Nissan

Nissan Micra | മൈക്രയും സണ്ണിയും ഇനിയില്ല, തങ്ങളുടെ ഉത്പന്നനിര പുതുക്കി നിസാൻ

മൈക്രയും സണ്ണിയും കളമൊഴിഞ്ഞതോടെ നിസാൻ നിരയിൽ ബാക്കിയാവുന്നത് രണ്ടേ രണ്ടു മോഡലുകൾ മാത്രം…

നിസാന്‌ ഇന്ത്യയിൽ കാര്യമായ സെയിൽസ് സമ്പാദിച്ചുകൊടുത്ത രണ്ടു മോഡലുകളായിരുന്നു സണ്ണിയും മൈക്രയും. മൈക്ര സുന്ദരൻ ഒരു ഹാച്ച്ബാക്കായിരുന്നുവെങ്കിൽ സണ്ണി ധാരാളം സ്ഥലസൈകര്യമുള്ള ലക്ഷണമൊത്ത ഒരു സെഡാനായിരുന്നു. എന്നാൽ തങ്ങളുടെ വാഹന നിരയിൽ നിന്നും ഈ രണ്ടു വാഹനങ്ങളെയും പിൻവലിച്ചിരിക്കുകയാണ്‌ നിസാനിപ്പോൾ. ബിഎസ്‌ 6ലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായാണ്‌ നടപടി എന്നാണ്‌ അറിയുന്നത്.

ഇന്ത്യയിൽ ചെറു ഹാച്ച്ബാക്കുകൾക്ക് ഏറെ ജനപ്രീതിയുണ്ടായിരുന്ന കാലത്താണ്‌ ആദ്യകാല മൈക്ര അവതരിക്കുന്നത്. 1.2 ലീറ്റർ പെട്രോൾ എൻജിനും ആയായിരുന്നു ആ വാഹനം അന്ന് വിപണിയിലെത്തിയിരുന്നത്. പിന്നീട്‌ 76 ബിഎച്ച്‌പി ലഭിക്കും വിധമുള്ള ട്യൂണിങ്ങിലെത്തിയ 1.2 ലീറ്റർ എൻജിനും സിവിടി ഗിയർബോക്സുമായി മൈക്രയുടെ അടുത്ത തലമുറ എത്തിയപ്പോഴും മേല്പ്പറഞ്ഞ വാഹനം മൈക്ര ആക്ടീവ് എന്ന പേരിൽ വില്പന തുടർന്നിരുന്നു.

നിസാൻ സണ്ണി എത്തുന്നത് സെഡാനുകൾക്ക് പ്രിയമേറുന്ന കാലത്താണ്‌. 98 എച്ച്‌പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ, 85 എച്ച്‌പി കരുത്തും 200 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള 1.5 ലീറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് വ്യത്യസ്ത എൻജിനുകളായിരുന്നു ഈ വാഹനത്തിനുണ്ടായിരുന്നത്. പിൻനിരയിലെ സ്ഥലസൗകര്യത്തിന്‌ ഏറെ പേരുകേട്ട വാഹനം കൂടിയായിരുന്നു നിസാൻ സണ്ണി.

മൈക്രയും സണ്ണിയും കളമൊഴിഞ്ഞതോടെ കേവലം രണ്ടു വാഹനങ്ങളിലേക്കു ചുരുങ്ങിയിരിക്കുകയാണ്‌ നിസാന്റെ ഇന്ത്യൻ നിര. നിസാൻ വെബ്‌സൈറ്റിൽ ഇപ്പോഴുള്ളത് വരാനിരിക്കുന്ന ബിഎസ്‌ 6 നിസാൻ കിക്ക്സും വിപണിയിൽ രണ്ടു കോടിയോളം വില വരുന്ന ജിടിആറും മാത്രമാണ്‌. ഉടനെത്തുന്ന കിക്ക്സിന്റെ പുതു തലമുറയ്ക്ക് ഒരു പുതുപുത്തൻ 1.3ലീറ്റർ ടർബോ പെട്രോൾ എൻജിൻ ഉണ്ടാവുമെന്നാണ്‌ അറിയുന്നത്.

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...