Toyota

ജൂണിൽ വിറ്റത് അറുപതിലേറെ യൂണിറ്റുകൾ, ട്രെൻഡിങ്ങായി ടൊയോട്ട വെൽഫയർ!

90 ലക്ഷമാണ് വെൽഫയറിൻ്റെ എക്സ് ഷോറൂം വില!

Words: Ajin Aniyankunj

വിപണിയിലെത്തിയ കാലം മുതൽക്കെ വില്പനയിൽ അല്പം പിന്നിൽ നിന്നിരുന്ന, ആഡംബരത്തിനു പഞ്ഞമില്ലാത്ത എംപിവിയാണ് ടൊയോട്ട വെൽഫയർ. ഒരു മിനി കാരവാൻ എന്നു വിളിക്കാവുന്ന വെൽഫയർ ഇതിനോടകം അനേകം ധനികരുടെയും സെലിബ്രിറ്റികളുടെയും ഗരാജുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ലാലേട്ടനും സുരേഷ് ഗോപിയുമൊക്കെയാണ് മോളിവുഡിലെ പ്രമുഖ വെൽഫയർ ഉടമകൾ. ഇങ്ങനെയൊക്കെ ആണെങ്കിലും വലിയ വിപണി വിഹിതം കരസ്ഥമാക്കാനോ വില്പനയിൽ വിപ്ലവം സൃഷ്ടിക്കുവാനോ വെൽഫയറിനു കഴിഞ്ഞിരുന്നില്ല, കാരണം അതിൻ്റെ വില തന്നെയായിരുന്നു. 89.90 ലക്ഷമാണ് ടൊയോട്ടയുടെ ഈ ആഡംബര എംപിവിയുടെ എക്സ് ഷോറൂം വില!

എന്നാൽ വെൽഫയറിനെ കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നുവെന്ന സൂചനയാണ് ജൂണിലെ വില്പന കണക്കുകൾ പുറത്തുവിടുന്നത്. ജൂണിൽ ടൊയോട്ട വെൽഫയറിന്റെ 63 യൂണിറ്റുകളാണ് ഇന്ത്യൻ വിപണിയിൽ വിറ്റുപോയത്. 2020 ജൂണിൽ 49 വെൽഫയറുകൾ മാത്രമായിരുന്നു വിറ്റത്, അതായത് ഇക്കുറി 29 ശതമാനമാണ് ഈ വാഹനത്തിൻ്റെ വില്പന വളർന്നിരിക്കുന്നത്.

Toyota Vellfire

വെൽഫയറിനെപ്പറ്റി അല്പം…

ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും യാത്രാസുഖം നൽകുന്ന വാഹനങ്ങളിൽ ഒന്നാണ് വെൽഫയർ. തനി എംപിവി രൂപവും സ്വഭാവവുമുള്ള ഇതിൽ അലോയ് വീലുകൾ, ഓൾ-എൽഇഡി ലൈറ്റിംഗ്, ഇലക്ട്രിക്ക് ആയ പിൻ-ഡോറുകൾ എന്നിവയുണ്ട്.

യാത്രാസുഖവും സ്ഥലസൗകര്യവുമാണ് ഉള്ളിലെ പ്രധാന പ്രത്യേകതകൾ, രണ്ടാം നിരയിൽ ലോഞ്ചിനു സമാനമായുള്ള സീറ്റുകളുള്ള വെൽഫയറിൽ 17 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ഡ്യുവൽ സൺറൂഫ്, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ സീറ്റ് സൺ ബ്ലൈൻഡുകൾ, 16 കളർ ആംബിയന്റ് ലൈറ്റ്, റിയർ സീറ്റ് എൻ്റർടെയ്‌ൻമെൻ്റ് സ്‌ക്രീനുകൾ എന്നിവയുമുണ്ട്.

2.5 ലിറ്റർ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളും അടങ്ങുന്ന ഒരു ഹൈബ്രിഡ് പവർ ട്രെയിനാണ് വെൽഫയറിനുള്ളത്. 117 എച്ച്പി കരുത്തും 198 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ്‌ ഈ പെട്രോൾ എൻജിൻ ഉൽപാദിപ്പിക്കുന്നത്.

ജൂണിൽ ഏറ്റവും കുറവു വില്പന രേഖപ്പെടുത്തിയ ടൊയോട്ട വാഹനം യാരിസ് ആയിരുന്നു. യാരിസിൻ്റെ 5 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. ടൊയോട്ട കാമ്രിയുടെ 38 യൂണിറ്റുകൾ വിറ്റു. 2,973 യൂണിറ്റുകൾ വിറ്റുകൊണ്ട് ഇന്നോവ ക്രിസ്റ്റയാണ് ഇക്കുറിയും ഒന്നാം സ്ഥാനത്ത്.

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: More than 60 units of Toyota Vellfire MPV sold in June 2021.

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...