News

കരിപ്പൂരിൽ വൻ വിമാനാപകടം!

കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുവാൻ ശ്രമിക്കവെയാണ്‌ അപകടം

കോഴിക്കോട്‌ കരിപ്പൂർ വിമാനത്താവളത്തിൽ വൻ വിമാനാപകടം. 177 യാത്രക്കാരുമായി ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാൻഡ് ചെയ്യുവാൻ ശ്രമിക്കവെ റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു. ടേബിൾ ടോപ്പ് തരത്തിലുള്ള റൺവേയായതിനാൽ നിയന്ത്രണം വിട്ട വിമാനം ഏതാണ്ട് 32 അടിയോളം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. അപകടത്തിൽ പ്രധാന പൈലറ്റ് അടക്കം 4 മരണങ്ങൾ ഇതുവരെയും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. റൺവേയിൽ നിന്നും താഴേക്കു പതിച്ചപ്പോൾ രണ്ടായി പിളർന്ന വിമാനത്തിന്റെ മുൻഭാഗത്ത് ഇരുന്ന യാത്രക്കാർക്കാണ്‌ കൂടുതൽ പരിക്കുകളും. അപകടത്തിൽ വിമാനത്തിൽ നിന്നും പുക ഉയർന്നെന്നും ഭാഗ്യവശാൽ തീ പിടിച്ചില്ലെന്നും ആണ്‌ റിപ്പോർട്ടുകൾ.

ഏതാനും വർഷങ്ങൾക്കു മുൻപ് മംഗലാപുരത്തും ടേബിൾ ടോപ്പ് റൺവേ സംബന്ധിച്ച അപകടം നടന്നിരുന്നു. വളരെ അപകടസാധ്യതയുള്ളവയാണ്‌ ടേബിൾ ടോപ്പ് റൺവേകൾ. മലമ്പ്രദേശങ്ങളിൽ എയർ സ്ട്രിപ്പുകൾ നിർമ്മിക്കേണ്ടി വരുമ്പോഴാണ്‌ ടേബിൾ ടോപ്പ് ശൈലിയിൽ നിർമ്മിക്കുക. കരിപ്പൂർ വിമാനത്താവളത്തിലാണ്‌ കേരളത്തിലെ ഏക ടേബിൾ ടോപ്പ് റൺവേയുള്ളത്.

തുടർച്ചയായി പെയ്ത മഴയും മങ്ങിയ കാഴ്ചയുമായിരിക്കാം അപകടകാരണം എന്നാണ്‌ അനുമാനിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

News Source: Mathrubhumi.com

ALSO READ

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...