Mahindra

2020 മഹീന്ദ്ര ഥാറിനെ പറ്റി നിങ്ങൾ അറിയേണ്ടതെല്ലാം!

കാത്തിരിപ്പുകൾക്ക് വിട, ഇതാ പുത്തൻ ഥാർ! ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യദിനത്തിൽ വെളിച്ചം കണ്ട ഈ​‍ വാഹനത്തെ പറ്റി നിങ്ങൾ അറിയേണ്ടതെല്ലാം …

നീണ്ട കാത്തിരിപ്പിനൊടുവിൽ മഹീന്ദ്ര ഥാറിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറങ്ങി. കാഴ്ചയിലും സുഖസൗകര്യങ്ങളിലും മെക്കാനിക്കൽ ഘടകങ്ങളിലുമെല്ലാം അനേകം മാറ്റങ്ങളുമായി എത്തുന്ന വാഹനത്തിന്റെ ഗ്ലോബൽ പ്രീമിയർ ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിൽ നടന്നു. ഥാറിനെപ്പറ്റി നിങ്ങൾ അറിയേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം…

കുട്ടി റാംഗ്ലറോ?

ജീപ്പ് റാംഗ്ലറിനോട്‌ വല്ലാതെ അടുത്തു നില്ക്കുന്ന ഡിസൈനാണ്‌ പുത്തൻ ഥാറിനുള്ളത്. നീളം കൂടിയ ബോണറ്റ്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ,ഘനമേറിയ വീൽ ആർച്ചുകൾ, വർദ്ധിച്ച ട്രാക്ക്, എന്നിവയെല്ലാം ഈ സാദൃശ്യത്തിനു ആക്കം കൂട്ടുന്നു. വശക്കാഴ്ചയിലും ജീപ്പ് ഛായ വ്യക്തമാണ്‌. പിന്നിൽ എൽഇഡി ടെയിൽ ലാമ്പുകൾ അടക്കം അനേകം പുതുമകളുണ്ട്. ചരിത്രത്തിലാദ്യമായി ഥാറിനൊരു റിമൂവബിൾ ഹാർഡ്‌ടോപ്പ് ലഭിക്കുന്നതും ഇതേ മോഡലിലൂടെയാണ്‌.

തിരഞ്ഞെടുക്കുവാൻ രണ്ട് ട്രിമ്മുകൾ:

എൽഎക്സ്‌, എഎക്സ്‌ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ട്രിമ്മുകളിൽ പുത്തൻ ഥാർ ലഭ്യമാവും. എഎക്സ്‌ എന്നത് കടുത്ത ഓഫ്‌റോഡ് പ്രേമികൾക്കായുള്ളതാണെങ്കിൽ എൽഎക്സ്‌ എന്നത് ലൈഫ്‌സ്റ്റൈൽ വാഹനമായി ഥാറിനെ കാണുന്നവർക്കായാണ്‌. രണ്ടു ട്രിമ്മുകളും ഫീച്ചറുകൾ, ബോഡി ഘടകങ്ങൾ എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ പുലർത്തുന്നവയാണ്‌.

2020 Mahindra Thar

കൂടുതൽ സുഖപ്രദമായ ക്യാബിൻ:

ഥാറിന്റെ ക്യാബിനിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പരസ്പരം നോക്കി ഇരിക്കുന്ന ഇരട്ട പിൻ സീറ്റുകൾ മുന്നോട്ടു ഫേസ് ചെയ്യുന്ന ബെഞ്ച് സീറ്റിനു വഴി മാറിയിട്ടുണ്ട്. കൂടാതെ എല്ലാ സീറ്റുകൾക്കും സീറ്റ് ബെല്റ്റ് വന്നു എന്നതും പുതുമയാണ്‌. ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിലവാരവും ക്യാബിനിന്റെ ആകെ രൂപകല്പനയുമൊക്കെ ഒരുപോലെ മികച്ചതാണ്‌.

കൂടുതൽ ഫീച്ചറുകൾ!

ആധുനികകാല എസ്‌യുവികളിൽ കണ്ടുവരുന്ന സർവ്വ ഫീച്ചറുകളുമുണ്ട് പുത്തൻ ഥാറിലും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്‌ഡ്‌ ഓട്ടോ മുതലായ കണക്റ്റിവിറ്റി ഫീച്ചറുകൾ ഉള്ള 7.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോറ്റെയ്ന്മെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, പവർ ഫോൾഡിംഗ് മിററുകൾ, റിയർ വ്യൂ ക്യാമറ, മൾട്ടി ഫംഗ്ഷൻ സ്റ്റീയറിംഗ് വീൽ എന്നിവയൊക്കെ അവയിൽ പെടും.

പുത്തൻ എൻജിനും ഗിയർബോക്സും:

പുതുക്കിയ ലാഡർ ഓൺ ഫ്രെയിം ഷാസിയിലാണ്‌ 2020 ഥാർ പടുത്തുയർത്തിയിരിക്കുന്നത്. സസ്പെൻഷനിലും മാറ്റങ്ങളുണ്ട്. 132 എച്ച്‌ പി 2.2 ലിറ്റർ ഡീസൽ, 150 എച്ച്‌ പി 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളുണ്ട്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് എന്നിവയാണ്‌ ഗിയർബോക്സുകൾ. ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുള്ള മോഡലിലും ഓൾ വീൽ ഡ്രൈവ് ലഭ്യമാണെന്നതും പ്രത്യേകതയാണ്‌.

2020 Mahindra Thar

സുരക്ഷ?

ആധുനിക വാഹനങ്ങളുടെ ഭാഗമായ അനേകം സുരക്ഷാ സന്നാഹങ്ങൾ ഈ വാഹനത്തിലും കണ്ടെത്താനാവും. മുൻ എയർ ബാഗുകൾ, എബിഎസ്‌, ഇബിഡി, ഇഎസ്‌പി, എച്ച്‌ഡിസി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റോളോവർ മിറ്റേഗേഷൻ എന്നിവയെല്ലാം ഇതിൽ പെടും.

‘കട്ട ഓഫ്‌റോഡർ’ സ്വഭാവം!

650 മില്ലിമീറ്റർ വേഡിംഗ് ഡെപ്ത്, ഒരു തികഞ്ഞ ഓഫ്‌റോഡറിനു യോജിച്ച അപ്പ്രോച്ച്, ഡിപ്പാർച്ചർ, റാംപ് ആംഗിളുകൾ എന്നിവയുണ്ട് പുത്തൻ ഥാറിന്‌.

എപ്പോൾ എത്തും? വില?

ഈ വരുന്ന ഒക്ടോബർ രണ്ടിനാവും ഥാർ വിപണിയിൽ എത്തുക. വിലയും ലോഞ്ച് വേളയിലാവും അറിവാകുക എങ്കിലും 7-15 ലക്ഷമാണ്‌ നിലവിൽ പ്രതീക്ഷിക്കുന്നത്. ബുക്കിങ്ങുകൾ ആരംഭിക്കുന്നതും തദവസരത്തിൽ തന്നെയാവും.

Image Source: Internet

ALSO READ

English Summary:  Mahindra Thar 2020 Makes Global debut in India, things to know about it

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...