Renault

Renault Kiger Price hike: കൈഗറിന്‌ 33000 രൂപയോളം വിലവർദ്ധന !

3000 മുതൽ 33,000 രൂപ വരെയാണ്‌ റെനോ കൈഗറിനു വില കൂടിയിരിക്കുന്നത്

റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച CMF A+ പ്ലാറ്റ്ഫോമിൽ നിർമ്മിപ്പെട്ട റെനോയുടെ സ്വന്തം കോംപാക്റ്റ് എസ്‌യുവിയാണ്‌ കൈഗർ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെനോ കൈഗർ വിപണിയിലെത്തിയത്. 5.45 ലക്ഷത്തിലായിരുന്നു അന്ന് വില ആരംഭിച്ചിരുന്നത്.

മാസങ്ങൾക്കിപ്പുറം ഇന്ന് കൈഗറിന്‌ വില കൂട്ടിയിരിക്കുകയാണ്‌ റെനോ ഇന്ത്യ. തിരഞ്ഞെടുത്ത വേരിയന്റുകളിലായി 3000 മുതൽ 33000 രൂപ വരെയാണ്‌ വർദ്ധിച്ചിരിക്കുന്നത്. ബേസ് വേരിയന്റായ RXEയിൽ വിലക്കയറ്റം ഇല്ല. അതായത് പുതിയ കൈഗറിന്റെയും വില ആരംഭിക്കുന്നത് 5.45 ലക്ഷത്തിൽ തന്നെയാണ്‌. വേരിയന്റുകൾ അനുസരിച്ചുള്ള വിലവിവരപ്പട്ടിക ചുവടെ:

നാച്വറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എൻജിൻ വേരിയന്റുകളുടെ വില

വേരിയന്റ്പുതുക്കിയ വില (ലക്ഷം)ലോഞ്ച് വില (ലക്ഷം)വർദ്ധിച്ച തുക
RXE MT5.455.45
RXE Dual Tone MT5.655.65
RXL MT6.326.1418,000
RXL AMT6.826.5923,000
RXL Dual tone MT6.526.3121,000
RXL Dual tone AMT7.026.7626,000
RXT MT6.806.6020,000
RXT AMT7.307.0525,000
RXT Dual tone MT7.006.7723,000
RXT Dual tone AMT7.507.2228,000
RXZ MT7.697.5514,000
RXZ AMT8.198.0019,000
RXZ Dual tone MT7.897.7217,000
RXZ Dual tone AMT8.398.1722,000
2021 Renault Kiger 1.0L NA (Naturally Aspirated) petrol variants price list
Renault Kiger

1.0 ലിറ്റർ ടർബൊ പെട്രോൾ എൻജിൻ വേരിയന്റുകളുടെ വില

വേരിയന്റ്പുതുക്കിയ വില (ലക്ഷം)ലോഞ്ച് വില (ലക്ഷം)വർദ്ധിച്ച തുക
RXL MT7.427.1428,000
RXL Dual-Tone MT7.627.3131,000
RXT MT7.907.6030,000
RXT CVT8.608.60
RXT Dual-Tone MT8.107.7733,000
RXT Dual-Tone CVT8.808.773,000
RXZ MT8.798.5524,000
RXZ CVT9.559.55
RXZ Dual-Tone MT8.998.7227,000
RXZ Dual-Tone CVT9.759.723,000
2021 Renault Kiger 1.0L turbo petrol variants price list

രണ്ട് പവർട്രെയിനുകളാണ്‌ കൈഗറിനുള്ളത്- മാനുവൽ/AMT ഗിയർബോക്സുകളോടുകൂടിയ 1.0 ലിറ്റർ നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും മാനുവൽ/ സിവിടി ട്രാൻസ്മിഷനുകളോടുകൂടിയ 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും. (കൂടുതൽ അറിയാം…) രണ്ട് പവർട്രെയിനുകളിലും RXE, RXL, RXT, RXZ എന്നിങ്ങനെ നാലു വ്യത്യസ്ത ട്രിം ലെവലുകളും അവയിൽ ഡ്യുവൽ ടോൺ ഒപ്ഷനുകളും ലഭ്യമാണ്‌.

ഇന്ത്യയിൽ ഇന്ന് ഏറ്റവുമധികം മത്സരം നടക്കുന്ന വിഭാഗമാണ്‌ ഈ വാഹനത്തിന്റേത്. കിയ സോനറ്റ്, ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്സോൺ, നിസാൻ മാഗ്നൈറ്റ്, എന്നിങ്ങനെ എതിരാളികളുടെ വലിയൊരു നിര തന്നെയുണ്ട്.

English Summary: Renault Kiger gets a price hike of upto Rs 33000 in India

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...