Mercedes Benz

എഎംജി സി63യും എഎംജി ജിടിആറും മേയ് 27ന്‌ എത്തും!

ഇരുവാഹനങ്ങളുടെയും ലോഞ്ച് സാധ്യമാവുക ഓൺലൈനായി

കോവിഡ് 19 ഭീതി വിതയ്ക്കുമ്പോഴും അത്യധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണ് മേഴ്സിഡീസ് ബെൻസ് ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്. മെയ് 27ന് മേഴ്സിഡീസ്, അവരുടെ ഏറ്റവും ശക്തിയേറിയ റോഡ്-ലീഗൽ വാഹനമായ എഎംജി ജിടിആറിന്റെ പുതിയ പതിപ്പും ഒപ്പം എഎംജി സി63 കൂപ്പേയും വിപണിയിൽ എത്തിക്കുകയാണ്. ബെൻസിന്റെ ഓൺലൈൻ വാഹനവിപണന പോർട്ടൽ ആയ ‘മേഴ്സിഡീസ് ബെൻസ് ഇന്ത്യ കൺസൾട്ടേഷൻ സ്റ്റുഡിയോ’ വഴി ആണ് ഈ ഓൺലൈൻ ലോഞ്ച് സാധ്യമാക്കുക.

മേഴ്സിഡീസ് എഎംജി സി63 കൂപ്പേ

ആഡംബരത്തിന്റെയും ആധുനികതയുടെയും മുഖമുദ്രയാണ് ബെൻസ് സി ക്ലാസ് കാറുകൾ. പെർഫോമൻസിനു പേരുകേട്ട എഎംജി സി-ക്ലാസുകളുടെ തലപ്പത്ത് സ്ഥാനം ഉറപ്പിക്കാനാണ് എഎംജി സി63 കൂപ്പേയുടെ വരവ്. 1.50 കോടി രൂപയോളം വില പ്രതീക്ഷിക്കുന്ന ഈ മോഡലിന്റെ സ്‌റ്റൈലിങ് ശൈലികൾ ശ്രദ്ധേയമാണ്. ഇവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ‘പാൻഅമേരിക്കാനാ’ ഗ്രില്ലും, ബ്ലാക്ക്ഡ്-ഔട്ട് ബൂട്ട്-ലിപ് സ്പോയ്ലറും, കറുത്ത 10 സ്പോക് അലോയ് വീലുകളുമാവും. എക്വിപ്മെന്റ് നിരയിൽ മേഴ്സിഡീസ് സി300 ഡി എഎംജി ലൈൻ വാഹനങ്ങളുടെ അതേ സവിശേഷതകൾ തന്നെ ആവും സി63യ്ക്കും ഉണ്ടാവുക.

മെക്കാനിക്കൽ വശത്തേക്ക് വരുമ്പോൾ, ആഗോള വിപണിയിൽ ഉള്ളതുപോലെ തന്നെ 476 എച്.പി ശക്തിയും 650 ന്യൂട്ടൻ മീറ്റർ ടോർക്കും നൽകുന്ന 4.0ലിറ്റർ വി8 ടർബോ സ്റ്റാൻഡേർഡ് മോഡലും, 510 എച്.പിയും 700 ന്യൂട്ടൻ മീറ്റർ ടോർക്കും ഉല്പാദിപ്പിക്കുന്ന എഎംജി സി63 എസ് മോഡലും ആവും ഇവിടെയും വിപണിയിൽ എത്തുക. 9 സ്പീഡ് ടോർക്ക് കോൺവേർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് ആവും ഈ റിയർ വീൽ ഡ്രൈവ് വാഹനത്തിന്റെ ട്രാൻസ്മിഷൻ ആയി ഉപയോഗിക്കുക.

Mercedes Benz , Mercedes AMG GTR Mercedes AMG C63

മേഴ്സിഡീസ് എഎംജി ജിടിആർ

“ദി ബീസ്റ്റ് ഓഫ് ഗ്രീൻ ഹെൽ” എന്ന് അറിയപ്പെടുന്ന, മേഴ്സിഡീസ് ബെൻസ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ എന്ന് വിശേഷിപ്പിക്കാവുന്ന എഎംജി ജിടിആർ 2020ന്റെ പുതുമകളുമായി വിപണിയിലേക്കെത്തുകയാണ്.
2017ൽ ഇന്ത്യയിൽ എത്തിയ മോഡലിന്‌ 3 വർഷത്തിനിപ്പുറം ഒരു ഫേസ്‌ലിഫ്റ്റ് അവതരിപ്പിക്കുമ്പോൾ കാര്യമായി തന്നെ പ്രതീക്ഷിക്കണം.പുതിയ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എഎംജി സി63യുടെ തന്നെ വി8 എൻജിന്റെ വ്യത്യസ്തമായി ട്യൂൺ ചെയ്ത വേർഷൻ ആണ് ജിടിആറിലും ഉപയോഗിച്ചുപോന്നിരുന്നത്.
585എച്.പി ശക്തിയും 700 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷി ഉള്ള ഈ ചങ്ങാതിക്ക് പൂജ്യത്തിൽ നിന്നും 100ൽ എത്താൻ വേണ്ടത് വെറും 3.6 സെക്കന്റുകൾ മാത്രമാണ്. സി63 ശൈലിയിൽ നിന്നും മാറി ഒരു 7 സ്പീഡ് ഡ്യുവൽ ക്ലച്ച് യൂണിറ്റ് ആണ് ട്രാൻസ്മിഷൻ ആയി ഉപയോഗിച്ചിരിക്കുന്നത്. 2.23 കോടി രൂപക്ക് വിപണിയിൽ എത്തിയ 2017 പതിപ്പിൽ നിന്നും 2020ൽ എത്തുമ്പോൾ ഉണ്ടാവുന്ന വിലയിലെ മാറ്റം കണ്ടുതന്നെയറിയണം.

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...