Mercedes Benz

പുതുപുത്തൻ മേഴ്സിഡീസ് ബെൻസ് ജിഎൽഎസ്സിനു വില 99.90 ലക്ഷം !

പെട്രോൾ ഡീസൽ വകഭേദങ്ങൾക്ക് വിലയിൽ മാറ്റമില്ല

ആഡംബര എസ്‌യുവികൾക്കിടയിലെ രാജകുമാരനാവാൻ മേഴ്സിഡീസ് ബെൻസിന്റെ 2020 മേഴ്സിഡീസ് ബെൻസ് ജിഎൽഎസ് എത്തി. ജിഎൽഎസ്സിന്റെ മൂന്നാം തലമുറയാണ്‌ ഇത്. പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ 2020 ജിഎൽഎസ് ലഭ്യമാവും. ഇരു വാഹനങ്ങൾക്കും 99.90 ലക്ഷമാണ്‌ എക്സ്‌ ഷോറൂം വില (കേരളത്തിൽ ഒഴികെ)

2010ൽ ആണ്‌ ബെൻസ് ജിഎൽ എന്ന തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയെ ഇന്ത്യയിൽ എത്തിക്കുന്നത്. തുടക്കത്തിൽ സിബിയു യൂണിറ്റുകളായെത്തിയ ജിഎൽ വൈകാതെ തദ്ദേശീയമായി നിർമ്മാണം ആരംഭിക്കുകയുണ്ടായി. പിന്നീട്‌ ജിഎല്ലിനു പകരക്കാരനായി കമ്പനി ജിഎൽഎസിനെ അവതരിപ്പിച്ചു. ഏതാണ്ട് 6700 ഓളം ജിഎൽഎസ്സുകളാണ്‌ ഇന്നുവരെ ഇന്ത്യയിൽ വിറ്റഴിഞ്ഞിട്ടുള്ളത്.

കാര്യമായ മാറ്റങ്ങളുണ്ട് ഡിസൈനിൽ. ഒപ്പം ഉള്ളിലെ സൗകര്യങ്ങളിലും ആഡംബരങ്ങളിലും പറയത്തക്ക വർദ്ധനവും. 5 സോൺ തെർമോട്രോണിക്ക് എസി, വാഹനത്തിന്റെ MBUX സംവിധാനം പ്രവർത്തിപ്പിക്കുവാനായി പിൻനിര യാത്രികർക്ക് പ്രത്യേകം ടാബ്‌ലറ്റ്, ആക്ടീവ് സീറ്റ് കൈനറ്റിക്സ്, ബർമിസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, എന്നിങ്ങനെ പോകുന്നു ആഡംബരങ്ങളുടെ പട്ടിക. കാലികമായ ചില മാറ്റങ്ങളുമുണ്ട് പുത്തൻ ജിഎൽഎസിൽ. കോവിഡ് ടെസ്റ്റിംഗ് സെന്ററുകൾ കാണിക്കുന്ന നാവിഗേഷൻ, ഓവർ ദ എയർ അപ്‌ഡേറ്റുകളോടുകൂടിയ മേഴ്സിഡീസ് മി കണക്റ്റഡ് കാർ സംവിധാനം എന്നിവ ഇക്കൂട്ടത്തിൽ പെടും.

2020 Mercedes Benz GLS India launch

ഇൻലൈൻ 6 പെട്രോൾ എൻജിനാണ്‌ ജിഎൽഎസ് 450 4-മാറ്റിക്കിനുണ്ടാവുക. 48 വോൾട്ട് ഇ-ക്യു ബൂസ്റ്റ് സംവിധാനവുമുണ്ട് ഇതിൽ. 6.2 സെക്കൻഡുകളാണ്‌ പൂജ്യത്തിൽ നിന്നും മണിക്കൂറിൽ നൂറ്‌ കിലോമീറ്റർ വേഗതയെടുക്കാൻ വേണ്ടിവരിക. ഡീസൽ മോഡലായ ജിഎൽഎസ്‌ 400ഡിക്കുമുള്ളത് ഇൻലൈൻ 6 എൻജിൻ തന്നെയാണ്‌. 6.3 സെക്കൻഡുകളിൽ നൂറ്‌ കിലോമീറ്റർ വേഗതയെടുക്കും ഇവൻ.

കോവിഡ് 19 കണക്കിലെടുത്തുകൊണ്ട് ഡിജിറ്റലായാണ്‌ കമ്പനി ജിഎൽഎസ്സിന്റെ ലോഞ്ച് നിർവഹിച്ചത്. മുൻപ് ഇ 63 എഎംജി, എഎംജി ജിടിആർ എന്നിവയും സമാന രീതിയിൽ വിപണിയിൽ ഇറക്കിയിരുന്നു.

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...