Mercedes Benz

എഎംജി സി63 എത്തി, വില 1.33 കോടി !

എഎംജിയുടെ കരുത്തുറ്റ 4.0 ലിറ്റർ ബൈ-ടർബോ വി8 എൻജിനാണ്‌ പുത്തൻ സി63ക്ക് ഉള്ളത്.

കാത്തിരിപ്പുകൾക്കൊടുവിൽ മേഴ്സിഡീസ് ബെൻസ് ഇന്ത്യ സി63 എഎംജി എന്ന കരുത്തന്റെ 2020 പതിപ്പിനെ ഇന്ത്യയിൽ എത്തിച്ചു. ഒരു ചുള്ളൻ 2 ഡോർ കൂപ്പെ രൂപശൈലിയിലാണ്‌ പുത്തൻ സി63 എത്തുന്നത്. എഎംജി നിരയിൽ സി43 എഎംജിക്കും മുകളിലായാവും ഇവന്റെ സ്ഥാനം. 1.33 കോടി രൂപ വിലവരുന്ന സി63 പൂർണ്ണമായും സിബിയു യൂണിറ്റുകളായാണ്‌ എത്തുന്നത്.

പുത്തൻ സി63യുടെ രൂപത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ജി63 പോലുള്ള എഎംജി മോഡലുകളിൽ കണ്ട, നെടുകെയുള്ള സ്ലാറ്റുകളോടുകൂടിയ വലിയ ‘പാൻ അമേരിക്കാന’ ഗ്രിൽ സി63യ്ക്കും കൈവന്നിട്ടുണ്ട്. 84 എൽഇഡി യൂണിറ്റുകൾ ചെർന്ന മൾട്ടിബീം എൽഇഡി ഹെഡ്‌ലാമ്പ് ക്ളസ്റ്ററാണ്‌. വലിയ എൻജിന്‌ ആവശയമായ വായുപ്രവാഹം ലഭ്യമാവുംവിധം രൂപപ്പെടുത്തിയതാണ്‌ വലിയ എയർഡാമും എയർ കർട്ടനുകളുമുള്ള മുൻബമ്പർ. കൂടാതെ നീളൻ ബോണറ്റിലുമുണ്ട് വലിയ എയർ ഡോമുകൾ. കാണാൻ അഴകുള്ള, കറുപ്പിൽ തീർത്ത അലോയ് വീലുകളും ഒഴുകിയിറങ്ങുന്ന റൂഫ്‌ലൈനും ചേർന്ന് വശക്കാഴ്ചയും അതിസുന്ദരമാണ്‌. കാർബൺ ഫൈബറിൽ തീർത്ത ലിപ് സ്പോയ്‌ലറും ഇരട്ട എക്സ്‌ഹോസ്റ്റുകളുമാണ്‌ പിന്നിലെ പ്രത്യേകതകൾ.

2020 mercedes benz amg c63 india launch price

പുത്തൻ സി63യുടെ ക്യാബിനിലും ഉണ്ട് ഒരുപറ്റം തകർപ്പൻ മാറ്റങ്ങൾ. ഉള്ളിലുള്ളവരുടെ സുഖസൗകര്യങ്ങൾ ഏറ്റുംവിധമുള്ള ഒരുപിടി കൂട്ടിച്ചേർക്കലുകൾ ഈ വാഹനത്തിൽ ഉണ്ടായിട്ടുണ്ട്. വലിയ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും വയർലെസ് ചാർജിംഗ് ബേയും, പനോരമിക്ക് സൺറൂഫുമൊക്കെ ഇക്കൂട്ടത്തിൽ പെടും. വലിയ 10.25 ഇഞ്ച് യൂണിറ്റും ബർമിസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റവും അടങ്ങുന്ന ഇൻഫൊടെയ്ന്മെന്റ് സിസ്റ്റത്തിൽ അനേകം കണക്റ്റിവിറ്റി ഒപ്ഷനുകൾ ഇണക്കിച്ചേർത്തിട്ടുണ്ട്. കൂടാതെ മേഴ്സിഡീസിന്റെ കണക്റ്റഡ് കാർ സംവിധാനമായ മേഴ്സിഡീസ് മീയുമുണ്ട് സി63യിൽ. എഎംജി സ്പെഷ്യൽ സ്വിച്ചുകളും നിയന്ത്രണങ്ങളുമുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റീയറിംഗ് വീലാണ്‌ മറ്റൊരു സവിശേഷത. കയ്യെത്തും ദൂരത്ത് സർവ്വ നിയന്ത്രണങ്ങളും ഒരുക്കി ഡ്രൈവിങ്ങ് കൂടുതൽ ആസ്വാദ്യകരമാക്കുക എന്നതാണ്‌ കമ്പനി ഇതിലൂടെ ഉദ്ദേശിക്കുന്നത്.

എൻജിനിലേക്കു വരാം… പൂർണ്ണമായും കൈ കൊണ്ടു നിർമ്മിക്കു ന 4.0 ലിറ്റർ ബൈ-ടർബോ വി 8 പെട്രോൾ എൻജിനാണ്‌ ഈ വാഹനത്തിന്‌. 475 എച്ച്‌പി ശക്തിയും 650 ന്യൂട്ടൺ മീറ്റർ ടോർക്കുമുണ്ട് ഇവന്‌. (അന്താരാഷ്ട്ര വിപണിയിൽ ഒരു 510 എച്ച്‌ പി/700 ന്യൂട്ടൺ മീറ്റർ മോഡൽ കൂടിയുണ്ടെങ്കിലും ഇന്ത്യയിൽ എത്തിയിരിക്കുന്നത് 475 എച്ച്‌പി പതിപ്പ് മാത്രമാണ്‌) 9 സ്പീഡ് ടോർക്ക് കൺവെർട്ടർ ടൈപ്പ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണ്‌. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയെടുക്കാൻ വേണ്ടിവരിക 4.4 സെക്കൻഡുകൾ മാത്രമാണ്‌! നന്ദി പറയേണ്ടത് നിർമ്മാണത്തിലെ കാർബൺ ഫൈബറിന്റെ ഉപയോഗം, എഎംജി എക്സ്‌ഹോസ്റ്റുകൾ, എഎംജി സസ്പെൻഷൻ എന്നിവയ്ക്കാണ്‌.

2020 mercedes benz amg c63 india launch price

7 വ്യത്യസ്ത നിറങ്ങളിൽ ലഭ്യമായ സി63യിൽ ധാരാളം കസ്റ്റമൈസേഷൻ സാധ്യതകളുണ്ട്. ട്രിം, അപ്‌ഹോൾസ്ട്രി എന്നിവയിലൊക്കെ തിരഞ്ഞെടുക്കുവാൻ ധാരാളമുണ്ട്. കോവിഡ് 19നു ശേഷം തങ്ങളുടെ വില്പന പൂർണ്ണമായും ഓൺലൈൻ ആക്കുവാനുള്ള ശ്രമത്തിലാണ്‌ മേഴ്സിഡീസ്. അതുകൊണ്ട് തന്നെ സി63യും പൂർണ്ണമായും ഓൺലൈൻ ആയി സ്വന്തമാക്കുവാനും ഹോം ഡെലിവറി സാധ്യമാക്കുവാനുമുള്ള സൗകര്യം ലഭ്യമാണ്‌.

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...