Renault

Renault Kiger Launch: ടാറ്റാ നെക്സോണിനും കിയ സോണറ്റിനും എതിരാളിയായി റെനോ കൈഗർ എത്തി: വില 5.45 ലക്ഷം!

ബജറ്റ് ഫ്രണ്ട്ലിയായി എത്തുന്ന റെനോ കൈഗർ നാലു വേരിയന്റുകളിൽ ലഭ്യമാണ്.ഇതിനകം ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്.

റെനോയുടെ ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് SUVയായ റെനോ കൈഗർ വിപണിയിലെത്തി. ഈ ശ്രേണിയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി കാറായാണ് കൈഗറിനെ അവതരിപ്പിച്ചിരിക്കുന്നത്. CMFA+ പ്ലാറ്റഫോമിൽ നിർമിച്ചിരിക്കുന്ന കാറിന്റെ വില 5.4 ലക്ഷം രൂപയിലാണ് (എക്സ് ഷോറൂം) ആരംഭിക്കുന്നത്. കൂടാതെ നാല് ട്രിമ്മിൽ ലഭ്യമാവുന്ന കാറിനു നാല് എൻജിൻ-ഗിയർ ബോക്സ് കോമ്പിനേഷനുകളും ലഭ്യമാണ്.

എക്സ്റ്റീരിയർ ഡിസൈനിൽ ശ്രദ്ധ ആകർഷിക്കുന്നത് സ്കൾപ്റ്റഡ് ആയ ബോണറ്റും റെനോയുടെ പുതു തലമുറ ഗ്രില്ലുമാണ്. മുന്നിൽ സ്പ്ലിറ്റ് LED ഹെഡ് ലൈറ്റും, പുറകിൽ സി- ആകൃതിയിലുള്ള LED ടെയ്ൽ ലൈറ്റുകളുമാണ്.

2,500mm വീൽബെസോടുകൂടിയ റെനോ കൈഗറിന് 3,991mm നീളവും 1,750mm വീതിയും, 1,660mm ഉയരവുമുണ്ട്. ഹെഡ് റെസ്റ്റുകൾ തമ്മിൽ ഉള്ള 710 മില്ലിമീറ്റർ സ്ഥലവും , പിന്നിൽ 220mm ലെഗ്സ്പേസും, 1,431mm എൽബോ സ്പേസും കൈഗറിന്റെ പ്രത്യേകതകളാണ്. കൂടാതെ (879 ലിറ്റർ വരെ വർദ്ധിപ്പിക്കാവുന്ന) 405 ലിറ്റർ ബൂട്ട് സ്പേസ് ഈ വിഭാഗത്തിലെ താരമാണ്. 16- ഇഞ്ച് അലോയ് വീലുകളും 195/65 R16 ടയറുകളുമാണ് കൈഗറിനുള്ളത്.

Renault Kiger

ഉള്ളിൽ ഗ്ലോസി ബ്ലാക്കും ക്രോം ഹൈലൈറ്റോടും കൂടിയ കൺസോളും സ്റ്റിയറിംഗ് വീലുമുണ്ട്. 7.0 ഇഞ്ച് TFT ഡിജിറ്റൽ ഇൻസ്ട്രമെന്റഷൻ ഡിസ്പ്ലേ, ആപ്പിൾ കാർപ്ലേ ആൻഡ്രോയ്‌ഡ് ഓട്ടോ അടങ്ങുന്ന 8.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ആർക്കെമിസ് ഓഡിയോ സിസ്റ്റം, കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ , വയർലെസ്സ് സ്മാർട്ട് ഫോൺ ചാർജിങ്, കണക്റ്റിവിറ്റി, P.M 2.5 എയർ ഫിൽറ്റർ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ. സുരക്ഷയ്ക്കായി നാല് എയർ ബാഗുകളും, ABS , റിയർ വ്യൂ കാമറ, പാർക്കിംഗ് സെൻസർ തുടങ്ങിയവയുമുണ്ട്. ഇതിനെല്ലാം പുറമെ 29 ലിറ്റർ ക്യാബിൻ സ്റ്റോറേജും റെനോ അവകാശപ്പെടുന്നുണ്ട്.

RxE, RxL , RxT , RxZ എന്നിങ്ങനെ നാല് ട്രിമ്മുകളും 72hp MT, 72hp AMT, 100hp MT, 100hp CVT എന്നീ എൻജിൻ- ഗിയർബോക്സ് കോമ്പിനേഷനുകളും കൈഗറിനുണ്ട്. (72hp, 1.0 ലിറ്റർ നാച്വറലി അസ്പിറേറ്റഡ് പെട്രോൾ എൻജിനും , 100hp, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനുമാണ്.) രണ്ടു എൻജിനും 5 -സ്പീഡ് മാന്വൽ ഗിയർ ബോക്സ് ലഭ്യമാണ്. അതോടൊപ്പം, നച്വാറലി അസ്പിറേറ്റഡ് എന്ജിനോടൊപ്പം 5- സ്പീഡ് AMTയും ടർബോ പെട്രോൾ എൻജിനൊപ്പം 5- സ്റ്റെപ് CVT ഓപ്ഷനും ലഭ്യമാണ്. ടർബോ എൻജിന് നോർമൽ, എക്കോ, സ്പോർട്സ് എന്നീ ഡ്രൈവ് മോഡുകളും ഉയർന്ന വേരിയൻ്റുകളിലുണ്ട്.

Renault Kiger

ആകെ 6 നിറങ്ങളിൽ കൈഗർ ലഭ്യമാണ്. ഡ്യൂവൽ കളർ ടോൺ എല്ലാ ട്രിമ്മിനും ലഭ്യമാണെങ്കിലും റെഡ് കാർ – ബ്ലാക്ക് റൂഫ് കോമ്പിനേഷൻ RxZ ട്രിമ്മിനു മാത്രമുള്ളതാണ്. ഹ്യൂണ്ടായ് വെന്യു, കിയ സോണറ്റ്, ടാറ്റാ നെക്സോൺ, നിസ്സാൻ മാഗ്നൈറ്റ് തുടങ്ങിയവയുമായാണ് കൈഗർ വിപണിയിൽ മത്സരിക്കേണ്ടത്.

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...