Bikes

Dr Robert Hentschel, Vittorio Urciuoli: നോർട്ടൺ മോട്ടോർസൈക്കിൾസിൽ സുപ്രധാന നേതൃമാറ്റം!

ഹെൻ്റ്‌ഷെലിനെ CEO ആയും ഉർസിയോലിയെ CTO ആയും നിയമിച്ചു

ഇംഗ്ലീഷ് പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ നോർട്ടൺ മോട്ടോർസൈക്കിൾസിൽ സുപ്രധാന നേതൃമാറ്റങ്ങൾ സംഭവിച്ചു. ലോട്ടസിൽ നിന്നുമെത്തിയ ഡോ. റോബർട്ട് ഹെൻ‌ഷെലിനെ നോർട്ടൺ മോട്ടോർസൈക്കിൾസ് CEO ആയും വിറ്റോറിയോ ഉർസിയോലിയെ CTO ആയും നിയമിച്ചു. നൊർട്ടണിൽ ഇതാദ്യമായാണ്‌ ചീഫ് ടെക്നോളജി ഓഫീസർ (CTO)യുടെ പദവി നിലവിൽ വരുന്നത്. നിലവിൽ ടിവിഎസ് മോട്ടോർ കമ്പനിയുടെ ഉടമസ്ഥതയിലാണ് നോർട്ടൺ ഉള്ളത്. അതുകൊണ്ടു തന്നെ ടിവിഎസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുദർശൻ വേണുവാണ് നേതൃമാറ്റം പ്രഖ്യാപിച്ചത്. ഇതോടെ ഇടക്കാല CEO ആയിരുന്ന ജോൺ റസ്സൽ സ്ഥാനമൊഴിഞ്ഞു.

വരും കാലത്തിനായി നോർട്ടണെ പുനരാവിഷ്കരിക്കാനും, അതിലൂടെ വില്പനയും വിപണി വിഹിതവും വർദ്ധിപ്പിക്കുവാനുമുള്ള ടിവിഎസ്സിൻ്റെ പദ്ധതിയുടെ ഭാഗമാണ് നേതൃമാറ്റം.

പലകാലങ്ങളിലായി വാൽമെറ്റ് ഓട്ടോമോട്ടീവ് ഹോൾഡിംഗ് GmbH & Co KG, റിക്കാർഡോ, ലോട്ടസ് എന്നിവയിൽ ഹെൻ്റ്‌ഷെൽ പ്രവർത്തിച്ചിട്ടുണ്ട് .  URVI ലിമിറ്റഡിൻ്റെ ഡയറക്ടർ പദവി, ലോട്ടസിൻ്റെ പവർ ട്രെയിൻ വിഭാഗം മേധാവി, ഫെരാരി, അപ്രിലിയ റേസിംഗ് എന്നിവയിലെ പ്രോജക്റ്റ് ലീഡർ എന്നിങ്ങനെ ഒരുപറ്റം സുപ്രധാന പദവികളിൽ ഉർസിയോലിയും തിളങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും നോർട്ടണിൽ എത്തുന്നത് പകരം വയ്ക്കാനാവാത്ത സാങ്കേതിക വൈദഗ്ധ്യവും, എൻജിനീയറിംഗ് മികവും, അനുഭവസമ്പത്തുമായാണ്.

ഇടക്കാല സിഇഒ യ്ക്കു കീഴിൽ, നോർട്ടൺ അതിന്റെ എഞ്ചിനീയറിംഗ്, ഉൽപ്പന്ന നിലവാരം എന്നിവയിൽ വളരെയധികം പുരോഗതി കൈവരിച്ചിരുന്നു. ഇത് വരാനിരിക്കുന്ന  V4SS ൽ പൂർണ്ണമായും പ്രകടമാകും. പുതിയ നേതൃത്വത്തിനു കീഴിൽ, വരും കാലത്തിനായി പുനരാവിഷ്കരിക്കപ്പെടുമ്പോൾ നോർട്ടൺ അതിൻ്റെ 123 വർഷം നീളുന്ന പാരമ്പര്യത്തോടു നീതി പുലർത്തുംവിധമാവും മാറുകയെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

English Summary: TVS Motor Company appoints Robert Hentschel as CEO and Vittorio Urciuoli as CTO

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...