Cars

മക്‌ലാറൻ ഇന്ത്യയിലെത്തി, വിലയറിയാം…

നാലു മോഡലുകളാണ്‌ തുടക്കത്തിൽ മക്‌ലാറന്‌ ഇന്ത്യയിൽ ഉണ്ടാവുക…

കാത്തിരിപ്പുകൾക്കൊടുവിൽ ഇംഗ്ലീഷ് സൂപ്പർക്കാർ ബ്രാൻഡായ മക്‌ലാറൻ ഇന്ത്യയിലെത്തി. അന്താരാഷ്ട്ര വിപണിയിൽ വില്പനയിലുള്ള നാലു മോഡലുകളെയാണ്‌ ഇപ്പോൾ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ജിടി, 720 എസ് കൂപ്പെ, 720 എസ് സ്പൈഡർ, അർടൂറ എന്നീ വാഹനങ്ങളാണ്‌ മക്‌ലാറന്റെ ഇന്ത്യൻ നിരയിലുള്ളത് .ഇതിൽ അർടൂറ ഒഴികെയുള്ളവയുടെ വിലകളാണ്‌ പുറത്തുവന്നിരിക്കുന്നത്.

GTയാണ്‌ മക്‌ലാറൻ നിരയിലെ തുടക്കക്കാരൻ. 3.72 കോടി രൂപയാണ്‌ ജിടിയുടെ എക്സ് ഷോറൂം വില. 29.77 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ആഡ്-ഓൺ പാക്ക് കൂടി കമ്പനി നല്കുന്നുണ്ട്. ഇതിൽ പാർക്കിംഗ് സെൻസറുകൾ, പിൻ ക്യാമറ, വെഹിക്കിൾ ലിഫ്റ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. മറ്റു മക്‌ലാറൻ മോഡലുകളെ അപേക്ഷിച്ച് മിതസ്വഭാവമുള്ളതും റോഡ് ഓറിയന്റഡുമാണ്‌ ജിടി.

Mclaren 720 S Spyder
McLaren 720 S Spyder

620 hp, 630 Nm ശേഷിയുള്ള 4.0 ലിറ്റർ ട്വിൻ ടർബോ എൻജിനുള്ള മിഡ്-എൻജിൻ വാഹനമാണ്‌ ജിടി. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയെടുക്കാൻ 3.2 സെക്കൻഡുകൾ മതിയാവും. പോർഷെ 911 ടർബോ എസ്, ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി, ഫെരാരി റോമ എന്നിവയാണ്‌ പ്രധാന എതിരാളികൾ.

ആഗോള തലത്തിൽ ഏറെ വില്പനയുള്ള മോഡലാണ്‌ 720S. കൂപ്പെ, സ്പൈഡർ ( സോഫ്റ്റ് ടോപ്പ് കൺവെർട്ടിബിൾ) വകഭേദങ്ങളിൽ ഈ വാഹനം ലഭ്യമാണ്‌. ഈ രണ്ട് പതിപ്പുകളും ഇന്ത്യയിലും ലഭ്യമാവും. മക്‌ലാറൻ ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് ആയാണ്‌ 720 എസ് എത്തുന്നത്. 720 എച്ച് പി കരുത്തുള്ള 4.0 ലിറ്റർ ട്വിൻ ടർബോ എൻജിനുമായെത്തുന്ന 720എസ്സിന്‌ 0-100 കിലോമീറ്റർ വേഗതയെടുക്കാൻ 2.9 സെക്കൻഡുകൾ മതി.

mclaren GT
McLaren GT

കൂപ്പെയ്ക്ക് 4.65 കോടിയും സ്പൈഡറിന്‌ 5.04 കോടിയുമാണ്‌ എക്സ് ഷോറൂം വില. 12 സ്പീക്കർ Bowers & Wilkins പ്രീമിയം ഓഡിയോ സിസ്റ്റം, സസ്പെൻഷൻ ലിഫ്റ്റ് എന്നിവയടങ്ങുന്ന ആഡ്‌ ഓൺ പാക്കേജിന്‌ 43.31 ലക്ഷം അധികം നല്കണം. ലംബോർഗിനി ഹുറാകാൻ, ഫെരാരി എഫ് 8 ട്രിബ്യൂട്ടൊ എന്നിവയാണ്‌ എതിരാളികൾ.

സാങ്കേതികമായി മുന്നിട്ടു നില്ക്കുന്ന MLCA മോണോകോക്‌ പ്ലാറ്റഫോമിൽ നിർമിക്കപ്പെട്ട മക്‌ലാറൻ കുടുംബത്തിലെ പുതിയ ഹൈബ്രിഡ് സൂപ്പർക്കാർ ആണ്‌ ആർടൂറാ, GT ക്കും 720S നും ഇടയിലായിരിക്കും ഇവന്റെ സ്ഥാനം. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്പനിയുടെ കോൺഫിഗറേറ്റർ സൈറ്റിലൂടെ വാഹനത്തെ സ്പെക്ക് ചെയ്ത് ബുക്ക് ചെയ്യുവാനാകും. ഇൻഫിനിറ്റി ഗ്രൂപ്പാണ് മക്‌ലാറന്റെ ഇന്ത്യയിലെ ഡീലർ പാർട്നർ.

Dotted Lattice Table of Contents Yearbook
McLaren models price in India

English Summary: McLaren India models prices revealed- GT, 720 S Coupe, 720 S spyder, Artura.

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...