സുരക്ഷയിൽ വിട്ടുവീഴ്ച ഇല്ല, ഭാരത് NCAPന്റെ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടി Tata Nexon EV

BNCAP ക്രാഷ് ടെസ്റ്റ് ചെയ്യുന്ന ആദ്യ കോംപാക്ട് ഇവിയാണ് 2024 നെക്സോൺ EV

ഇന്ത്യയുടെ സ്വന്തം സുരക്ഷാ പരീക്ഷയായ BNCAP ക്രാഷ് ടെസ്റ്റിൽ തകർപ്പൻ റിസൾട്ട് നേടിയിരിക്കുകയാണ് പുത്തൻ ടാറ്റ നെക്സൺ ഇവി. സുരക്ഷയ്ക്ക് പേരുകേട്ടതാണ് നെക്സൺ മോഡലുകൾ. BNCAP ടെസ്റ്റ് ചെയ്യുന്ന ആദ്യത്തെ കോംപാക്ട് ഇവി കൂടിയായ വാഹനം 5 സ്റ്റാർ സേഫ്റ്റി റേറ്റിങ്ങാണ് നേടിയിരിക്കുന്നത്.

അഡൾട്ട് സേഫ്റ്റിയിലും ചൈൽഡ് സെഫ്റ്റിയിലും 5 സ്റ്റാർ റേറ്റിങ്ങാണ് പുത്തൻ ഇലക്ട്രിക്ക് നെക്സോണിനുള്ളത്. Adult Occupant Protection (AOP) സ്കോർ 29.86/ 32, Child Occupant Protection (COP) സ്കോർ 44.95/ 49. സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുടെ പട്ടികയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് Nexon EV 2024.

ALSO READ: 7 കൊല്ലത്തിൽ വിറ്റത് 7 ലക്ഷം യൂണിറ്റുകൾ, ചരിത്രം രചിച്ച് Tata Nexon!

ഇവിയുടെ ആകെ ഭാരം 1816 കിലോഗ്രാം ആണ്. ടാറ്റയുടെ ഏറ്റവും ജനപ്രിയ ഇലക്ട്രിക്ക് SUVക്ക് 6 എയർബാഗുകളും വരെയുണ്ട്. ഡ്രൈവർ പ്രൊട്ടക്ഷൻ കൂട്ടാനായി ലോഡ് ലിമിറ്ററുകൾ, ബെൽറ്റ് പ്രീടെൻഷനറുകൾ എന്നിവയുമുണ്ട്.

പിൻസീറ്റിൽ ചൈൽഡ് സേഫ്റ്റിക്ക് വ്യക്തമായ പ്രാധാന്യം നൽകിയിട്ടുണ്ട്. ISOFIX മൗണ്ടുകൾ സ്റ്റാൻഡേർഡായി എത്തുന്നു. സൈഡ് ഹെഡ് കർട്ടൻ എയർബാഗുകളുമുണ്ട്. പുത്തൻ നെക്സോൺ ഇവിയിലെ മറ്റു സേഫ്റ്റി ഫീച്ചറുകൾ ചുവടെ:

  • Electronic Stability Control (ESC)
  • ABS, EBD
  • സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ
  • ട്രാക്ഷൻ കൺട്രോൾ
  • സീറ്റ് ബെൽറ്റ് റിമൈൻഡർ
  • ഹിൽ-ഹോൾഡ് അസിസ്റ്റ്
  • റിയർ പാർക്കിംഗ് സെൻസറുകൾ

Summary: 2024 Tata Nexon EV scores 5 star safety rating in BNCAP crash test