Skoda

Kushaq Launch Date: കോവിഡ് അതിരൂക്ഷം, കുഷാഖ് എത്തുക ജൂണിൽ!

സ്കോഡയുടെ വിഷൻ ഇൻ കൺസപ്റ്റിന്റെ പ്രൊഡക്ഷൻ രൂപമാണ്‌ കുഷാഖ്

ഇന്ത്യക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന സ്കോഡയുടെ എസ്‌യുവിയാണ്‌ കുഷാഖ്. ഫോക്സ്‌വാഗൺ ഗ്രൂപ്പ് ഇന്ത്യക്കായി വികസിപ്പിച്ചെടുത്ത MQB A0 IN പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെടുന്ന ആദ്യ സ്കോഡ വാഹനമാണ്‌ കുഷാഖ്. ആദ്യ ഡിസൈൻ സ്കെച്ചുകൾ പുറത്തു വന്നപ്പോൾ മുതൽ നാമേവരും ആവേശത്തോടെ കാത്തിരിക്കുന്ന ഒരു വാഹനം കൂടിയാണിത്. എന്നാൽ കുഷാഖിന്റെ ലോഞ്ച് സംബന്ധിച്ച ചില നിർണ്ണായക വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണിപ്പോൾ.

പ്രൊഡക്ഷൻ മോഡൽ കുഷാഖ് SUV യുടെ അനാവരണം കഴിഞ്ഞ മാർച്ചിലായിരുന്നു നടന്നത്. വില പ്രഖ്യാപനവും മാർക്കറ്റ് ലോഞ്ചും ഉടൻ ഉണ്ടാവുമെന്നാണ്‌ അന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് വാഹനത്തിന്റെ ലോഞ്ച് ജൂണിലേക്ക് മാറ്റിയിരിക്കുകയാണ്‌. ഒരുപക്ഷേ രാജ്യത്തെ കോവിഡ് സ്ഥിതിയും പലയിടങ്ങളിലും നിലനില്ക്കുന്ന ലോക്ക്ഡൗണും മൂലമാവാം ഈ തീരുമാനം . ജൂണിൽ വില വരുമെങ്കിലും ജൂലൈയോടെയാവും വാഹനം ഡീലർഷിപ്പുകളിൽ എത്തുക.

24 skoda kushaq wp 1920x1220 1

സ്കോഡ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടറായ സാക്ക് ഹോളിസ് ട്വിറ്ററിലൂടെയാണ്‌ കുഷാഖിന്റെ ലോഞ്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഒപ്പം, പുത്തൻ ഫാബിയ ഉടനെ ഇന്ത്യയിലേക്കില്ല എന്നും വ്യക്തമാക്കി. കുഷാഖിനു പിന്നാലെ എത്തുക ഇന്ത്യയ്ക്കായി നിർമ്മിച്ച സെഡാനാവും (റാപ്പിഡിൻ്റെ പകരക്കാരൻ) , 2021 അവസാനത്തോടെ ഈ വാഹനം എത്തും.

സ്കോഡ കുഷാഖ് ഡിസൈൻ

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കപ്പെട്ട VISION IN കൺസപ്റ്റിനോട്‌ പൂർണ്ണമായും നീതിപുലർത്തുന്നതാണ്‌ പ്രൊഡക്ഷൻ മോഡലിന്റെയും ഡിസൈൻ. വളരെ ലളിതമായ ബോഡി ലൈനുകളുള്ള, എക്സിക്യൂട്ടീവ് ആയി തോന്നുന്ന രൂപം. സ്കോഡയുടെ സിഗ്നേച്ചർ ഗ്രിൽ, ഇരട്ട ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, കരുത്തു തോന്നിക്കുംവിധം വരച്ചുണ്ടാക്കിയ ബമ്പറുകൾ, സ്റ്റൈലൻ ടെയിൽ ലാമ്പുകൾ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, റൂഫ്-സ്പോയ്‌ലർ എന്നിങ്ങനെ അനേകം രസികൻ ഡിസൈൻ ഘടകങ്ങളുണ്ട് കുഷാഖിൽ.

13 skoda kushaq new 1920x1163 2
Skoda Kushaq Interior

സ്കോഡ കുഷാഖ് ഇന്റീരിയറും ഫീച്ചറുകളും

മിനിമലിസ്റ്റ് ആശയത്തിൽ ഊന്നിയാണ്‌ കുഷാഖിന്റെ ഉൾഭാഗവും രൂപകല്പന ചെയ്തിരിക്കുന്നത്. പല പുതു തലമുറ സ്കോഡ വാഹനങ്ങളുടെയും ഉൾഭാഗത്തു കണ്ടെത്താവുന്ന പല കാര്യങ്ങളും കുഷാഖിലുമുണ്ട്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, വയർലെസ് കണക്റ്റിവിറ്റി, ഇൻ-കാർ വൈഫൈ സംവിധാനങ്ങളോടു കൂടിയ വലിയ 10.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിന്മെന്റ് സിസ്റ്റം, ഇലക്ട്രിക്ക് സണ്രൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, 6 സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഉണ്ടാവും.

6 എയർബാഗുകൾ, ABS, റിയർ പാർക്കിംഗ് ക്യാമറ, ISOFIX മൗണ്ടുകൾ, ഓട്ടോ ഹെഡ്‌ല്കാമ്പുകൾ, മൾടി കൊളിഷൻ ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും കുഷാഖിൽ ലഭ്യമാവും.

17 skoda kushaq wp 1920x1297 1 e1620492350563

സ്കോഡ കുഷാഖ് : പ്ലാറ്റ്ഫോം, എൻജിൻ, ഗിയർബോക്സ്

ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിക്കു കീഴിൽ വികസിപ്പിച്ച MQB A0 IN പ്ലാറ്റ്ഫോമാണ്‌ കുഷാഖിനുള്ളത്. വരാനിരിക്കുന്ന ഫോക്സ്‌വാഗൺ ടൈഗുനും പിന്നീട്‌ വെന്റോ/ റാപ്പിഡ് എന്നിവയ്ക്കു പകരക്കാരായി എത്തുന്ന സെഡാനുകളും ഒക്കെ ഇതേ പ്ലാറ്റ്ഫോമിലാവും നിർമ്മിക്കപ്പെടുക. 95 ശതമാനത്തിലേറെ ലോക്കലൈസേഷനോടെ നിർമ്മിക്കുന്ന ഈ പ്ലാറ്റ്ഫോം വാഹനത്തിന്റെ വില പിടിച്ചു നിർത്താൻ നന്നേ സഹായിക്കും.

രണ്ട് എൻജിനുകളാവും സ്കോഡ കുഷാഖിനുണ്ടാവുക- 115 hp കരുത്തുള്ള 1.0 ലിറ്റർ 3 സിലിണ്ടർ എൻജിനും 150 hp കരുത്തുള്ള 1.5 ലിറ്റർ 4 സിലിണ്ടർ എൻജിനും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളുണ്ടാവും.

23 skoda kushaq wp 1920x1220 1 e1620492391943

സ്കോഡ കുഷാഖ് : എതിരാളികൾ

വളരെ അധികം മത്സരം നടക്കുന്ന ഒരു വിഭാഗത്തിലേക്കാണ്‌ കുഷാഖ് എത്തുന്നത്. കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, നിസാൻ കിക്ക്സ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ തുടങ്ങിയ വമ്പന്മാരുമായാണ്‌ കുഷാഖ് എതിരിടുക. വരാനിരിക്കുന്ന ഫോക്സ്‌വാഗൺ ടയ്ഗുനും ഈ വിഭാഗത്തിലേക്ക് തന്നെയാണ്‌ എത്തുക.

English Summary: Skoda Kushaq launch postponed to June 2021

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...