News

Vehicle Registration: പുതിയ വാഹനങ്ങൾക്ക് ഇനി ‘ടെംപററി പെർമിറ്റ്’ വേണ്ട, നിയമം വരുന്നു !

ബോഡി കെട്ടേണ്ട ബസ് തുടങ്ങിയ വാഹനങ്ങൾക്കും, ഫാൻസി നമ്പർ ബുക്ക് ചെയ്യുന്ന വാഹനങ്ങൾക്കും, ഇതര സംസ്ഥാന ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾക്കും ടി പി നിലനിൽക്കും.

പുത്തൻ വാഹനങ്ങൾക്ക് ടെംപററി പെർമിറ്റ് (ടിപി) നൽകുന്ന പതിവ് നിർത്തലാക്കാൻ ഒരുങ്ങുകയാണ് സർക്കാരും മോട്ടോർ വാഹന വകുപ്പും. ഇനിമുതൽ പുത്തൻ വാഹനത്തിന് ഷോറൂമിൽ നിന്നു തന്നെ പെർമനെൻ്റ് രജിസ്ട്രേഷൻ ലഭ്യമാവും.

ഇന്ത്യയിൽ വാഹന രജിസ്ട്രേഷൻ പൂണ്ണമായും ഓൺലൈൻ വഴി ആക്കുന്നതിന്റെ ഭാഗമായുള്ള ഓൺലൈൻ രജിസ്ട്രേഷനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് കേരളത്തിലും ആർ ടി ഓഫീസിലെത്തിയുള്ള വാഹന രജിസ്‌ട്രേഷൻ നടപടി ഒഴുവാക്കുന്നതിനായുള്ള നീക്കങ്ങൾ നടന്നിരുന്നു. എന്നാൽ അത് ഇതുവരെ പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നില്ല.

സമ്പൂർണ ഓൺലൈൻ രജിസ്‌ട്രേഷനായുള്ള കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ‘വാഹൻ’ സോഫ്റ്റ്വേറിൽ ആധാർ ഉൾപ്പെടുത്താനുള്ള സൗകര്യം ലഭ്യമാവാഞ്ഞതുകൊണ്ടാണ് ഇതുവരെയും സംസ്ഥാനത്ത് വാഹന പരിശോധന ഒഴുവാക്കാനാവാഞ്ഞത്. എന്നാൽ ഇപ്പോൾ ‘വാഹൻ’ ൽ ആധാർ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതു പൂർത്തിയായാൽ ഉടൻ തന്നെ ആർ ടി ഒ മുഖേനെയുള്ള വാഹന പരിശോധന ഒഴിവാക്കും എന്നാണ് അറിയുന്നത്. എൻജിൻ നമ്പർ, ഷാസി നമ്പറുമായി ഒത്തുനോക്കുന്ന നിലവിലെ മോട്ടോർ വാഹന വകുപ്പിന്റെ ‘പരമ്പരാഗത’ പരിശോധനക്കു അതോടെ വിരാമമാവും.

ഇപ്പോഴത്തെ രീതികൾ ഇങ്ങനെ…

നിലവിൽ ഷോറൂമിൽ നിന്ന് ടെംപററി രജിസ്‌ട്രേഷൻ ലഭിക്കുന്ന എല്ലാ വാഹനങ്ങളും 30 ദിവസത്തിനുള്ളിൽ ആർ ടി ഓഫീസിൽ ഹാജരാക്കി സ്ഥിരം രജിസ്‌ട്രേഷൻ നേടേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ രജിസ്ട്രേഷന് മുമ്പേയുള്ള വാഹന പരിശോധന ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതിയ വാഹനങ്ങൾക്കുള്ള താത്കാലിക രജിസ്‌ട്രേഷൻ അഥവാ ടെംപററി പെർമിറ്റ് (ടി പി) നൽകുന്ന രീതിയാണ് നിർത്തലാക്കാൻ ഒരുങ്ങുന്നത് . ഉടമയുടെ ആധാർ വിവരങ്ങൾ നൽകിയാൽ ഇനി പുതിയ വാഹനങ്ങൾക് ഷോറൂമിൽ നിന്ന് തന്നെ സ്ഥിരം രജിസ്ട്രേഷൻ അനുവദിക്കും. ഈ നമ്പർപ്ലേറ്റിന്റെ വിവരങ്ങൾ ‘വാഹൻ’ വെബ്‌സൈറ്റിൽ നൽകിയ ശേഷം മാത്രമായിരിക്കും വാഹനം പുറത്തിറക്കാൻ സാധിക്കുക. എന്നാൽ ബസ് പോലെ ഉള്ള ബോഡി പിന്നീട് കെട്ടുന്ന വാഹനങ്ങൾക്കും, ഫാൻസി നമ്പർ ആഗ്രഹിക്കുന്നവർക്കും, മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകേണ്ട വാഹനങ്ങൾക്കും ഇനിയും ആർ ടി ഓഫീസിൽ വഴി തന്നെയാവും രജിസ്ട്രേഷൻ നടക്കുക . ഇവയ്ക്കു ടെംപററി പെർമിറ് രീതി തുടരുക തന്നെ ചെയ്യും.

മാറ്റങ്ങൾ ഇങ്ങനെ…

ഓൺലൈൻ രജിസ്‌ട്രേഷൻ വരുന്നതോടെ നിലവിൽ ഷോറൂമിൽ നിന്ന് നൽകുന്ന വാഹന വിവരങ്ങൾക്ക് പകരം വാഹന നിർമ്മാതാക്കൾ തന്നെ എൻജിൻ, ഷാസി വിവരങ്ങൾ ‘വാഹൻ’ സോഫ്റ്റ്വേറിൽ നൽകുന്നതാണ്. അതുകൊണ്ട് തന്നെ നിർമാണതിയതി, മോഡൽ തുടങ്ങിയ ഡേറ്റകളിൽ ഡീലര്ഷിപ്പുകൾക്കു മാറ്റം വരുത്താൻ സാധിക്കുന്നതല്ല. വാഹനത്തിന്റെ ഉടമസ്ഥന്റെ പേരും മേൽവിലാസവും മാത്രമായിരിക്കും അവർക്കു രേഖപ്പെടുത്തുവാൻ പറ്റുന്ന വിവരങ്ങൾ. എന്നാൽ ബസ് പോലെയുള്ള ഷാസി വാങ്ങി ബോഡി നിർമ്മിക്കേണ്ടിവരുന്ന വാഹനങ്ങൾക്ക് വ്യവസ്ഥ പാലിച്ചാണോ ബോഡി നിർമിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് ആർ ടി ഓഫീസ് മുഖേനയുള്ള പരിശോധന തുടരുന്നത് .

ഈ നിയമം നിലവിൽ വരുന്നതോടെ ഷോറൂമിൽ നിന്നുതന്നെ സ്ഥിര പെർമിറ്റ് ലഭിക്കുന്നതിനാൽ ഉടമസ്ഥന് ആർ ടി ഓഫീസിൽ പോകേണ്ട ആവശ്യാമോ മറ്റു രജിസ്‌ട്രേഷൻ നടപടികൾക്കായി സമയം പാഴാക്കേണ്ടി വരികയോ ഇല്ല. അതിനോടപ്പം തന്നെ വാഹനത്തെ സംബന്ധിച്ച വിവരങ്ങളിൽ സുതാര്യതയും എത്തും.

English Summary: Kerala MVD to stop issuing temporary permit (TP) to new vehicles

ALSO READ:

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...