മാർക്കറ്റ് ലോഞ്ച് ആഗസ്ത് 15ന്
ഏറെക്കാലമായി വാഹനപ്രേമികൾ കാത്തിരിക്കുന്ന വാഹനമാണ് മഹിന്ദ്ര ഥാർ 5 ഡോർ. ഈ വാഹനത്തിന്റെ ഡിസൈൻ, ഫീച്ചറുകൾ, എഞ്ചിൻ ഓപ്‌ഷൻസ് എന്നുവേണ്ട പേരിനെപ്പറ്റി പോലും ഒരുപാട് ഊഹാപോഹങ്ങൾ നില നിന്നിരുന്നു. ആഗസ്ത് 15ന് വിപണിയിൽ എത്താൻ ഒരുങ്ങുന്ന 5 ഡോർ ഥാറിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. റൂമറുകൾ സൂചിപ്പിച്ചിരുന്ന പോലെ വാഹനത്തിന്റെ പേര് അർമാദ എന്നായിരിക്കില്ല, മറിച്ച് Mahindra Thar Roxx എന്നായിരിക്കും.
5 ഡോർ ഥാറിന്റെ ആദ്യ വിഷ്വലുകൾ കാണിക്കുന്ന ടീസർ വീഡിയോ മഹീന്ദ്ര യൂട്യൂബിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ടീസറിൽ വാഹനത്തിന്റെ ഡിസൈൻ ഫീച്ചറുകൾ പലതും കാണിക്കുന്നുണ്ട്.
- 5 ഡോർ ഥാറിനു പേര് റോക്സ്.
- ഫോഴ്സ് ഗുർഖ ആണ് പ്രധാന എതിരാളി.
- പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉണ്ടാവും.
Table of Contents
മഹീന്ദ്ര ഥാർ റോക്സ് ഡിസൈൻ
3 ഡോറും 5 ഡോറും തമ്മിൽ കാര്യമായ ഡിസൈൻ മാറ്റങ്ങളുണ്ട്. ഒറ്റ നോട്ടത്തിൽ ഥാർ ആണെന്ന് മനസിലാവും. എന്നാൽ ഥാർ റോക്സിന്റെ വീൽ ആർച്ചുകൾ, ഹെഡ് ലാമ്പുകൾ, ഗ്രിൽ, അലോയ് വീലുകൾ എന്നിവയിൽ പ്രകടമായ മാറ്റങ്ങളുണ്ട്.
3 ഡോർ ഥാർ ഇറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നായിരുന്നു ഗ്രിൽ ഡിസൈൻ. ഥാർ റോക്സിന്റെ ഗ്രിൽ ഡിസൈനിലെ പുതുമകൾ സ്ളാറ്റുകളുടെ എണ്ണത്തിൽ തുടങ്ങുന്നു. 3 ഡോറിന് ജീപ്പ് ഗ്രില്ലിനെ ഓർമ്മിപ്പിക്കുന്ന 7 വെർട്ടിക്കൽ സ്ളാറ്റുകൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 5 ഡോർ ഥാറിന്റെ ഗ്രില്ലിൽ പുതുമയുള്ള 6 വെർട്ടിക്കൽ സ്ളാറ്റുകളാണ് ഉണ്ടാവുക.
ക്യാബിൻ, ഫീച്ചറുകൾ എന്നിവയുടെ ഔദ്യോഗിക ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. എന്നാൽ 3 ഡോറിൽ നിന്നും കാര്യമായ മാറ്റങ്ങളുണ്ടാകും. കൂടുതൽ ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്. 360 ക്യാമറ, പാനോരമിക്ക് സൺറൂഫ്, ഇരട്ട 10.25 ഇഞ്ച് സ്ക്രീനുകൾ, ADAS എന്നിവ കണ്ടേക്കാം.
മഹീന്ദ്ര ഥാർ റോക്സ് സ്പെസിഫിക്കേഷൻസ്
പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉണ്ടാവും ഥാർ റോക്സിന്. 3 ഡോറിൽ കണ്ട 1.5 ഡീസൽ, 2.2 എം ഹോക്ക് ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിവ ഉണ്ടാവും. എന്നാൽ 5 ഡോറിലേക്ക് എത്തുമ്പോൾ എഞ്ചിൻ ഔട്ട്പുട്ടിൽ മാറ്റമുണ്ടായേക്കാം. മാനുവൽ, ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളും RWD, 4WD എന്നിവയും ഉണ്ടാവും.
മഹീന്ദ്ര ഥാർ റോക്സ് ലോഞ്ച് തീയതി
2024 ആഗസ്ത് 15നാണ് ഥാർ റോക്സിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. 3 ഡോറിനും മുകളിലായാണ് വില പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഥാർ റോക്സ് മത്സരിക്കുക ഫോഴ്സ് ഗുർഖയുമായി ആവും. എന്നാൽ ‘ഥാർ’ എന്ന ബ്രാൻഡിന്റെ സ്വീകാര്യതയും വിലയും കൂട്ടിവായിക്കുമ്പോൾ ക്രെറ്റ, സെൽറ്റോസ് പോലുള്ള സി-സെഗ്മെന്റ് SUVകളും റോക്സിന്റെ എതിരാളികൾ ആയേക്കും.