Toyota

ടൊയോട്ട തങ്ങളുടെ ഹൈബ്രിഡ് വാഹനങ്ങളുടെ ബാറ്ററി വാറന്റി നീട്ടുന്നു!!

പുതുക്കിയ വാറൻ്റി ടൊയോട്ട ഹൈബ്രിഡ് വാഹനങ്ങളുടെ വില്പന കൂട്ടുമെന്നാണ് കരുതുന്നത്

എഴുത്ത്: അജിൻ അനിയൻകുഞ്ഞ്

കൂടുതൽ കാര്യക്ഷമതയും കുറഞ്ഞ മലിനീകരണവും ഉള്ള ഹൈബ്രിഡ് വാഹനങ്ങളുടെ നിർമ്മാണത്തിൽ മുന്നിട്ടു നിൽക്കുന്ന കമ്പനിയാണ് ടൊയോട്ട. ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഹൈബ്രിഡ് വാഹനവും ടൊയോട്ടയുടേതായിരുന്നു- പ്രയസ്. നിലവിൽ വെൽഫയർ, കാമ്രി എന്നീ രണ്ടു വാഹനങ്ങളാണ് ഇവരുടെ ഹൈബ്രിഡ് നിരയിലുള്ളത്.

ടൊയോട്ട കിർലോസ്കർ തങ്ങളുടെ ‘സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക്’ വാഹനങ്ങളുടെ ബാറ്ററി വാറൻ്റികൾ നീട്ടാനൊരുങ്ങുകയാണ്. ഇതുവരെ ടൊയോട്ടയുടെ ഹൈബ്രിഡ് വാഹനങ്ങളുടെ ബാറ്ററി വാറന്റി 3 വർഷം/100,000 കിലോമീറ്ററായിരുന്നു . ഇനി ഇത് 8 വർഷം/ 160,000 കിലോമീറ്റർ ആയി ഉയരും . പുതുക്കിയ വാറൻ്റികൾ 2021 ഓഗസ്റ്റ് 1 മുതൽ വിൽക്കുന്ന എല്ലാ ടൊയോട്ട SHEV കളിലും ലഭ്യമാവും.

പുത്തൻ വാറൻ്റി എത്തുന്നതോടെ കാമ്രിയുടെയും വെൽഫയറിൻ്റെയും വില്പന ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 ലക്ഷത്തോളം എക്സ് ഷോറൂം വിലവരുന്ന വെൽഫയറിൻ്റെ വില്പനയിൽ സമീപകാലത്ത് വലിയ വർദ്ധനവ് ഉണ്ടായിരുന്നു. അറുപതിലേറെ വെൽഫയറുകളാണ് കഴിഞ്ഞ ജൂണിൽ മാത്രം വിറ്റത്.

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Toyota Kirloskar Motor extends hybrid battery warranty – Camry and Vellfire

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...