TVS

കൂടുതൽ പെർഫോമൻസും സ്റ്റൈലുമായി ടിവിഎസ് എൻടോർക്ക് 125 റേസ് എക്സ്‌പി!

ഈ വിഭാഗത്തിലെ ഏറ്റവും കൂടിയ കരുത്താണ് എൻടോർക്ക് 125 റേസ് എക്സ്പിയുടെ എൻജിനുള്ളത്

ടിവിഎസ്‌ തങ്ങളുടെ ജനപ്രിയ സ്കൂട്ടറായ എൻടോർക്കിന്റെ കൂടുതൽ സ്പോർട്ടിയായ റേസ് എക്സ്‌ പി പതിപ്പ് വിപണിയിലെത്തിച്ചു. സ്റ്റൈലൻ ഡിസൈനിനൊപ്പം ചില തകർപ്പൻ ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്. 83,275 രൂപയാണ്‌ എക്സ്‌ ഷോറൂം വില.

എൻടോർക്ക് 125 റേസ് എക്സ്‌പിയുടെ പ്രത്യേകതകൾ അതിന്റെ ഡിസൈനിൽ നിന്നുമാരംഭിക്കുന്നു. സാധാരണ എൻടോർക്കിനേക്കാൾ സ്പോർട്ടിയായ രൂപമാണ്‌ റേസ് എക്സ്‌പിയ്ക്ക്. 3-ടോൺ കളർ സ്കീമാണ്‌ ഇതിന്റെ പ്രധാന ആകർഷണം, ഇതിനു കൂട്ടായി റേസ്‌ ബൈക്കുകളെ ഓർമ്മിപ്പിക്കുന്ന ഗ്രാഫിക്സുമുണ്ട്, വീലുകൾക്ക് ചുവപ്പു നിറമാണ്. എൻടോർക്കിന്റെ ആകെ രൂപം ‘സ്റ്റെൽത്ത് എയർക്രാഫ്റ്റുകളിൽ’ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ്‌ ടിവിഎസ്‌ അവകാശപ്പെടുന്നത്. ഡിസൈനിലെ ഷാർപ്പായ ലൈനുകളും ലാമ്പുകളുടെ രൂപകൽപനയുമൊക്കെയാണ്‌ ഈ വാദത്തിന്‌ അടിസ്ഥാനം. ഈ രൂപഭാവങ്ങൾ റേസ് എക്സ്‌പിയിലെത്തുമ്പോൾ കൂടുതൽ വ്യക്തമാകുന്നുണ്ട്.

SMARTXONNECT on TVS NTorq 125 Race XP
SMARTXONNECT | TVS NTorq 125 Race XP

എൻടോർക്ക് ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോൾ മുതൽ ഏറ്റവും വലിയ പ്രത്യേകതയായി നിന്നിട്ടുള്ളത് അതിന്റെ SMARTXONNECT കണക്ടിവിറ്റി പ്ലാറ്റ്‌ഫോമും, നാവിഗേഷനു സഹായിക്കുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്ററുമായിരുന്നു. ഇവ റേസ് എക്സ്‌പിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുംവിധം മെച്ചപ്പെട്ടിട്ടുണ്ട്. SMARTXONNECT ൽ ഇപ്പോൾ വോയ്സ്‌ അസിസ്റ്റും ലഭ്യമാണ്‌. കണക്റ്റിവിറ്റി, നാവിഗേഷൻ, കൺസോൾ ബ്രൈറ്റ്‌നെസ് ക്രമീകരണം എന്നിവയ്ക്കെല്ലാം ഇപ്പോൾ വോയ്സ്‌ അസിസ്റ്റിന്റെ സഹായമുണ്ട്.

ആൻഡ്രോയ്‌ഡ്, ഐഒഎസ്‌ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ടിവിഎസ്‌ ആപ്പിലൂടെ വാഹനത്തിന്റെ ഏതാണ്ടെല്ലാ വിവരങ്ങളും റൈഡർക്ക് ലഭ്യമാവും.

TVS Ntorq 125 Race XP
TVS Ntorq 125 Race XP

തകർപ്പൻ എൻജിനും പെർഫോമൻസും!

എൻടോർക്ക് 125 റേസ് എക്സ്‌പിയുടെ എൻജിനിലും ചില പ്രധാന മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വാഹനത്തിന്റെ 125 സിസി, ഫ്യുവൽ ഇൻജക്ടഡ് എൻജിൻ 10.2 എച്ച്‌പി കരുത്തും 10.8 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കുംവിധമാണ്‌ ട്യൂൺ ചെയ്തിരിക്കുന്നത്. ഈ വിഭാഗത്തിൽ ആദ്യമായാണ്‌ ഒരു വാഹനത്തിന്‌ 10 എച്ച്‌പിയിലേറെ കരുത്തു ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ ആക്സിലറേഷനുള്ളതും എൻടോർക്ക് 125 റേസ് എക്സ്‌പിക്കാവും.

റേസ്, സ്ട്രീറ്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത റൈഡ് മോഡുകളുമുണ്ട് പുത്തൻ എൻടോർക്കിന്‌. മണിക്കൂറിൽ 98 കിലോമീറ്ററാണ്‌ കമ്പനി അവകാശപ്പെടുന്ന ടോപ്പ് സ്പീഡ്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: TVS Ntorq 125 Race XP launched in India, all details

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...