Skoda

Skoda Vision IN: സ്കോഡ കുഷാഖിന്റെ ഡിസൈൻ സ്‌കെച്ചുകൾ പുറത്ത്, ലോഞ്ച് മാർച്ച് 18ന്!

കൺസെപ്റ്റിനോട് വളരെയധികം നീതി പുലർത്തുന്ന സ്കെച്ചുകളാണ് സ്കോഡ പുറത്തുവിട്ടിരിക്കുന്നത്!

വാഹന പ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകിയൊരു കൺസെപ്റ്റ് ആയിരുന്നു സ്കോഡയുടെ വിഷൻ IN SUV . ഓട്ടോ എക്സ്‌പോയിലെ പ്രോട്ടോടൈപ്പ് പ്രദർശനത്തിന് പിന്നാലെ ഈയിടെ പ്രൊഡക്ഷൻ മോഡലിനെ കുഷാഖ് എന്നു നാമകരണം ചെയ്യുകയും ചെയ്തിരുന്നു സ്കോഡ. പ്രോട്ടൊടൈപ്പിൻ്റെ ടെസ്റ്റിംഗ് ചിത്രങ്ങൾ മുൻപ് വൈറൽ ആയിരുന്നുവെങ്കിലും കാമോഫ്ലാഷ് ചെയ്തിരുന്നതുമൂലം അവയിലൊന്നും കുഷാഖിൻ്റെ ഡിസൈൻ വ്യക്തമായിരുന്നില്ല.

എന്നാൽ ലോഞ്ച് അടുത്തതോടെ കുഷാഖിന്റെ ഒഫീഷ്യൽ ഡിസൈൻ സ്‌കെച്ചുകൾ പുറത്തു വിട്ടിരിക്കുകയാണ് സ്കോഡയിപ്പോൾ. കോൺസെപ്റ്റിനോട് വളരെ നീതി പുലർത്തുന്നതാവും പ്രൊഡക്ഷൻ സ്പെക്ക് കുഷാഖ് എന്നാണ് സ്കെച്ചുകൾ സൂചിപ്പിക്കുന്നത്.

skoda kushaq vision in design sketches

ഏതൊരാളെയും ആകർഷിക്കാൻ കഴിവുള്ള സ്റ്റൈലിഷ് ഡിസൈനാണ് കുഷാഖിന്റെത്. സ്കോഡയുടെ വലിയ സിഗ്നേച്ചർ ഗ്രില്ലും 2-പാർട്ട് ഹെഡ്‌ലാമ്പുകളും മസ്കുലർ ആയ ബമ്പറുമൊക്കെ ആണ് മുൻകാഴ്ച ഗംഭീരമാക്കുന്നതെങ്കിൽ സ്‌കോഡയുടെ ക്രിസ്റ്റലൈൻ ശൈലിയിലുള്ള ഡീറ്റൈലിങ്ങോടുകൂടിയ ടെയിൽ ലാമ്പുകളും സ്റ്റൈലിഷ് ആയ റൂഫും ഡിഫ്‌യൂസറും ഒക്കെയാണ് പിന്നിലുള്ളത്.

ഫോക്സ്‌വാഗൺ ഗ്രൂപ്പിൻ്റെ ഇന്ത്യ 2.0 പ്രോജക്ടിന്റെ കീഴിലെ ആദ്യത്തെ സ്‌കോഡയാണ് സ്കോഡ വിഷൻ IN SUV അഥവാ കുഷാഖ്. ലോക്കലൈസ് ചെയ്ത ഈ ഫോക്സ്‍വാഗൻ MQB പ്ലാറ്റഫോമിൻ്റെ പേര് MQB A0 IN എന്നാണ്. 95% ലോക്കലൈസേഷനുമായാണ് എത്തുന്നതെങ്കിലും മറ്റു അന്തർദേശിയ മോഡലുകളുടെ അതെ മോഡുലാർ ട്രാൻസ്‍വേർസ് ടൂൾകിറ്റ് സ്ട്രക്ച്ചറാണ് ഇതിനുമുള്ളത്. എന്നാൽ പ്രസ്തുത ലോക്കലൈസേഷൻ കാറിന്റെ സുരക്ഷയെയോ മലിനീകരണ ലെവലുകളെയോ ബാധിക്കില്ല എന്നാണ് അറിയുന്നത്.

വരുന്ന മാർച്ച് 18ന് ആവും കുഷാഖ് വിപണിയിൽ എത്തുക. ഇതിനു പിന്നാലെ MQB A0 IN പ്ലാറ്റ്ഫോമിൽ കൂടുതൽ മോഡലുകൾ എത്തുമെന്ന് അറിയുന്നു. കുഷാഖ് എന്ന പേരിനു പിന്നിലെ കഥ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ…

English Summary: Skoda Vision IN SUV Skoda Kushaq design sketches released, ,launch on March 18, 2021

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...