News

Union Budget 2021: പഴയ വാഹനങ്ങൾക്ക് കാലനായി സ്ക്രാപ്പേജ് പോളിസി വരുന്നു!

കൊമേർഷ്യൽ വാഹനങ്ങൾക്കു പുറമെ പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങൾക്കും ഇനിമുതൽ കർശനമായ ഫിറ്റ്നസ് ടെസ്റ്റുകൾ നിർബന്ധം…

കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവന അനുസരിച്ച് പതിനഞ്ചു വർഷം കഴിഞ്ഞ ഏകദേശം 17 ലക്ഷത്തിൽ പരം കൊമേർഷ്യൽ വാഹനങ്ങളാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ ഇന്ത്യൻ നിരത്തിലോടുന്നത്. രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിൽ ഇവയുടെ പങ്ക് ചെറുതല്ല. ഈ പ്രതിസന്ധിയെ തരണം ചെയ്യാനാണ് ഏറ്റവും പുതിയ ബജറ്റിൽ കേന്ദ്രം പഴക്കം ചെന്ന വാഹനങ്ങൾക്കായി സ്ക്രാപ്പേജ് പോളിസി അവതരിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച സ്ക്രാപ്പേജ് നയം നിലവിൽ വരുന്നതോടെ 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വർഷമായ കൊമേർഷ്യൽ വാഹനങ്ങളും കർശനമായ ഫിറ്റ്നെസ് പരിശോധനകൾക്കു വിധേയമാക്കേണ്ടിവരും. ഇവയിൽ വിജയിക്കാത്തപക്ഷം അവ നിരത്തിലിറക്കാൻ സാധിക്കാതെ വരികയും പിന്നീട് പൊളിച്ചുകളയേണ്ടിവരികയും ചെയ്യും. കൂടുതൽ ഇന്ധനക്ഷമതയും താരതമ്യേന കുറവ് മലിനീകരണവുമുള്ള പുതു തലമുറ വാഹനങ്ങൾ സ്വന്തമാക്കാൻ ഉടമകളെ പ്രസ്തുത നയം പ്രോത്സാഹിപ്പിക്കുമെന്നും അതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാനാവുമെന്നുമാണ് സർക്കാർ കരുതുന്നത്.

ഗവണ്മെന്റ് അംഗീകൃത ഓട്ടോമേറ്റഡ് വെഹിക്കിൾ ഫിറ്റ്നസ് സെന്ററുകളിലായിരിക്കും മേൽപ്പറഞ്ഞ ഫിറ്റ്നസ് പരിശോധനകൾ നടക്കുക. നേരത്തെ ഇത് RTO മുഖാന്തരമുള്ള മാന്വൽ മെക്കാനിക്കൽ ഫിറ്റ്നസ് ടെസ്റ്റിംഗ് ആയിരുന്നു. ഓട്ടോമേറ്റഡ് ആകുന്നതോടെ പൂർണ്ണമായും ഫിറ്റ് ആയ വാഹങ്ങൾക്കു മാത്രമാവും ഇനി വിജയം സാധ്യമാവുക.

ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും സ്ക്രാപ്പേജ് സ്കീം നിലവിൽ വരാൻ കാലതാമസമുണ്ടായേക്കും. പ്രസ്തുത നയത്തിൻ്റെ വിശദാംശങ്ങളും വിവിധ മാനങ്ങളുമൊക്കെ കേന്ദ്ര മന്ത്രാലയം പിന്നാലെ അറിയിക്കുമത്രെ…

Image Source: Wikimedia Commons

English Summary: Finance Minister Nirmala Sitharaman announces vehicle scrappage policy in Union Budget 2021

ALSO READ:

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...