2024 Toyota Land Cruiser 250 ജപ്പാൻ വിപണിയിലെത്തി. പ്രത്യേകതകളേറെ!

8000 യൂണിറ്റുകൾ മാത്രമാവും വിൽക്കുക

ലാൻഡ് ക്രൂയിസർ 250 എന്ന പുതുപുത്തൻ വാഹനത്തെ ജപ്പാനിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. പുത്തൻ LCയിൽ 2 ഫസ്റ്റ് എഡിഷനുകളെയും ലോഞ്ച് ചെയ്തിട്ടുണ്ട്- ZX ഫസ്റ്റ് എഡിഷൻ, VX ഫസ്റ്റ് എഡിഷൻ. ഇവ ആകെ 8000 എണ്ണം മാത്രമാവും നിർമ്മിക്കപ്പെടുക.

2023 ആഗസ്തിൽ യുഎസ്സിലാണ് ലാൻഡ് ക്രൂയിസർ 250 സീരീസ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. മാസങ്ങൾക്കു ശേഷമാണ് ഈ മോഡൽ മാതൃരാജ്യമായ ജപ്പാനിൽ എത്തുന്നതെന്നത് കൗതുകകരമാണ്. ഓഫ് റോഡ് കഴിവുകളും റെട്റോ ഡിസൈനും പ്രാക്ടിക്കാലിറ്റിയുമൊക്കെ സമം ചേർത്താണ് Land Cruiser 250 ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രാഡോയ്ക്കു പകരക്കാരനായി എത്തുന്ന ലാൻഡ് ക്രൂസർ 250യുടെ സ്ഥാനം എൽസി 300നും എൽസി 70യ്ക്കും ഇടയിലായി ആണ്.

Image: 2024 Toyota Land Cruiser 250 interior

ഡിസൈൻ

ലാൻഡ് ക്രൂസർ 250 ഫസ്റ്റ് എഡിഷൻ വാഹനങ്ങൾക്ക് അനവധി ഡിസൈൻ പ്രത്യേകതകളാണുള്ളത്, ഒപ്പം അത്യാധുനിക സേഫ്റ്റി ഫീച്ചറുകളും. ക്ലാസിക്ക് ലാൻഡ് ക്രൂസറുകളുടേതുപോലുള്ള റൗണ്ട് LED ഹെഡ്ലാമ്പുകൾ, DRL, 18 ഇഞ്ച് മാറ്റ് ബ്ലാക്ക് വീലുകൾ എന്നിവയാണ് പ്രത്യേകതകൾ.

ALSO READ: കാത്തിരിക്കാൻ 7 ടൊയോട്ട വാഹനങ്ങൾ!

സ്പെസിഫിക്കേഷൻ

കൂടുതൽ മെച്ചപ്പെട്ട ഹാൻഡ്ലിങ്ങ് നൽകുന്നതിന് ഇവ സഹായിക്കും. 2.8L ഡീസൽ, 2.7L പെട്രോൾ എൻജിനുകളാണ് ഉള്ളത്. ഡീസലിൽ 6 സ്പീഡ് സൂപ്പർ ECT, 8 സ്പീഡ് ഡിറക്റ്റ് ഷിഫ്റ്റ് AT എന്നീ ഗിയർബോക്സുകളും പെട്രോളിൽ 6 സ്പീഡ് ഇസിടിയുമാണുള്ളത്. ലാൻഡ് ക്രൂസർ 300ന്റെ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച LC 250യ്ക്ക് ഇലക്ട്രിക്ക് പവർ സ്റ്റിയറിങ്ങും ഡിസ്കണക്ഷൻ മെക്കാനിസത്തോടുകൂടിയ സ്റ്റെബിലൈസറുമുണ്ട്.

Summary: 2024 Toyota Land Cruiser 250 launched in Japan