Electric Vehicles

റെട്രോ ലുക്കിൽ TNR സ്റ്റെല്ല ഇലക്ട്രിക്ക് സ്കൂട്ടർ എത്തി

ലോ സ്പീഡ് ഇവിയായ സ്റ്റെല്ലയ്ക്ക് 50,000 രൂപയാണ് വില

ഹരിയാന ആസ്ഥാനമായുള്ള TNR ഇ-വെഹിക്കിൾസിന്റെ പുതിയ റെട്രോ സ്റ്റൈലിൽ ഉള്ള ഇലക്ട്രിക്ക് സ്കൂട്ടറാണ് സ്റ്റെല്ല ക്ലാസിക്ക്. 50,000 രൂപ എക്സ് ഷോറൂം വിലവരുന്ന ഈ ഇലക്ട്രിക്ക് സ്കൂട്ടർ ഇന്നത്തെ തിരക്കുപിടിച്ച നാഗരിക ജീവിതത്തിനിണങ്ങുന്നതാണ്. iCAT അംഗീകൃതവും ഗോ ഗ്രീൻ സർട്ടിഫിക്കറ്റ് ഉള്ളതുമായ ഇതിന് രജിസ്ട്രേഷന്റെയോ ലൈസൻസിന്റെയോ ആവശ്യമില്ല. ഡീലർഷിപ്പുകൾ വഴിയോ ഓൺലൈനായോ സ്റ്റെല്ല ബുക്ക് ചെയ്യാവുന്നതാണ്.

സാധാരണക്കാരന് താങ്ങാനാവുന്ന വിലയിലെത്തുന്ന TNR സ്റ്റെല്ല ഒരു ലോ-സ്പീഡ് ഇലക്ട്രിക് വാഹനമാണ്. 1800 മില്ലിമീറ്റർ നീളവും, 700 മില്ലിമീറ്റർ വീതിയും, 1130 മില്ലിമീറ്റർ ഉയരവും ഇതിന് ഒരു സാധാരണ സ്കൂട്ടറിന്റെ വലുപ്പം നൽകുന്നു. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റും, ആകെ ഡിസൈൻ ഭാഷയും റെട്രോ സ്വഭാവം വർദ്ധിപ്പിക്കുന്നു. ആന്റി-തെഫ്റ്റ് ലോക്കും, കീലെസ് ഡ്രൈവിങ്ങും, USB ചാർജിങ്ങും, സ്വൈപ്പ് സിസ്റ്റവുമൊക്കെയാണ് സ്റ്റെല്ലയുടെ മറ്റു പ്രത്യേകതകൾ.

TNR സ്റ്റെല്ല ക്ലാസിക് 20-30 Ah ലെഡ്-ആസിഡ് ബാറ്ററിയോടു ബന്ധിപ്പിച്ച 60V മോട്ടോറുമായാണ് എത്തുന്നത്. ലെഡ്-അസിഡിന് പകരം ലിഥിയം-അയോൺ ബാറ്ററിയും ഓപ്ഷനായി ലഭിക്കുന്നുണ്ട്. ലെഡ്-ആസിഡ് ബാറ്ററി ഫുൾ ചാർജാവൻ 6 മുതൽ 8 മണിക്കൂർ വരെ എടുക്കുമ്പോൾ, ലിഥിയം-അയോണിൽ ഇതിനു 4 മുതൽ 5 മണിക്കൂർ വരെയാണ് വേണ്ടിവരിക. 70-80 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ യാത്ര ചെയ്യാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

300/10 ട്യൂബ് ലെസ് ടയറുകളുമായി വരുന്ന സ്റ്റെല്ലക്ക് മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. 160 കിലോ വരെ ഭാരം വഹിക്കാവുന്ന വാഹനത്തിന് മുന്നിൽ ടെലിസ്കോപിക്കും , പിന്നിൽ ഹൈഡ്രോളിക്ക് സസ്പെൻഷനുമാണ്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: TNR Stella electric scooter launched in India at Rs 50,000

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...