News

അപകടത്തിൽ തകർന്നടിഞ്ഞിട്ടും യാത്രികരെ കാത്ത് ടാറ്റ നെക്സോൺ!

5 സ്റ്റാർ NCAP റേറ്റിങ്ങുള്ള ടാറ്റ നെക്സോണിന്റെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി…

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുടെ പട്ടികയിൽ ടാറ്റ നെക്സോൺ ഇടം പിടിച്ചത് അറിയാത്തവരായി ആരുമുണ്ടാവില്ല. ഗ്ലോബൽ NCAPന്റെ 5 സ്റ്റാർ സേഫ്റ്റി റേറ്റിങ്ങുള്ള നെക്സോൺ നമുക്കേറെ പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ്‌.

മഴ തുടങ്ങിയതോടെ നമ്മുടെ നാട്ടിൽ റോഡപകടങ്ങളും ഏറിവരികയാണ്‌. അങ്ങനെയൊന്നാണ്‌ ഇവിടെയും സംഭവിച്ചത്. മഴയത്ത് അമിതവേഗതയിൽ എത്തിയ ഈ ടാറ്റ നെക്സോൺ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. ഇതിനിടയ്ക്ക് മുന്നിൽ ഉണ്ടായിരുന്ന എന്തിലോ ഇടിക്കുകയും ചെയ്തിരുന്നു. വലിയ ശബ്ദത്തോടെ മറിഞ്ഞ വാഹനത്തിൽ നിന്നും ഇടിയുടെ ആഘാതത്തിൽ എൻജിൻ വേർപെടുകയുണ്ടായി. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നടിഞ്ഞെങ്കിലും ഓടിച്ചിരുന്നയാളുടെ പരിക്ക് തോളെല്ലിലെ പൊട്ടലിലേക്കു ചുരുങ്ങി. മറ്റു യാത്രികർ ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ അവസ്ഥ കണ്ടവർക്ക് ഡ്രൈവർ രക്ഷപ്പെട്ടുവെന്നത് വിശ്വസിക്കാൻ പ്രയാസമുണ്ടാകും. എന്നാൽ ഇത് നെക്സോണാണ്‌, ഇതിൽ ഇങ്ങനെയാണ്‌….

ഇതാദ്യമായല്ല നെക്സോണിന്റെ ദൃഢതയും ക്വാളിറ്റിയും യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നത്. ഇതിനു മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എബിഎസ്‌, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇലക്ട്രോണിക്ക് ട്രാക്ഷൻ കൺട്രോൾ, റോളോവർ മിറ്റിഗേഷൻ, ഇരട്ട മുൻ എയർബാഗുകൾ എന്നിങ്ങനെ അനേകം സുരക്ഷാ സന്നാഹങ്ങളുണ്ട് നെക്സോണിൽ.

Image Credit: Gaadiwaadi

ALSO READ:

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...