Electric Vehicles

90കിമി വേഗതയും ഒറ്റ ചാര്‍ജില്‍ 150കിമി റേഞ്ചും, ഓല ഇലക്ട്രിക്ക് സ്കൂട്ടറിൻ്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

ഏഥര്‍ 450 എക്സ് ആവും ഓല ഇലക്ട്രിക്ക് സ്കൂട്ടറിൻ്റെ പ്രധാന എതിരാളി

Words: Syam Prasad

ഇന്ധനവില കടിഞ്ഞാണില്ലാതെ കുതിക്കുമ്പോള്‍ ഒരു ലക്ഷണമൊത്ത ഇലക്ട്രിക് സ്‌കൂട്ടർ കൂടി വിപണിയിലെത്താൻ ഒരുങ്ങുകയാണ്. ഓല ഇലക്ട്രിക്കിൻ്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിൻ്റെ കാര്യമാണ് പറഞ്ഞുവരുന്നത്. വാഹനത്തിൻ്റെ ആദ്യ ചിത്രങ്ങളും വീഡിയോയും ഓലയുടെ സിഇഒ പങ്കുവച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

‘പൂജ്യത്തില്‍ നിന്നും അറുപത് കിമി സ്പീഡെടുക്കാന്‍ നിങ്ങൾ ഈ ട്വീറ്റ് വായിക്കാനെടുക്കുന്ന സമയംപോലും വേണ്ട, ഒരു വിപ്ലവമാണ് വരാന്‍ പോകുന്നതെന്ന’ ഓല സിഇഒ ഭവീഷിൻ്റെ ടീറ്റും ശ്രദ്ധിക്കപ്പെടുന്നുണ്ട്. കറുപ്പ് നിറത്തില്‍ നിരത്തിലൂടെ പായുന്ന ഓല ഇ-സ്കൂട്ടറിന്‍റെ വീഡിയോ കാണാം…

ഒറ്റ ചാര്‍ജില്‍ 150 കിമി യാത്രചെയ്യാനും, 90 കിമി പരമാവധി വേഗത കൈവരിക്കാനും ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിനാകും. രണ്ട് ഹാഫ് ഫേസ് ഹെൽമറ്റുകൾ സുഖമായി ഇരിക്കുന്നത്രയും വലിയ സ്റ്റോറേജ് സ്പേസും വാഹനത്തിന്‍റെ പ്രത്യേകതയാണ്. ഒരു ലക്ഷത്തിനടുത്തായിരിക്കും ഓല സ്കൂട്ടറിന്‍റെ വില. ഈ മാസം അവസാനത്തോടെ മാർക്കറ്റ് ലോഞ്ച് പതീക്ഷിക്കാം. ഏഥര്‍ 450 എക്സുമായാവും പ്രധാന മത്സരം.

ചാര്‍ജ് ചെയ്യുന്നതിനായി വാള്‍ ചാര്‍ജര്‍ സ്കൂട്ടറിനൊപ്പം ലഭിക്കും. കൂടാതെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമായ ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവിന് ആശ്വാസമെന്നോണം 100 നഗരങ്ങളിലായി 5000 ചാര്‍ജിങ് സ്റ്റേഷനുകളും ഓല സ്ഥാപിക്കും. ഇത്തരം സ്റ്റേഷനുകളില്‍നിന്ന് 18 മിനിറ്റുകൊണ്ട് 50% ചാര്‍ജ് നേടാനും, ഈ ചാര്‍ജില്‍ 75കിമി വരെ സഞ്ചരിക്കാനും തങ്ങളുടെ ഇലക്ട്രിക്ക് സ്കൂട്ടറിനാവുമെന്ന് ഓല അവകാശപ്പെടുന്നു.

ഇതേ സെഗ്മെന്‍റില്‍ വരുന്ന മറ്റു സ്കൂട്ടറുകളിലേതുപോലെ നല്ലൊരു ടിഎഫ്‌ടി എൽസിഡി ഇന്‍സ്ട്രമെൻ്റ് കണ്‍സോളും, മൊബൈൽ ആപ്പ് അടിസ്ഥാനമാക്കിയുള്ള കണക്റ്റിവിറ്റി സൗകര്യങ്ങളും ഓല ഈ സ്കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ നിര്‍മ്മാണത്തിനായി 2,400 കോടിയാണ് ഓല തമിഴ്നാട്ടിലെ ഫാക്‌ടറിയില്‍ നിക്ഷേപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് സ്കൂട്ടർ നിർമ്മാണശാലയായ ഇവിടെ നിർമ്മിക്കപ്പെടുന്ന തങ്ങളുടെ വാഹനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഓലയ്ക്ക് പദ്ധതിയുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Ola electric scooter revealed in video by CEO Bhavish Agarwal

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...