Tata Altroz Racer ഇന്ത്യൻ വിപണിയിൽ. വില 9.49 ലക്ഷം മുതൽ!

എതിരാളി ഐ20 എൻ-ലൈൻ മാത്രം!

കാത്തിരിപ്പുകൾക്കൊടുവിൽ ടാറ്റ ആൾട്രോസ് റേസർ എത്തി. ഹ്യുണ്ടായ് ഐ 20 എൻ ലൈനിനെ പിടിക്കാൻ എത്തുന്ന ഈ വാഹനത്തിന്റെ വില 9.49 ലക്ഷത്തിലാണ് തുടങ്ങുന്നത്. പെർഫോമൻസിനു മുൻതൂക്കം കൊടുത്തുകൊണ്ടാണ് റേസറിനെ ഡിസൈൻ ചെയ്തിരിക്കുന്നത്. മൂന്ന് വേരിയന്റുകളും മൂന്ന് നിറങ്ങളുമാണ് ആൾട്രോസ് റേസറിനുള്ളത്.

ഡിസൈൻ

ആകെ രൂപത്തിൽ കാര്യമായ മാറ്റങ്ങളില്ല. എന്നാൽ കൂടുതൽ സ്പോർട്ടി സ്വഭാവം തോന്നുന്ന തരത്തിലുള്ള ഡ്യുവൽ ടോൺ പെയിന്റ് സ്കീമും ഡീക്കലുകളും ഉണ്ട്. കോൺട്രാസ്റ്റ് നിറത്തിലുള്ള ബോണറ്റും അതിലെ ഡ്യുവൽ സ്ട്രൈപ്പുകളുമൊക്കെ വാഹനത്തിനൊരു പേഴ്സണാലിറ്റി നൽകുന്നുണ്ട്. പില്ലറുകൾ, റൂഫ്, വിൻഡോ സറൗണ്ടുകൾ, ടെയിൽഗേറ്റ്, സ്പോയ്‌ലർ എന്നിവയൊക്കെ കറുപ്പിലാണ്. വാഹനത്തിൽ ‘റേസർ’, ‘ഐടർബോ+’ ബാഡ്ജുകളുണ്ട്.

ടാറ്റ ആൾട്രോസ് റേസർ നിറങ്ങൾ

3 ഡ്യുവൽ ടോൺ നിറങ്ങളാണ്~ ആൾട്രോസ് റേസറിനുള്ളത്-പ്യുവർ ഗ്രേ, അവന്യു വൈറ്റ് , ഓറഞ്ച് . ഓട്ടോ എക്സ്പോയിൽ കാണിച്ച റെഡ് പ്രൊഡക്ഷൻ മോഡലിലേക്ക് എത്തിയിട്ടില്ല.

ഇന്റീരിയർ

കറുപ്പ് നിറമാണ് ഉൾഭാഗത്തിന്. പല ഇടങ്ങളിലും സ്പോർട്ടി Orange ടച്ചുകൾ കാണാം. സീറ്റുകളിൽ സ്ട്രൈപ്പുകളുണ്ട്. സാധാരണ ആൾട്രോസിൽ നിന്നുമുള്ള പ്രധാന മാറ്റം ഫീച്ചറുകളിലാണ്. ആൾട്റോസിൽ ആദ്യമായി സൺറൂഫ് വരുന്നത് റേസറിലൂടെയാണ്. സെഗ്മെന്റിലെ ആദ്യത്തെ വെന്റിലേറ്റഡ് സീറ്റുകളും ഇതിൽ തന്നെ. ഇവയ്ക്കു പുറമെ ഒരു പുത്തൻ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിങ്, വയർലെസ് ചാർജർ എന്നിവയുമുണ്ട്.

എഞ്ചിൻ1.2L ടർബോ-പെട്രോൾ
ഡിസ്പ്ലേസ്‌മെന്റ്1199 cc
സിലിണ്ടറുകളുടെ എണ്ണം3
ഗിയർബോക്സ്6-സ്പീഡ് മാനുവൽ
ക്ലച്ച്ഹൈഡ്രോളിക്
പവർ118 hp
ടോർക്ക്170 Nm
Table: Tata Altroz Racer specs

എൻജിൻ സ്പെസിഫിക്കേഷൻസ്

ആൾട്രോസിന്റെ ഫ്ലെക്സിബിളായ ALFA പ്ലാറ്റ്ഫോമിൽ തന്നെയാണ് റേസറും നിർമ്മിച്ചിട്ടുള്ളത്. എന്നാൽ സാധാരണ ആൾട്രോസിനേക്കാൾ ഷാർപ്പായ ഹാൻഡ്ലിങ്ങും നല്ല റോഡ് മാനേഴ്സുമാണ് റേസറിനുള്ളത്. സസ്പെൻഷൻ ട്യൂണിങ്ങിലും സ്റ്റിയറിങ്ങിലും കാര്യമായ മാറ്റങ്ങളുണ്ട്.

നെക്സോണിൽ നിന്നും കടമെടുത്ത 1.2L ടർബോ പെട്രോൾ എൻജിനാണ് റേസറിലുള്ളത്. 118 hp, 170 Nm ആണ് ഔട്ട്പുട്ട്. ആൾട്രോസ് ഐ-ടർബോയേക്കാൾ 10hp, 30 Nm കൂടുതൽ ആണിത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് നിലവിൽ റേസറിനുള്ളത്. എന്നാൽ ഭാവിയിൽ ആൽട്രോസ് DCA യിൽ കണ്ടതരം 7 സ്പീഡ് DCT യും വന്നേക്കാം. 0-100 kph ചെയ്യാൻ വേണ്ടിവരിക 11 സെക്കന്റുകൾക്ക് അടുത്താണ്.

വിലയും വേരിയന്റുകളും

രസികൻ വിലയാണ് ടാറ്റ ആൾട്രോസ് റേസറിനു നൽകിയിരിക്കുന്നത്. ആകെ ഉള്ള എതിരാളിയായ ഐ 20 എൻ-ലൈനിനു താഴെ നിൽക്കുന്ന രീതിയിലാണ് റേസറിന്റെ വില വരുന്നത്. ടോപ്പ് സ്പെക്ക് വേരിയന്റിനു പോലും എൻലൈനിന്റെ ഫുൾ ഒപ്ഷൻ വേരിയൻ്റിനേക്കാൾ 28,000 രൂപയോളം കുറവാണ്.

ALSO READ: Tata Altroz Racer Pros And Cons: ഇഷ്ടപ്പെട്ടതും പെടാത്തതും!

TATA ALTROZ RACER VARIANTSPRICES (EX-SHOWROOM, INDIA)
R1₹9.49 lakh
R2₹10.49 lakh
R3₹10.99 lakh
Table: Tata Altroz Racer price and variants

Summary: Tata Altroz Racer launched in India