പഞ്ചിന്റെ നാല് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ മോട്ടോർസ്...
ഒക്ടോബർ 2021ലാണ് ടാറ്റ പഞ്ചിനെ വിപണിയിൽ എത്തിക്കുന്നത്.
വെറും 34 മാസങ്ങളിലാണ് 4 ലക്ഷം വണ്ടികൾ വിറ്റത്.
ടാറ്റയുടെ ഏറ്റവുമധികം വില്പനയുള്ള വാഹനങ്ങളിലൊന്നാണ് പഞ്ച്.
ലോഞ്ച് ചെയ്ത് 10 മാസങ്ങൾക്കുള്ളിൽ 1 ലക്ഷം യൂണിറ്റുകൾ വിറ്റു തീർത്തിരുന്നു.
2023 മേയിൽ വില്പന 2 ലക്ഷം കടന്നു.
ഡിസംബർ ആയപ്പോഴേക്ക് 3 ലക്ഷവും ആയി.
CNG, പെട്രോൾ വേരിയന്റുകൾ ഉള്ള പഞ്ചിന്റെ പെട്രോൾ മോഡലുകൾക്കാണ് വില്പന കൂടുതൽ...
2024 സാമ്പത്തിക വർഷം മാത്രം 75 ശതമാനം വാർഷിക വളർച്ചയാണ് പഞ്ചിന്റെ സെയിൽസിൽ ഉണ്ടായത്.