ചെയ്യപ്പെട്ട ചേസിസ്) ആവും ഇവയ്ക്കുണ്ടാവുക എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. ഇതിനു മുൻപ് നിലവില IC എൻജിൻ പ്ലാറ്റ്ഫോമുകൾ ഇലക്ട്രിഫൈ ചെയ്ത് നിർമ്മിച്ച വാഹനങ്ങളും ഒരുപക്ഷേ വന്നേക്കാം…

English Summary : Mahindra will launch 9 new models by 2026. XUV700 and other upcoming mahindra cars explained.

Thumb Image Source: New Indian Express

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...