പുത്തൻ MG Comet സ്വന്തമാക്കി നടി മീനാക്ഷി അനൂപ്

പുത്തൻ വാഹനത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു…

‘ഒപ്പം’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മീനാക്ഷി അനൂപ്. അന്ന് ബാലതാരമായി എത്തി പിൽക്കാലത്ത് മിനി സ്ക്രീനിലും സ്റ്റാർ ആയി മാറിയ മീനാക്ഷി (Meenakshi Anoop) ഇപ്പോൾ എംജി കോമെറ്റ് ഇവി സ്വന്തമാക്കിയിരിക്കുകയാണ്. വാഹനത്തിന്റെ എക്സിക്യൂട്ടീവ് വേരിയന്റാണ് താരം വാങ്ങിയത്. ‘ഇനിയും കുതിക്കാന്‍ വെമ്പുന്ന പെട്രോളെ വിട, ഡീസലേ വിട …’ എന്ന കുറിപ്പോടെ മീനാക്ഷി തന്നെയാണ് പുത്തൻ കാറിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. 18 വയസ് പൂർത്തിയായതിനാൽ ഇനി മീനാക്ഷിയുടെ യാത്രകൾ സ്വയം ഡ്രൈവ് ചെയ്ത് ആവാനാണ് സാധ്യത.

എക്‌സ്‌ക്ലൂസീവ്, എക്‌സൈറ്റ്, എക്‌സിക്യൂട്ടീവ് എന്നിങ്ങനെ 3 ട്രിമ്മുകളാണ് കൊമെറ്റിനുള്ളത്. ഹാലജൻ ലാമ്പുകളും വീൽ കവറുകളോടുകൂടിയ 12 ഇഞ്ച് സ്റ്റീൽ വീലുകളുമൊക്കെ ആണ് എക്സിക്യൂട്ടീവ് വേരിയന്റിൽ ഉള്ളത്. സ്റ്റാർലൈറ്റ് ബ്ളാക്ക് ഇന്റീരിയർ ആണ് മീനാക്ഷിയുടെ കൊമെറ്റിനുള്ളത്. 7 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, കീലെസ് എൻട്രി, റിമോട്ട് സെൻട്രൽ ലോക്കിംഗ്, ക്രീപ്പ് മോഡ്, സ്റ്റിയറിംഗ് മൗണ്ട് കൺട്രോളുകൾ എന്നിവയുമുണ്ട്. മാനുവൽ ACയാണ്, 2 സ്പീക്കർ ഓഡിയോ സിസ്റ്റവുമാണ്.

17.3 KWh ബാറ്ററിയുള്ള കോമെറ്റിനു 42PS പവറും 110 Nm ടോർക്കുമാണുള്ളത്. ഒറ്റ ചാർജിൽ 230 കിലോമീറ്റർ വരെ ഓടാനാവും. AC ഫാസ്റ് ചാർജിങ് മാത്രമാണുള്ളത്. ഡിസി ചാർജിങ് ലഭ്യമല്ല.

meenakshi anoop buys new mg comet ev

ZS ഇവിയുടെ വിജയത്തിന് പിന്നാലെ എംജി ഇന്ത്യയിലെത്തിച്ച ഇലക്ട്രിക്ക് കാറാണ് കോമെറ്റ്.6.98 ലക്ഷം രൂപ മുതല്‍ 9.23 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറും വില. നഗര യാത്രകൾക്കായി ഡിസൈൻ ചെയ്യപ്പെട്ട ഒരു സുന്ദരൻ ചെറു കാറാണിത്. നാലുപേർക്ക് ഇരിക്കാമെങ്കിലും മുൻ സീറ്റുകൾക്ക് ആണ് സുഖവും സൗകര്യങ്ങളും കൂടുതൽ.

വളരെ ചുരുക്കം സെലിബ്രിറ്റികൾ മാത്രമാണ് ഇതിനോടകം കോമെറ്റ് വാങ്ങിയിട്ടുള്ളത്. സുനിൽ ഷെട്ടി അടുത്തിടെ ഒരെണ്ണം സ്വന്തമാക്കിയിരുന്നു. നടൻ രോഹിത്ത് റോയിയുടെ ഗരാജിലുമുണ്ട് ഈ ഇത്തിരിക്കുഞ്ഞൻ.

ALSO READ: പുത്തൻ Mahindra Thar 4×4 സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര

Summary: Actress Meenakshi Anoop buys new MG Comet EV