Toyota Urban Cruiser Taisor വിപണിയിൽ: വില 7.74 ലക്ഷം മുതൽ

ഫ്രോങ്സിൽ നിന്നും കോസ്മെറ്റിക്ക് മാറ്റങ്ങൾ മാത്രം.

മാരുതി ഫ്രോങ്സിന്റെ ടൊയോട്ട വേർഷനായ ‘ അർബൻ ക്രൂയ്സർ ടൈസർ’ ഇന്ത്യൻ വിപണിയിലെത്തി. 7.74 ലക്ഷം മുതലാണ് വിലയിട്ടിരിക്കുന്നത്. ടോപ്പ് സ്പെക് ടൈസറിന് 13.04 ലക്ഷം വരെയാണ് വരിക. ഫ്രോങ്സിൽ നിന്ന് ചെറിയ മാറ്റങ്ങൾ മാത്രമാണ് ടൈസറിനുള്ളത്.

  • ടൊയോട്ട SUV നിരയിൽ ഏറ്റവും ചെറുതാണ് ടൈസർ.
  • ഫ്രോങ്സിനേക്കാൾ വില കൂടുതലാണ്.
  • 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, CNG പവർട്രെയിനുകളിൽ ലഭ്യമാണ്.

എക്സ്റ്റീരിയർ:

ചെറിയ വ്യത്യാസങ്ങൾ ഒഴിച്ചാൽ മാരുതി ഫ്രോങ്സിൽ നിന്ന് മാറ്റങ്ങൾ ഇല്ല. മുൻ ഗ്രിൽ, മുൻ-പിൻ ബമ്പറുകൾ, ളേഡ് ഡൃൾ കൾ, ടെയിൽ ലാമ്പുകൾ, 16- ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയിലാണ് ചെറിയ മാറ്റങ്ങൾ കണ്ടെത്താനാവുക.

Urban Cruiser Taisor കഫേ വൈറ്റ്, എന്റീസിങ് സിൽവർ, സ്‌പോർട്ടിങ് റെഡ്, ലുസെന്റ് ഓറഞ്ച്, ഗെയിമിംഗ് ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാവും. ഡ്യുവൽ ടോൺ വേരിയന്റുകളുമുണ്ട്. ഇതിൽ ഓറഞ്ച് നിറം ടൈസറിനു മാത്രമാണുള്ളത്, ഫ്രോങ്സിലില്ല.

ALSO READ: കാത്തിരിക്കാൻ 7 ടൊയോട്ട വാഹനങ്ങൾ!

ഇന്റീരിയർ:

ടൈസറിന്റെ ഉള്ളിൽ ഡ്യുവൽ ടോൺ ബ്രൗൺ -ബ്ലാക്ക് നിറങ്ങളിലാണ് നൽകിയിരിക്കുന്നത്. വയർലെസ്സ്ആ ൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ അടങ്ങുന്ന 9- ഇഞ്ച് ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, 360 ഡിഗ്രി കാമറ, ഹെഡ് അപ്പ് ഡിസ്പ്ലേ, വയർലെസ് ചാർജർ, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി എന്നീ ഫീച്ചറുകളുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി 6 ഐർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ -ഹോൾഡ് അസിസ്റ്റ് , ABS, EBD, ISOFIX മൗണ്ടുകൾ എന്നിവയുണ്ട്.

എൻജിൻ :

ടൊയോട്ട അർബൻ ക്രൂയ്സർ ടൈസറിനുള്ളത് 1.2-ലിറ്റർ, 4- സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ, 1.0-ലിറ്റർ, 3-സിലിണ്ടർ ടർബോ -പെട്രോൾ എൻജിൻ എന്നിവയാണ്. 1.2 ലിറ്റർ എൻജിൻ 90hp, 113Nm, ഔട്ട്പുട്ട് നൽകുന്നു. അതോടൊപ്പം 5-സ്പീഡ് മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. 1.0 ലിറ്റർ ടർബോ -പെട്രോൾ എൻജിൻ 100hp, 148Nm നൽകുന്നു. ഇതോടൊപ്പം ഒരു 6-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ലഭ്യമാണ്. CNG പവർട്രെയിനും ടൈസറിൽ വരുന്നുണ്ട്.

ടൊയോട്ട ടെയ്‌സർ വില:

1.2L  Dual Jet, Dual VVT EngineAll New 1.0L Turbo Engine
VariantEx Showroom Price (INR)VariantEx Showroom Price (INR)
E MT₹ 7,73,500G 1.0L Turbo MT₹ 10,55,500
E MT CNG₹ 8,71,500G 1.0L Turbo AT₹ 11,95,500
S MT₹ 8,59,500V 1.0L Turbo MT₹ 11,47,500
S AMT₹ 9,12,500V 1.0L Turbo AT₹ 12,87,500
S+ MT₹ 8,99,500V 1.0L Turbo MT Dual Tone₹ 11,63,500
S+ AMT₹ 9,52,500V 1.0L Turbo AT Dual Tone₹ 13,03,500
Table: Toyota Taisor price and variants

ടൈസറിന്റെ എതിരാളികൾ:

  • മാരുതി ഫ്രോങ്സ്
  • നിസ്സാൻ മാഗ്നൈറ്റ്
  • റെനോ കൈഗർ
  • ടാറ്റ നെക്‌സോൺ
  • കിയാ സോനെറ്റ്
  • ഹ്യുണ്ടായ് വെന്യു
  • മഹിന്ദ്ര XUV 3XO

Summary: Toyota Urban Cruiser Taisor launched in India