News

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് സ്കൂട്ടർ ഫാക്ടറി നിർമ്മിക്കാൻ ഒരുങ്ങി OLA.

500 ഏക്കറോളം വരുന്ന ഓല ഇലക്ട്രിക്ക് ഫാക്ടറി ഒരുങ്ങുന്നത് തമിഴ്നാട്ടിലാണ്

ഇന്ത്യ ആസ്ഥാനമായുള്ള OLA ക്യാബ്‌സിന്റെ ഉപസ്ഥാപനമായ ഓല ഇലക്ട്രിക്ക് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് ടൂവീലർ പ്ലാന്റ് നിർമ്മിക്കാൻ ഒരുങ്ങുന്നു.. 2020 ഡിസംബറിൽ തമിഴ്നാട് സർക്കാറുമായി ഉണ്ടാക്കിയ 2400 കോടി രൂപയുടെ കരാറിന്മേലാണ് 500 ഏക്കറിൽ പുതിയ ഫാക്ടറിയുടെ നിർമ്മാണം തമിഴ്നാട്ടിൽ ആരംഭിക്കാൻ ഒരുങ്ങുന്നത്.

100 ലക്ഷം മണിക്കൂർ കൊണ്ട് റെക്കോർഡ് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഈ ഫാക്ടറിയുടെ ആദ്യ ഘട്ട നിർമ്മാണ പ്രവൃത്തനങ്ങൾ വരും മാസങ്ങളിൽ ആരംഭിക്കും. ജനുവരിയിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായിരുന്നു.
സുസ്ഥിര വികസനം മുൻനിർത്തി നിർമ്മിക്കുന്ന ഈ ഫാക്ടറി ഗ്രീൻ ബെൽറ്റ് ഏരിയയിലെ മരങ്ങൾ നിലനിർത്തുമെന്നും കൂടാതെ കോമ്പൗണ്ടിൽ വലിയൊരു വനമേഖല നിർമിക്കുമെന്നും അറിയുന്നു . സൈറ്റിന് കുഴിച്ചെടുക്കുന്ന കല്ലും മണ്ണുമൊക്കെ നിർമ്മാണത്തിനു തന്നെ ഉപയോഗിക്കും. ഈ വിധേനയും മലിനീകരണം കുറയ്ക്കും.

ഫേസ് 1 ന്റെ ആദ്യ വർഷം 20 ലക്ഷം ഇലക്ട്രിക്ക് സ്കൂട്ടറുകൾ നിർമിക്കാനുള്ള കപ്പാസിറ്റിയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ യൂറോപ് , UK, ലാറ്റിൻ അമേരിക്ക, ഓസ്ട്രേലിയ, തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്കും ഇവിടെ നിർമ്മിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളും മറ്റു ഇരുചക്ര വാഹനങ്ങളും കയറ്റുമതി ചെയ്യും. കൂടാതെ OLA യുടെ സ്വന്തം AI എന്ജിനും ടെക്നിക്കൽ സ്റ്റാക്കുമാവും എല്ലാ സിസ്റ്റത്തിലും ഉൾപെടുത്തുക.

ഇൻഡസ്ടറി 4.0 പ്രിൻസിപ്പലിൽ പണിതുയരാൻ പോകുന്ന ഈ അന്താരാഷ്ട്ര നിർമ്മാണശാല പൊതുജനങ്ങൾക്കായി 10000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. നിർമ്മാണം പൂർത്തിയാവുമ്പോൾ ഇന്ത്യയിലെ ഏറ്റവുമധികം ഓട്ടോമേറ്റഡ് ആയ, 5000 റോബോട്ടുകളും ഓട്ടോമേറ്റഡ് നിർമ്മാണരീതികളുമുള്ള ഫാക്ടറിയായി ഇത് മാറും. തമിഴ്നാട് സർക്കാർ കൂടാതെ മറ്റു അന്താരാഷ്ട്ര കമ്പനികളെയും പങ്കാളികളായി ഇതിനായി OLA സജ്ജമാകീട്ടുണ്ട്.

വരും മാസങ്ങളിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക്ക് സ്കൂട്ടർ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് OLA. ഇതിനോടകം ഡിസൈനിനും ഇന്നോവേഷനുമായി ജർമൻ ഡിസൈൻ അവാർഡ്, IHS മാർക്കിത് ഇന്നോവേഷൻ അവാർഡ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുള്ള ഈ മോഡൽ പുത്തൻ ഡിസൈനും, ഹൈ പെർഫോമൻസും, റിമൂവബിൾ ബാറ്ററിയുമൊക്കെ അവകാശപ്പെടുന്നുണ്ട്. ഈ വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.

English Summary: OLA Electric is building world’s largest electric scooter factory in Tamil Nadu

ALSO READ:

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...