TVS

ടിവിഎസ്‌ ഐക്യൂബ് ഇലക്ട്രിക്ക് സ്കൂട്ടർ ഇനി കേരളത്തിലും, വില 1.23 ലക്ഷം

കൊച്ചിയിലെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിലാവും പ്രാരംഭഘട്ടത്തിൽ ഐക്യൂബ് ലഭ്യമാവുക

ടിവിഎസ്സിന്റെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടറായ ഐക്യൂബ് ഇലക്ട്രിക്ക് കേരളത്തിൽ എത്തി. കൊച്ചിയിലെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴിയാവും വാഹനം ആദ്യഘട്ടത്തിൽ ലഭ്യമാവുക. 1,23,917 (1.23 ലക്ഷം) ആണ്‌ കൊച്ചിയിലെ ഓൺ റോഡ് വില. ഡിമാൻഡ് വർദ്ധിക്കുന്നതനുസരിച്ച് മറ്റു നഗരങ്ങളിലേക്കും വില്പന വ്യാപിപ്പിക്കുമെന്നു കരുതുന്നു.

കൊച്ചിയിൽ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് വൻ ഡിമാൻഡാണുള്ളത്. ഇവയ്ക്ക് ആവശ്യമായ ഇവി-ഇക്കോസിസ്റ്റവും വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുകയാണിവിടെ. ഏഥർ ഈയിടെയാണ്‌ കൊച്ചിയിൽ പുത്തൻ ഡീലർഷിപ്പ് തുറന്നത്. ഇനി വരാനിരിക്കുന്ന ഓല സ്കൂട്ടറും വൈകാതെ കൊച്ചിയിലെത്തുമെന്നാണ്‌ അറിയുന്നത്. ഈ മത്സരത്തിന്റെ ഭാഗമാവുകയാണ്‌ ടിവിഎസ് ഐക്യൂബിലൂടെ.

2020 ജനുവരിയിൽ ബംഗളൂരുവിൽ മാത്രം ലഭ്യമാവും‍വിധമായിരുന്നു ഐക്യൂബ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പിന്നീട് ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലും ഈയിടെ പൂനെയിലും ഐക്യൂബ് വിപണിയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ വാഹനം ഇപ്പോൾ കൊച്ചിയിലുമെത്തിയത്. ഈ നഗരങ്ങളിലെല്ലാം ഇലക്റ്റ്രിക്ക് വാഹനങ്ങളുടെ അവിഭാജ്യ ഘടകങ്ങളായ ചാർജിംഗ് സ്റ്റേഷനുകൾ പോലുള്ളവ ഒരുക്കുന്നതിലും ശ്രദ്ധിച്ചുവരുന്നുണ്ട് ടിവിഎസ്‌..

ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോൾ ഒന്നര ലക്ഷത്തിനു മുകളിലായിരുന്നു ഐക്യൂബിന്റെ എക്സ് ഷോറൂം വില. ഈയിടെ എത്തിയ FAME 2 ഭേദഗതിയിലൂടെ വലിയ മാറ്റങ്ങളാണ്‌ വിലയിൽ സംഭവിച്ചത്. ഇതെ തുടർന്നാണ്‌ ഇപ്പോൾ 1.23 ലക്ഷം എന്ന തകർപ്പൻ വിലയിൽ ഈ വാഹനം ലഭ്യമാവുന്നത്.

TVS iQube Electric

ഐക്യൂബ് ഇലക്ട്രിക്ക്: അറിയേണ്ടതെല്ലാം

ഏഥറിനും ബജാജ് ചേതക് ഇലക്ട്രിക്കിനും എതിരാളിയായി എത്തുന്ന ഐക്യൂബിന്‌ ആധുനികമായ രൂപകല്പനയാണുള്ളത്. ഡിസൈനിന്റെ പ്രത്യേകതകളായി നിൽക്കുന്നത് എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലാമ്പുകൾ, ബാക്ക് ലൈറ്റിങ്ങുള്ള ‘ഇലൂമിനേറ്റഡ്’ ലോഗൊ എന്നിവയാണ്‌.

ടിവിഎസ്സിന്റെ SmartXonnect സംവിധാനത്തോടുകൂടിയ ടിഎഫ്‌ടി ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ഐക്യൂബിനുണ്ട്. ടിവിഎസ്‌ ഐക്യൂബ് ആപ്പിന്റെ സഹായത്തോടെ ജിയോ ഫെൻസിംഗ്, റിമോട്ട് ബാറ്ററി ചാർജ് സ്റ്റാറ്റസ്, നാവിഗേഷൻ, ലാസ്റ്റ് പാർക്ക് ലൊക്കേഷൻ, കോൾ/എസ്‌എംഎസ് അലെർട്ടുകൾ എന്നിവ ലഭ്യമാവും.

പവർട്രെയിൻ സ്പെക്ക്

കരുത്തേരിയ ഒരു 4.4 കിലോവാട്ട് ബ്രഷ്‌ലെസ് ഇലക്ട്രിക്ക് മോട്ടോറാണ്‌ ഐക്യൂബിന്റെ ഹൃദയം. യഥാർഥ പവർ എത്രയെന്നു വ്യക്തമല്ലെങ്കിലും 140 ന്യൂട്ടൺ മീറ്ററോളം ടോർക്കുണ്ട് ഐക്യൂബിന്‌. 78kph ആണ്‌ പരമാവധി വേഗത, ഒറ്റ ചാർജിൽ 75 കിലോമീറ്ററോളം സഞ്ചരിക്കുവാനുമാകും. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലേക്ക് കുതിക്കാൻ ഐക്യൂബിനു വേണ്ടത് 4.2 സെക്കൻഡുകളാണ്‌. റീജനറേറ്റീവ് ബ്രേക്കിംഗ്, ക്യു- പാർക്ക് അസിസ്റ്റ്, തിരഞ്ഞെടുക്കാവുന്ന റൈഡ് മോഡുകൾ എന്നിവയുമുണ്ട്.

കേരളത്തിൽ ഐക്യൂബിന്റെ എതിരാളികൾ ഏഥർ 450 പ്ലസ്, 450 എക്സ് എന്നിവയാണ്‌. ഓല സ്കൂട്ടർ എത്തുന്നപക്ഷം മത്സരം ഇനിയും മുറുകും. ഒരുപക്ഷേ ടിവിഎസ്സിന്റെ പാത പിൻതുടർന്ന് വരും കാലങ്ങളിൽ ബജാജ് ഇലക്ട്രിക്ക് ചേതക്കും കേരളത്തിൽ എത്തിയേക്കാം.

English Summary: TVS iQube electric scooter launched in Kerala at 1.23 lakh

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...