Tata Motors

Tata Safari Booking: തകർപ്പനായി പുത്തൻ സഫാരി ഫെബ്രുവരി 22ന് എത്തും !

ആറ് വേരിയന്റുകളിൽ എത്തുന്ന പുത്തൻ ടാറ്റ സഫാരി 30,000 രൂപ അടച്ച് ബുക്ക് ചെയ്യുവാനാവും.


ടാറ്റയുടെ ഐതിഹാസിക എസ്‌യുവിയായ സഫാരി തിരിച്ചെത്തുന്നു. ഗ്രാവിറ്റാസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന 7 സീറ്റർ ഹാരിയർ ആണ് പുത്തൻ സഫാരിയായി എത്തുന്നത്. ഫെബ്രുവരി 22ന് വിപണിയിലെത്തുന്ന വാഹനത്തിൻ്റെ ബുക്കിംഗ് ടാറ്റ മോട്ടോഴ്സ് ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു.. 30,000 രൂപ അടച്ച് ടാറ്റ ഡീലർഷിപ്പുകളിലൂടെയോ കമ്പനി വെബ്സൈറ്റിലൂടെയോ സഫാരി ബുക്ക് ചെയ്യുവാനാവും. മാർക്കറ്റ് ലോഞ്ചിന്റെ അന്നുതന്നെയാവും വില പ്രഖ്യാപിക്കുന്നതും ഡെലിവറികൾ ആരംഭിക്കുന്നതും.

ടാറ്റാ ഹാരിയറിന്റെ പ്ലാറ്റ്ഫോം പങ്കിടുന്നതിനോടൊപ്പം സഫാരിയുടെ അകത്തും പുറത്തും ഹാരിയറുമായി അതിയായ സാദൃശ്യമുണ്ട്. പുതിയ ഗ്രിൽ ഒഴിച്ചാൽ നോസ് മുതൽ സി-പില്ലർ വരെ ഏതാണ്ട് ഹാരിയർ തന്നെയാണ്. സി- പില്ലറിന്റെ പിന്നിലേക്കാണ് പ്രകടമായ മാറ്റങ്ങൾ കാണാൻ സാധിക്കുക – നീളമേറിയ റിയർ ഓവർഹാങ്ങ്, ക്രോം ഇൻസെർട്ടോടുകൂടിയ റൂഫ് റെയിലുകൾ‌, സ്‌റ്റെപ്പ്ഡ് അപ്പ് റൂഫ് ഡിസൈൻ, എന്നിങ്ങനെ പോകുന്നു അവ.

6 സീറ്റർ, 7 സീറ്റർ ഒപ്ഷനുകളിൽ പുത്തൻ സഫാരി ലഭ്യമാവും. ഉൾഭാഗത്ത് ഹാരിയറിൽ നിന്നുമുള്ള പ്രധാന മാറ്റവും ഈ മൂന്നാം നിര സീറ്റുകൾ തന്നെയാവും. ടോപ് സ്പെക് ട്രിമ്മിലെ സഫാരിക്ക് ക്യാപ്റ്റൻ സീറ്റും (6 സീറ്റർ ) മറ്റു ട്രിമുകളിൽ ബെഞ്ച് സീറ്റുമാണ് (7 സീറ്റർ) രണ്ടാം നിരയിലുള്ളത്. പിന്നെയുള്ള ഒരു പ്രധാന വ്യത്യാസം ഇലക്ട്രോണിക്ക് പാർക്ക് ബ്രേക്ക് വന്നുവെന്നതാണ്. ഫീച്ചറുകളുടെ കാര്യത്തിൽ മറ്റു മാറ്റങ്ങളില്ലാതെ തുടരുന്നുവെങ്കിലും ഉള്ളിലെ ഘടകങ്ങളുടെ നിറത്തിലും ഫിനിഷിലുമൊക്കെ മാറ്റങ്ങൾ കണ്ടെത്താം.

Tata Safari 2021 launch

ഹാരിയറിൽ നാം കണ്ട, ലാൻഡ് റോവറിൻ്റെ വിഖ്യാതമായ ഡി8 പ്ലാറ്റ്ഫോമിൽ നിന്നും ഉരുത്തിരിഞ്ഞ ‘ഒമേഗ ആർക്ക്’ തന്നെയാണ് പുതിയ സഫാരിയുടെയും പ്ലാറ്റ്ഫോം. ഫിയറ്റിൽ വേരുകളുള്ള 2.0 ലിറ്റർ ക്രയോടെക് ഡീസൽ എൻജിനും 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുകളുമൊക്കെ ഹാരിയറിൽ നിന്നും കടംകൊണ്ടതുതന്നെയാണ്. മുൻപ് കണ്ടതിൽ നിന്നും വ്യത്യസ്ഥമായി പുത്തൻ സഫാരി എത്തുക ഒരു മുൻവീൽ ഡ്രൈവ് വാഹനമായാവും. തുടക്കത്തിൽ ഓൾ വീൽ ഡ്രൈവ് സംവിധാനം ഉണ്ടാവുകയില്ല.

XE , XM , XT , XT +, XZ , XZ + എന്നീ വേരിയൻ്റുകളിലാണ് സഫാരി എത്തുന്നത്. ഇതിൽ XM , XZ , XZ + ട്രിമുകളിൽ മാത്രമാണ് ഓട്ടോമാറ്റിക് ഗിയര്ബോക്സ് ലഭ്യമാവുക.

ടോപ് ട്രിം സഫാരിയിൽ മുന്നിലും വശങ്ങളിലും കർട്ടൻ എയർബാഗുകൾ ഉണ്ട് . കൂടാതെ ഹിൽ-ഡിസെന്റ് കണ്ട്രോൾ, ടെറെയ്ൻ റെസ്പോൺസ് മോഡുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 18 -ഇഞ്ച് അലോയ് വീൽ, സെനോൺ HID ഹെഡ് ലൈറ്റുകൾ, 8 .8 ഇഞ്ച് iRA സ്യൂട്ടോടുകൂടിയ ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, 9-സ്പീക്കർ JBL ഓഡിയോ സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 7.0 ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേ, പനോരമിക് സൺറൂഫ്, ഇലക്ട്രിക്ക് ആയി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയവ മറ്റു പ്രത്യേകതകളാണ്.

നിലവിൽ വിപണിയിലുള്ള മഹീന്ദ്ര XUV500 , എം ജി ഹെക്ടർ പ്ലസ്, ഇനി വരാനിരിക്കുന്ന പുതിയ തലമുറ മഹിന്ദ്ര XUV500, ഹ്യുണ്ടായിയുടെ 7 സീറ്റർ ക്രെറ്റ തുടങ്ങിയവയാണ് 2021 ടാറ്റാ സഫാരിയുടെ എതിരാളികൾ.

English Summary: 2021 Tata Safari will launch in India on Feb 22, 2021, bookings open

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...