SkodaUncategorized

Skoda Superb 2021: പുത്തൻ സ്കോഡ സൂപ്പർബ് എത്തി, വില 32 ലക്ഷം!

ആഡംബരത്തിനു പേരുകേട്ട സൂപ്പർബിൽ ഇപ്പോൾ കൂടുതൽ കണക്റ്റിവിറ്റി സംവിധാനങ്ങൾ ലഭ്യമായിട്ടുണ്ട്.

സ്കോഡയുടെ ഫ്ലാഗ്ഷിപ്പ് സെഡാനായ സൂപ്പർബിൻ്റെ 2021 പതിപ്പ് വിപണിയിലെത്തി. കാലികമായ ഒട്ടേറെ കൂട്ടിച്ചേർക്കലുകളുമായാണ് പുത്തൻ സൂപ്പർബ് എത്തുന്നത്. കാതലായ മാറ്റങ്ങളോടുകൂടിയ ക്യാബിനുമായി എത്തുന്ന സുപ്പർബ് 2021 ൻ്റെ വില 32 ലക്ഷത്തിൽ ആരംഭിക്കുന്നു. സൂപ്പർബ് ലൗറിൻ ആൻഡ് ക്ലെമെന്റ് കാറുകൾക് 34. 99 ലക്ഷവും, സ്‌പോർട് ലൈൻ കാറുകൾക്ക് 31 .99 ലക്ഷവുമാണ് വില; അതായത് പഴയ സ്കോഡ സൂപ്പർബിൽ നിന്നും 1 .5 മുതൽ 2 ലക്ഷം വരെ വിലവ്യത്യാസമുണ്ട്.

Skoda superb 2021

വാഹനത്തിൻ്റെ രൂപകല്പനയ്ക്ക് അധികം മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെങ്കിലും കണക്റ്റിവിറ്റിയുടെയും എക്വിപ്മെൻ്റിൻ്റെയും കാര്യത്തിൽ കാര്യമായ കൂട്ടിച്ചേർക്കലുകൾ സംഭവിച്ചിട്ടുണ്ട്. ഡേടൈം റണ്ണിങ് ലാമ്പോടുകൂടിയ അഡാപ്റ്റീവ് LED ഹെഡ് ലാംപ് ആണ് പുറത്തെ ശ്രദ്ധേയമായ മാറ്റം.

പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലാണ് ക്യാബിനിലെ ഒരു പ്രതേകത ; L&K കാറുകൾക്ക് 2 സ്പോക്ക് യൂണിറ്റും സ്‌പോർട് ലൈൻ കാറുകൾക്കു 3 സ്പോക്ക് യൂണിറ്റുമാണ് നൽകിയിരിക്കുന്നത്. മുൻപ് സ്‌പോർട് ലൈനിൽ മാത്രം ലഭിച്ചിരുന്ന ‘വെർച്വൽ കോക്ക്പിറ്റ്’ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ഇപ്പോൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു എന്നതും പ്രത്യേകതയാണ്.

Skoda superb 2021

കണക്റ്റിവിറ്റിക്കു കൂടുതൽ പ്രാധാന്യം നൽകുന്നതുകൊണ്ട്, വാഹനത്തിൻ്റെ 8 ഇഞ്ച് ‘അമുൻഡ്സെൻ’ ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം കൂടുതൽ യൂസർ ഫ്രണ്ട്‌ലിയാക്കിയതിനോടൊപ്പം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ തുടങ്ങിയ സംവിധാനങളും നൽകിയിട്ടുണ്ട് (ഇവ വയർലെസ്സുമാണ്). കൂടാതെ വയർലെസ്സ് ചാർജിങ് പാഡും പുതുമയാണ്. ഇതിനെല്ലാം പുറമെ റേഞ്ച് ടോപ്പിങ് വേരിയൻ്റായ സൂപ്പർബ് L&Kയിൽ ഒരു 360 ഡിഗ്രി ക്യാമറയോടൊപ്പം ഹാൻഡ്‌സ്-ഫ്രീ പാർക്കിംഗ് ഫീച്ചറും ലഭ്യമാണ്.

Skoda superb 2021

പുത്തൻ സൂപ്പർബിൽ മെക്കാനിക്കൽ മാറ്റങ്ങളില്ല. ഇപ്പോഴും മുൻപ് ഉണ്ടാായിരുന്ന അതേ 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ തന്നെയാണ്. 190 എച്ച് പി കരുത്തുള്ള ഈ യൂണിറ്റിനോടൊപ്പമുള്ളത് 7 സ്പീഡ് DSG ട്രാൻസ്മിഷനുമാണ്.

39 .41 ലക്ഷം രൂപ വിലയുള്ള ടൊയോട്ട കാമ്രി ഹൈബ്രിഡ് മാത്രമാണ് ഇന്നത്തെ വിപണിയിൽ സ്കോഡ സൂപ്പർബിന് എതിരാളിയായി പറയാനാവുക.

2021ൽ വിപണി കീഴടക്കാനായി സ്‌കോഡയുടെ വിവിധ കാറുകൾ റിലീസിന് തയ്യാറെടുത്തുവരികയാണ്. അതിൽ കോഡിയാക് ഫ്ലാഗ്ഷിപ് SUV യുടെ പെട്രോൾ മോഡൽ , ഇന്ത്യയ്ക്കായി രൂപകല്പന ചെയ്ത കുഷാഖ് എന്ന മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ചുമാണ് പ്രധാനികൾ. കൂടാതെ പുത്തൻ ഒക്‌ടേവിയെയുടെയും പുത്തൻ മിഡ് സൈസ് സെഡാനിന്റെയും ലോഞ്ചും ഈ വര്ഷം അവസാനത്തോടെ പ്രതീക്ഷിക്കുന്നുണ്ട്.

English Summary: Skoda Superb 2021 Launched In India, Gets More equipment

ALSO READ:

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...