ഒരു ലക്ഷം രൂപയുടെ ഓഫറുകൾ
7 വർഷത്തിൽ ഏഴു ലക്ഷം നെക്‌സോണുകൾ വിറ്റ് ചരിത്രം സൃഷ്ടിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. 2021 മുതൽ 2023 വരെ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ വിൽപയിൽ ഒന്നാം സ്ഥാനത്താണ് നെക്സോൺ. നേട്ടം ആഘോഷിക്കാൻ നെക്‌സോണിനുമേൽ ഒരു ലക്ഷം രൂപയോളം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട് ടാറ്റ. ജൂൺ 30 നു മുൻപ് ബുക്ക് ചെയ്യുന്നവർക്ക് ആവും ഇവ ലഭിക്കുക. വരും ദിവസങ്ങളിൽ കസ്റ്റമേഴ്‌സിനായി പ്രത്യേക ഇവന്റുകളും മീറ്റപ്പുകളും സംഘടിപ്പിക്കും.
2017ൽ ആണ് Tata Nexon ആദ്യമായി വിപണിയിൽ എത്തുന്നത്. അന്ന് പെട്രോൾ, ഡീസൽ എൻജിനുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 2018ൽ, ഗ്ലോബൽ NCAPന്റെ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് നേടി നെക്സോൺ! അന്നുമുതൽ ഈ വാഹനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ് സുരക്ഷ. 2024 നെക്സൺ ഫേസ്‌ലിഫ്ട് ഈയിടെ ഭാരത് NCAP (BNCAP) crash testൽ 5 സ്റ്റാർ റേറ്റിങ് നേടിയിരുന്നു.
ALSO READ: സുരക്ഷയിൽ വിട്ടുവീഴ്ച ഇല്ല, ഭാരത് NCAPന്റെ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടി Tata Nexon EV
നെക്‌സോണിന് ഇലക്ട്രിക്ക് പതിപ്പ് എത്തുന്നത് 2020ലാണ്.രണ്ടു വർഷത്തിനിപ്പുറം ‘നെക്സോൺ ഇവി മാക്സ്’ എന്ന extended range വേർഷനും എത്തി. ഇന്ന് ICE, EV പവർട്രെയിനുകളിലായി ഏതാണ്ട് നൂറോളം വേരിയന്റുകളാണ് നെക്‌സോണിനുള്ളത്.
ടാറ്റ നെക്സോൺ വിൽപ്പന
ആഗസ്ത് 2019 ൽ ഒരു ലക്ഷം യൂണിറ്റുകൾ, 2021 ൽ 2 ലക്ഷം, 2022 മാർച്ചിൽ 3, ഒക്ടോബറിൽ 4, 2023ൽ 5-6 ലക്ഷം, 2024 ജൂണിൽ 7 ലക്ഷം എന്നിങ്ങനെ അതിഗംഭീരമാണ് നെക്‌സോണിന്റെ സെയിൽസ് ഗ്രാഫ്.
Summary: Tata Nexon sales cross 7 lakh units in 7 years.