Renault

റെനോ കൈഗറിന്റെ ഡെലിവറി ആരംഭിച്ചു, ആദ്യദിനം വിറ്റത് 1100 യൂണിറ്റുകൾ

ഫെബ്രുവരിയിലായിരുന്നു കൈഗർ വിപണിയിലെത്തിയത്

ഇന്ത്യയിലെ കോംപാക്റ്റ് SUV സെഗ്മെന്റിൽ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായി എത്തുന്ന വാഹനമാണ് റെനോ കൈഗർ. 5.45 ലക്ഷം രൂപ മുതൽ 9.55 ലക്ഷം വരെയാണ് കൈഗറിന്റെ എക്സ് ഷോറൂം വില. ഫെബ്രുവരിയിൽ വിപണിയിലെത്തിയ വാഹനത്തിൻ്റെ ഡെലിവെറി ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ആദ്യദിനം ഇന്ത്യയൊട്ടാകെ 1100 ഉപഭോക്താക്കളാണ് കൈഗർ സ്വന്തമാക്കിയത്.

CMF-A+ പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന കൈഗർ രണ്ടു എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ്- 1.0 ലിറ്റർ നാച്വറലി അസ്പിറേറ്റഡ് ഇൻലൈൻ-3 പെട്രോൾ എൻജിനും (72PS, 96Nm), 1.0 ലിറ്റർ 3- സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനും (100 PS, 160Nm) . 5- സസ്പീഡ് മാന്വൽ ഗിയർ ബോക്സ് സ്റ്റാൻഡേർഡാണ്. നാച്ചുറലി അസ്പിറേറ്റഡ് എന്ജിന് 5- സ്പീഡ് AMT യും ടർബോ പെട്രോൾ എന്ജിന് 5- സ്റ്റെപ് CVT ഓട്ടോമാറ്റിക്ക് ഗിയർബോക്സും ലഭ്യാമാണ്. RXZ ടർബോ വേരിയന്റിന് സെന്റർ കൺസോളിലെ റോട്ടറി നോബ് വഴി തിരഞ്ഞെടുക്കാവുന്ന എക്കോ, നോർമൽ, സ്പോർട്സ് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളുമുണ്ട്.

കാഴ്ചയിൽ വളരെ സ്റ്റൈലിഷാണ് കൈഗർ. വെർട്ടിക്കലായ സ്പ്ലിറ്റ് ഹെഡ് ലാംപ് ഡിസൈൻ, ‘പ്യുവർ വിഷൻ’ LED ഹെഡ് ലൈറ്റ്സ്, C- ഷേപ്പുള്ള LED ടെയ്ൽ ലാംപ്, ക്രോം പൂശിയ മുൻ ഗ്രിൽ, റൂഫ് റെയിലുകൾ‌, 16- ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ ഒക്കെ ആകർഷണങ്ങളാണ്. 5 നിറങ്ങളിൽ ലഭ്യമാവുന്ന കൈഗറിന്റെ എല്ലാ ട്രിമ്മുകളിലും ഡ്യൂവൽ ടോൺ ലഭ്യമാണ്.

Renault Kiger Delivery

ക്യാബിനിലും അനേകം പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് നിര സീറ്റുകളിലും ആം റെസ്റ്റ്, പിന്നിൽ മൊബൈൽ ചാർജർ, 8- ഇഞ്ച് ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, 7- ഇഞ്ച് TFT ഇൻസ്ട്രുമെന്റ് കൺസോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ARKAMYS ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസഴ്സ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, 4 എയർ ബാഗുകൾ തുടങ്ങിയവയുണ്ട്. ഉപഭോക്താവിന് ആവശ്യമെങ്കിൽ വയർലെസ്സ് സ്മാർട്ഫോൺ ചാർജർ, എയർ പ്യൂരിഫയർ, ആമ്പിയന്റ് ക്യാബിൻ ലൈറ്റിംഗ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ട്രങ്ക്ലൈറ്റ്, പഡിൽ ലാംപ് തുടങ്ങിയ സൗകര്യങ്ങളും തിരഞ്ഞെടുക്കാം.

കിയാ സോണറ്റ്, ഹ്യൂണ്ടായ് വെന്യു, മാരുതി ബ്രെസ, ടാറ്റാ നെക്സൺ, മഹിന്ദ്ര XUV300, ഫോർഡ് എക്കോസ്‌പോർട്, നിസ്സാൻ മാഗ്നൈറ്റ് ഉൾപ്പെടുന്ന വിഭാഗത്തിലാണ് റെനോ കിഐഗേരും മത്സരിക്കുന്നത്. വർധിച്ച ഡിമാൻഡ് മൂലം കൈഗറിന് 8 ആഴ്ച വരെയാണ് ചിലയിടങ്ങളിൽ വെയിറ്റിംഗ് പീരീഡ്.

English Summary: Renault Kiger deliveries begin in India, 1100  units sold on first day

Show More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...