Renault

സുരക്ഷയിൽ വിട്ടുവീഴ്ചകളില്ല, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാറുമായി റെനോ ട്രൈബർ!

അഡൾട്ട് സേഫ്റ്റിയിൽ 4 സ്റ്റാറുകൾ നേടി ട്രൈബർ ഥാർ, പോളോ, ടിയാഗോ എന്നിവയോടൊപ്പം ഇടം പിടിച്ചിരിക്കുകയാണ്‌.

2019 ആഗസ്റ്റിൽ ഇന്ത്യയിൽ വില്പന ആരംഭിച്ചത് മുതൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മോഡലാണ് റെനോ ട്രൈബർ. ഫ്രഞ്ച് കമ്പനിയായ റെനോയുടെ ട്രൈബർ ആദ്യം അവതരിപ്പിക്കപ്പെടുന്നതും ഇന്ത്യയിലാണ്. മേഡ്-ഇൻ-ഇന്ത്യ ആശയത്തിൽ പ്രാദേശികമായി നിർമ്മിച്ച ഒരു ബജറ്റ് 7 സീറ്റർ MPV ആണ് ഇത്. അതുകൊണ്ടുതന്നെ ഈ വാഹനത്തിന്റെ ക്രാഷ് വർത്തിനെസ്സ് (ആഘാതങ്ങളെ ചെറുക്കാനുള്ള ശേഷി) എന്നും ഒരു ചർച്ചാവിഷയമായിരുന്നു. ഇത്തരം ആശങ്കകളെ നിഷ്പ്രഭമാക്കിക്കൊണ്ട് ട്രൈബറിൻ്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പുറത്തുവന്നിരിക്കുന്നു…

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിങ്ങാണ് ട്രൈബർ നേടിയെടുത്തത്. NCAP മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടത്തിയ ക്രാഷ് ടെസ്റ്റിൽ അഡൾട്ട് സേഫ്റ്റിയിൽ 4 സ്റ്റാറും (ട്രൈബറിനെ കൂടാതെ ഥാർ, ബ്രെസ, പോളോ, മറാസോ, ടിയാഗോ, ടിഗോർ, തുടങ്ങിയവയ്ക്കാണ്‌ നിലവിൽ ഇന്ത്യയിൽ 4 സ്റ്റാർ അഡൾട്ട് സേഫ്റ്റി ഉള്ളത്) ചൈൽഡ് സേഫ്റ്റിയിൽ 3 സ്റ്റാറും റേറ്റിങ്ങുകൾ ട്രൈബർ നേടി. ഇതോടെ ഇന്ത്യയിൽ ഇന്നു ലഭ്യമായ ഏറ്റവും സുരക്ഷിതമായ ബജറ്റ് MPV എന്ന ബഹുമതിയ്ക്കും ട്രൈബർ അർഹനാവുന്നു.

റെനോ ക്വിഡിന്റെ പ്ലാറ്റഫോമിൽ നിർമിച്ചിരിക്കുന്ന ട്രൈബറിന് കരുത്തേകുന്നത് 1.0L നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിനാണ്. 5-സ്പീഡ് മാന്വൽ ഗിയർ ബോക്സിനോട് ഘടിപ്പിച്ച എൻജിന് 71bhp /96Nm ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഉയർന്ന വേരിയൻ്റുകളിൽ കാര്യമായ സുരക്ഷാസംവിധാനങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാണ്. എന്നാൽ ഇരട്ട എയർബാഗുകൾ മാത്രമുള്ള താഴ്ന്ന വേരിയൻ്റാണ് ക്രാഷ് ടെസ്റ്റിൽ ഉപയോഗിച്ചത്!

GNCAPൻ്റെ ഫ്രണ്ടൽ ഇംപാക്റ് ടെസ്റ്റിൽ ട്രൈബറിന്റെ ഡ്രൈവർ സീറ്റിലേയും പാസഞ്ചർ സീറ്റിലേയും യാത്രക്കാരുടെ തല, കഴുത്ത് എന്നീ ഭാഗങ്ങൾക് മികച്ച സുരക്ഷ ലഭിച്ചിരുന്നതായി തെളിഞ്ഞു . ഡ്രൈവറുടെ നെഞ്ചിന് അത്യാവശ്യ സുരക്ഷയും കൊ-ഡ്രൈവറുടെ നെഞ്ചിന് ആവശ്യത്തിനു സുരക്ഷയും ലഭിച്ചു. എന്നാൽ ഡ്രൈവറുടെ കാലുകൾക്ക് താരതമ്യേന കൂടുതൽ ക്ഷതം ഏറ്റിരുന്നു, ഡാഷ്ബോർഡിനു പിന്നിലെ സങ്കീർണമായ ഘടകങ്ങൾ മൂലമാവാം ഇത്. മുൻസീറ്റിലെ യാത്രക്കാരൻ്റെ കാൽമുട്ടുകൾ സുരക്ഷിതമായി നിലകൊണ്ടു.

കുട്ടികളുടെ നെഞ്ചിന്‌ ശരാശരി സുരക്ഷ ട്രൈബർ നല്കുന്നുണ്ടെങ്കിലും തലയുടെ കാര്യത്തിൽ സ്ഥിതി അത്ര പന്തിയല്ല. കുട്ടി യാത്രികരുടെ തലയ്ക്ക് കൂടുതൽ ആഘാതം ഏറ്റിരുന്നതായി ഫലങ്ങൾ വ്യക്തമാക്കുന്നു. ക്രാഷിന്റെ സമയത്ത് കുട്ടി അമിതമായി മുന്നോട്ട് നീങ്ങുന്നതാണ്‌ കാരണം. ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകളുടെ അഭാവവും ഇതിനു വലിയ ഒരു കാരണമായി പറയാം.

വാഹനത്തിൻ്റെ ബോഡിഷെൽ സ്ഥിരതയില്ലാത്തതായാണ് NCAPന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ കൂടുതൽ ലോഡ് വഹിക്കുന്നപക്ഷം സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാവുമത്രെ. മുൻ സീറ്റുകളുടെ ഫുട്ട് വെല്ലുകൾ മുതിർന്നവർക്ക് സ്ഥിരതയുള്ളതും സുരക്ഷിതവുമാണ്‌. എന്തായാലും #safercarsforindia ക്യാമ്പെയിനിൻ്റെ ഭാഗമായി ഈയിടെ ടെസ്റ്റ് ചെയ്ത മറ്റു റെനോ കാറുകളെക്കാൾ വളരെ മികച്ച പ്രകടനമാണ് ട്രൈബർ കാഴ്ച വെച്ചത്.

English Summary: Renault Triber gets 4 star safety rating in Global NCAP crash tests

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...