Skoda

Skoda Slavia | മിഡ് സൈസ് സെഡാൻ വിപണിയിലേക്ക്‌ ഇനി സ്ലാവിയ കൂടി,ആദ്യ വിവരങ്ങൾ അറിയാം

ടർബോ പെട്രോൾ എൻജിനുകൾ മാത്രമുള്ള ഒരു രസികൻ സെഡാനാവും സ്ലാവിയ

ഇന്ത്യൻ വിപണിക്കായി ചെക്ക് ഓട്ടോമൊബൈൽ കമ്പനിയായ സ്കോഡ MQB A0 IN പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന ഏറ്റവും പുതിയ സെഡാനാണ് സ്ലാവിയ. നിർമ്മാണത്തിൽ 95 ശതമാനത്തോളം ലോക്കലൈസേഷനുമായി എത്തുന്ന സ്ലാവിയയിലൂടെ വമ്പൻ വില്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

വലുപ്പം

സ്കോഡ റാപ്പിഡിന് പകരക്കാരനായി എത്തുന്ന സ്ലാവിയ, ഈ വിഭാഗത്തിലെ ഏറ്റവും വീതിയേറിയ മോഡലാണ്. 4541mm നീളവും, 1752mm വീതിയും, 1487mm ഉയരവുമാണ് ഇതിന്. റാപ്പിഡിനേക്കാൾ 128mm നീളവും 53mm വീതിയും 21mm ഉയരവും കൂടുതലാണെന്നു സാരം. ഇതുകൂടാതെ 99mm അധിക വീൽബേസും സെഗ്മെൻ്റിലെ ഏറ്റവും കൂടിയ ബൂട്ട് കപ്പാസിറ്റിയും (521 ലിറ്റർ) സ്ലാവിയയ്ക്കുണ്ട്.

ഡിസൈൻ

ഇന്ത്യയുടെ പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ‘ക്രിസ്റ്റലൈൻ’ ഡിസൈൻ ഭാഷയാണ് സ്ലാവിയയ്ക്കുള്ളത്. ഗംഭീര ഡിസൈനോടുകൂടിയ മുൻഭാഗത്ത് ഭംഗിയുള്ള ഷാർപ്പ് ഹെഡ്‍ലാംപുകളും, രസികൻ ഗ്രില്ലും സ്‌പോർട്ടി ഫോഗ് ലാമ്പുകളുമൊക്കെയുണ്ട്. പിൻവശത്താവട്ടെ ‘ഇൻവെർട്ടഡ് L’ രൂപമുള്ള മനോഹരങ്ങളായ ടെയിൽ ലാമ്പുകളും, സ്റ്റൈലൻ ബൂട്ട് ലിഡുമുണ്ട്. 16 ഇഞ്ച് ഡ്യൂവൽ ടോൺ അലോയ് വീലുകളും കൂപ്പെ പോലുള്ള റൂഫ് ഡിസൈനും ആണ് മറ്റ് ആകർഷണങ്ങൾ.

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

ക്യാബിനും ഫീച്ചറുകളും


10 ഇഞ്ച് ഫ്ലോട്ടിങ് ടച്ച്സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം (ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ സഹിതം), ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഓഡിയോ കൺട്രോളോടുകൂടിയ 2-സ്പോക് സ്റ്റിയറിംഗ് വീൽ, വയർലെസ്സ് ചാർജിങ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, എന്നിങ്ങനെയുള്ള ഫീച്ചറുകൾ പ്രതീക്ഷിക്കാം. ചുരുക്കത്തിൽ യൂറോപ്യൻ വിപണിയിലെ സ്കോഡ കാറുകളുടേതുപോലുള്ള ഉൾഭാഗമാണ് സ്ലാവിയയ്ക്കും ഉണ്ടാവുക. ഡ്യൂവൽ ടോൺ ലെതർ അപ്പ്ഹോൾസ്റ്ററി സ്ലാവിയയുടെ ടോപ് ട്രിമ്മിന്റെ പ്രത്യേകതയാണ്.

എൻജിൻ, ഗിയർബോക്സ്, പ്ലാറ്റ്‌ഫോം

കുഷാഖിൽ കണ്ട അതേ മെക്കാനിക്കൽ ഭാഗങ്ങളാവും സ്ലാവിയയ്ക്കും ഉണ്ടാവുക. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച MQB A0 IN പ്ലാറ്റ്ഫോമിനൊപ്പം എത്തുക 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനുമാവും. യഥാക്രമം 115 എച്ച്പിയും 150 എച്ച്പിയുമാണ് ഇവയുടെ കരുത്ത്. 1 ലിറ്റർ എൻജിനോടൊപ്പം 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുകൾ ഉണ്ടാവുമെങ്കിൽ 1.5 ലിറ്റർ എൻജിനൊപ്പം എത്തുക 6 സപീഡ് മാനുവലും 7 സ്പീഡ് ഡിഎസ്‌ജിയുമാവും.

ലൊഞ്ച് തിയതി, ബുക്കിംഗ്, എതിരാളികൾ


ഇന്ത്യൻ വിപണിക്കായി പ്രത്യേകം തയ്യാറാക്കിയ ക്രിസ്റ്റൽ ബ്ലൂവും ടൊർണാഡോ റെഡും അടക്കം 5 നിറങ്ങളിൽ സ്ലാവിയ ലഭ്യമാവും. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ 3 ട്രിമ്മുകളാവും ഉണ്ടാവുക. 2022 ആദ്യം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്കോഡ സ്ലാവിയയുടെ ബുക്കിങ്ങുകൾ ആരംഭിച്ചുകഴിഞ്ഞു. മത്സരിക്കേണ്ടി വരിക ഹോണ്ട സിറ്റി, മാരുതി സുസൂക്കി സിയാസ്, ഹ്യൂണ്ടായ് വെർണ തുടങ്ങിയവയുമായാണ്.

English Summary: Skoda Slavia sedan unveiled in India, all details explained

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...