Tata Motors

നിർമ്മാണച്ചിലവുകൾ ഉയരുന്നു, വാഹനങ്ങൾക്ക് വീണ്ടും വില കൂട്ടാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്

ഇക്കൊല്ലം ഇത് രണ്ടാം തവണയാണ് ടാറ്റ വാഹനങ്ങളുടെ വില കൂടുന്നത്

തങ്ങളുടെ വാഹനങ്ങൾക്ക് വീണ്ടും വില കൂട്ടാനൊരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഈ വർഷം ഇത് രണ്ടാം തവണയാണ് ടാറ്റ വാഹനങ്ങളുടെ വില കൂടുന്നത്. ഇക്കുറിയും കാരണം പഴയതു തന്നെ, വാഹനങ്ങളുടെ നിർമ്മാണച്ചിലവുകളിൽ വന്നുകൊണ്ടിരിക്കുന്ന ക്രമാതീതമായ വർദ്ധന. എന്നാൽ ഇത്തവണ എത്ര കൂടുമെന്നോ പുതുക്കിയ വിലകൾ എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല, അതിനാൽ ടാറ്റ വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശ്യമുണ്ടെങ്കിൽ വരും നാളുകളിൽത്തന്നെ ബുക്ക് ചെയ്‌താൽ വിലക്കയറ്റത്തിൽ നിന്നും രക്ഷപെടാം.

ലഭ്യമായ വിവരങ്ങൾ പ്രകാരം ടാറ്റയുടെ കാറുകൾക്കും എസ്‌യുവികൾക്കും വില കൂടുമെന്നാണ് അനുമാനിക്കുന്നത്. അതായത് ആൾട്രോസും സഫാരിയും നെക്സോണും ഹാരിയറുമൊക്കെ ഇനി അധിക തുക നൽകി സ്വന്തമാക്കേണ്ടി വരുമെന്നു ചുരുക്കം. എന്നാൽ നെക്സോൺ ഇവിയുടെ വിലയിൽ വർദ്ധനവുണ്ടാകുമോയെന്നു വ്യക്തമല്ല. എങ്കിലും നിർമ്മാണച്ചിലവുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കൂടാനാണ് സാധ്യത. വിലക്കയറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളോ പുതുക്കിയ നിരക്കുകളോ ടാറ്റ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ മേയിൽ ആയിരുന്നു ഇതിനു മുൻപ് ടാറ്റ വാഹനങ്ങളുടെ വില കൂടിയത്. പല വേരിയൻ്റുകളിലായി ഏതാണ്ട് 1.8 ശതമാനത്തോളമായിരുന്നു (അതായത് 4,400 മുതൽ 36,400 രൂപ വരെ) അന്നു കൂടിയത്. വർദ്ധിച്ച നിർമ്മാണച്ചിലവുകളായിരുന്നു അന്നും വില്ലൻ.

വിലക്കയറ്റത്തിനു പിന്നിലെ കഥ…

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ വാഹനം നിർമ്മിക്കുക്ക എന്നത് കൂടുതൽ ചിലവേറിയ കാര്യമായി മാറിവരികയാണ്. മുൻവർഷങ്ങളുമായി താരതമ്യം ചെയ്‌താൽ നിർമ്മണച്ചിലവുകൾ പലമടങ്ങ് വർദ്ധിച്ച അവസ്ഥയിലാണ് ഇപ്പോഴുള്ളത്. വാഹന നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും ലോഹങ്ങളുടെയുമൊക്കെ വിലകൾ ദിനേന കൂടിവരികയാണ്. വാഹനങ്ങളിൽ വലിയ തോതിൽ ഉപയോഗിച്ചുവരുന്ന ഉരുക്ക് ഘടകങ്ങളാണ് ഹോട്ട് റോൾഡ് കോയിൽ, കോൾഡ് റോൾഡ് കോയിൽ എന്നിവ. ഇവയുടെ വിലയിൽ ഈയടുത്ത കാലങ്ങളിലായി വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളിലെ വിലക്കയറ്റങ്ങളിൽ മറ്റൊരു പ്രധാന പങ്കു വഹിച്ചത് റോഡിയം, പലേഡിയം പോലുള്ള ലോഹങ്ങളുടെ വിലകളാണ്. വാഹനങ്ങളുടെ മലിനീകരണം കുറയ്‌ക്കുന്നതിനായി ഉപയോഗിക്കുന്ന ക്യാറ്റലിറ്റിക്ക് കൺവെർട്ടറുകളുടെ നട്ടെല്ലാണ് ഇത്തരം ലോഹങ്ങൾ. ഇവ ഉപയോഗിച്ചാണ് മലിനീകരണ നിയന്ത്രണം സാധ്യമാക്കുന്നത്. അതിനാൽ നിലവിൽ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നിലനിൽക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾ പ്രകാരം ഇവ വാഹനമേഖലയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗങ്ങളായി മാറിക്കഴിഞ്ഞു. ഇവയുടെ വിലയിൽ വരുന്ന വർദ്ധനവാണ് വാഹനവില ഉയരുന്നതിൻ്റെ ഒരു പ്രധാന കാരണം.

ടാറ്റ മാത്രമല്ല അടുത്ത കാലത്ത് വാഹനവില കൂട്ടിയിട്ടുള്ളത്. മാരുതി സുസൂക്കി, ഹ്യുണ്ടായ്, ഹോണ്ട എന്നിവരും കഴിഞ്ഞ ഏതാനും മാസങ്ങളിൽ തങ്ങളുടെ വാഹനങ്ങളുടെ വിലയിൽ സാരമായ വർദ്ധനവ് കൊണ്ടുവന്നിരുന്നു. ഹോണ്ടയും മാരുതിയും വരും മാസങ്ങളിൽ വീണ്ടും വിലക്കയറ്റവുമായി എത്തുമെന്നാണ് സൂചനകൾ.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Tata Motors price hike July 2021

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...