Skoda

സ്കോഡ കുഷാഖ് എത്തി, വില 10.50 ലക്ഷം മുതൽ

രണ്ട് കരുത്തൻ ടർബോ പെട്രോൾ എൻജിനുകളാണ്‌ കുഷാഖിലുള്ളത്

സ്കോഡയുടെ ഏറ്റവും പുതിയ മിഡ്-സൈസ് എസ്‌യുവിയായ കുഷാഖ് വിപണിയിലെത്തി. 10.5 ലക്ഷത്തിലാണ്‌ വില ആരംഭിക്കുന്നത്. ആക്ടീവ്, അമ്പിഷൻ, സ്റ്റൈൽ എന്നിങ്ങനെ ആകെ 3 ട്രിം ലെവലുകളിൽ ലഭ്യമായ കുഷാഖിന്റെ ഏറ്റവും ഉയർന്ന വേരിയന്റിന്‌ 17.59 ലക്ഷത്തോളമാണ്‌ എക്സ് ഷോറൂം വില. അതായത് ഇന്നത്തെ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള വാഹനങ്ങളാണ്‌ പ്രധാന എതിരാളികൾ. വരും നാളുകളിൽ ഫോക്സ്‌വാഗൺ ടൈഗുനും എംജി ആസ്റ്ററും (സെഡ് എസ് ഇവിയുടെ പെട്രോൾ പതിപ്പ്) കൂടി എത്തുന്നതോടെ മത്സരം ഇനിയും മുറുകും.

എന്താണ്‌ കുഷാഖ്?

ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്പന ചെയ്യപ്പെട്ട എസ്‌യുവിയാണ്‌ കുഷാഖ്. സ്കോഡയുടെ മാതൃസ്ഥാപനമായ ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയിൽ പിറക്കുന്ന ആദ്യ വാഹനം കൂടിയാണിത്. ഇന്ത്യ 2.0യുടെ ഭാഗമായി വികസിപ്പിച്ച പുത്തൻ MQB A0 IN പ്ലാറ്റ്‌ഫോമാണ്‌ കുഷാഖിനുള്ളത്. 95 ശതമാനം ലോക്കലൈസേഷനോടുകൂടിയ ഈ പ്ലാറ്റ്ഫോം ഫോക്സ്‌വാഗന്റെ MQBയുടെ മെച്ചപ്പെടുത്തിയ പതിപ്പാണ്‌.

സ്കോഡയുടെ തനത് ഡിസൈൻ ഭാഷ്യമാണ്‌ കുഷാഖിലുമുള്ളത്. 2-പാർട്ട് ഹെഡ്‌ലാമ്പുകൾ, സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, LED ടെയിൽ ലാമ്പുകൾ, രസികൻ 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഷാർപ്പ് ആയ ബോഡി ലൈനുകളും കൂർത്ത അഗ്രങ്ങളും ഈ ഡിസൈനിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗങ്ങളാണ്‌. പലയിടങ്ങലിലും ജ്യേഷ്ഠന്മാരായ കോഡിയാക്കിന്റെയോ കരോക്കിന്റെയോ അംശങ്ങൾ കണ്ടെത്താം. ആകെ 5 നിറങ്ങളിലാണ്‌ കുഷാഖ് ലഭ്യമാവുക.

Skoda Kushaq Launch

കുഷാഖിന്റെ ക്യാബിൻ കാഴ്ചയിൽ മനോഹരവും സുഖപ്രദമായ യാത്ര നല്കുന്നതുമാണ്‌. വെന്റിലേറ്റഡ് സീറ്റുകൾ, സൺറൂഫ്, കീലെസ് എൻട്രി, വയർലെസ് ചാർജർ എന്നിങ്ങനെയുള്ള ഫീച്ചറുകളുണ്ട്. ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ 10.1 ഇഞ്ച് ഇൻഫൊടെയ്ന്മെന്റ് സിസ്റ്റമാണ്‌ കുഷാഖിൽ ഉള്ളത് ( കുഷാഖിലൂടെയാണ്‌ ഇത് ആദ്യമായി ഇന്ത്യയിൽ എത്തുന്നത്).

രണ്ട് രസികൻ എൻജിനുകളാണ്‌ കുഷാഖിൽ സ്കോഡ ഒരുക്കിയിട്ടുള്ളത്- 1.0 TSIയും 1.5 TSIയും. ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ ടർബോചാർജ്ഡ് പെട്രോൾ എൻജിനുകളാണ്‌ TSI കുടുംബത്തിലുള്ളത്. കുഷാഖിന്റെ 1 ലിറ്റർ ടിഎസ്‌ഐ എൻജിൻ ഉദ്പാദിപ്പിക്കുക 115 hp കരുത്തും 178 Nm ടോർക്കുമാവും, 1.5 ടിഎസ്‌ഐയാവട്ടെ 150 hpയും 250Nmഉം. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക്, 7 സ്പീഡ് DSG എന്നീ ഗിയർബോക്സുകളുണ്ട്.

ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞ സ്കോഡ കുഷാഖിന്റെ ഡെലിവെറികൾ തുടങ്ങുക ജൂലൈ 12ന്‌ ആവും.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Skoda Kushaq launched in India from Rs 10.50 lakh.

Skoda Kushaq price full list

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...