കൺസപ്റ്റിൽ നിന്നും നാമമാത്രമായ മാറ്റങ്ങളാണ് പ്രൊഡക്ഷൻ മോഡലിൽ ഉള്ളത്.
ടാറ്റ മോട്ടോഴ്‌സ് കർവ്വിന്റെ പ്രൊഡക്ഷൻ മോഡലിനെ അവതരിപ്പിച്ചു. ഇലക്ട്രിക്കായും ICE ആയും എത്തുന്ന കർവ്വിന്റെ ആദ്യ ചിത്രങ്ങളും ഡിസൈൻ വിവരങ്ങളുമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ആഗസ്ത് 7നാണ് Tata Curvv വിപണിയിൽ എത്തുക …
ഏപ്രിൽ 2022ൽ ആയിരുന്നു ടാറ്റ കർവ്വ് ഇവി കൺസപ്റ്റിനെ അവതരിപ്പിച്ചത്. ജനുവരി 2023ൽ IC എഞ്ചിനുള്ള കൺസപ്റ്റും എത്തി. പ്രൊഡക്ഷൻ മോഡലിന്റെ ഡിസൈൻ കൺസപ്റ്റിനോട് നീതി പുലർത്തുന്നതാണ്. 80 ശതമാനത്തിലേറെ ഡിസൈൻ ഡീറ്റെയിലുകളും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
![](https://ml.vroomhead.com/wp-content/uploads/2024/07/Rear-image-without-branding-Curvv.ev_-1024x576.webp)
Table of Contents
ഡിസൈൻ
നെക്‌സോണിനെ ബേസ് ചെയ്താണ് കർവ്വ് ഉണ്ടാക്കിയിട്ടുള്ളത്. ICE വേർഷനും EVയും തമ്മിൽ ഡിസൈനിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. ICE കർവ്വിന്റെ മുൻഭാഗത്തിന് പുത്തൻ സഫാരിയുടെ ഡിസൈനുമായി സമാനതകളുണ്ട്. കർവ്വ് EVയുടെ മുൻഭാഗം കാണുമ്പോൾ ഓർമ്മ വരിക നെക്‌സോൺ ഇവിയെയാവും.
![](https://ml.vroomhead.com/wp-content/uploads/2024/07/Side-image-without-branding-Curvv.ev_-1024x576.webp)
നെക്‌സോണിനെക്കാൾ നീളക്കൂടുതൽ ഉണ്ട് കർവ്വിന്. ചരിഞ്ഞിറങ്ങുന്ന, ഭംഗിയുള്ള കൂപ്പെ റൂഫ്‌ലൈൻ ആണ്. ICE- EV വേർഷനുകൾ തമ്മിൽ അലോയ് വീൽ ഡിസൈനിലും വ്യത്യാസങ്ങളുണ്ട്. പോപ്പ് ആപ്പ് ഡോർ ഹാൻഡിലുകളാണ് ഇരുവാഹനങ്ങളുടെയും മറ്റൊരു പ്രത്യേകത.
റൂഫ് മൗണ്ടഡ് സ്‌പോയ്‌ലർ പ്രൊഡക്ഷൻ മോഡലിലേക്കും എത്തിയിട്ടുണ്ട്. എന്നാൽ കൺസപ്റ്റിൽ കണ്ടതുപോലെ സ്പ്ലിറ്റ് യൂണിറ്റ് അല്ല, സിംഗിൾ പീസാണ്.
ALSO READ: വരും മാസങ്ങളിൽ പുറത്തിറങ്ങുന്ന ടാറ്റ കാറുകൾ
ഇന്റീരിയർ
കർവ്വിന്റെ ക്യാബിൻ, ഫീച്ചർ ലിസ്റ്റ് എന്നിവയുടെ വിശദാംശങ്ങൾ ടാറ്റ പുറത്തുവിട്ടിട്ടില്ല. ആധുനികവും പ്രായോഗികവുമായ ഡിസൈനാണ് പ്രതീക്ഷിക്കുന്നത്. ധാരാളം ഫീച്ചറുകളും ഉണ്ടാവും. പുത്തൻ നെക്സോണിന്റെ ക്യാബിനുമായി ധാരാളം സമാനതകൾ ഉണ്ടാവും. ഇല്ല്യൂമിനേറ്റഡ് ലോഗോയുള്ള 2 സ്പോക്ക് സ്റ്റിയറിംഗ്, ഫ്‌ളോട്ടിങ് ടച്ച്‌സ്‌ക്രീൻ, ടച്ച് പാനൽ കൺട്രോളുകൾ എന്നിവ പ്രതീക്ഷിക്കാം. ഉള്ളിലെ ട്രിമ്മുകളിലും അപ്ഹോൾസ്ട്രിയിലുമൊക്കെ പുതുമകളുണ്ടാകും.
![](https://ml.vroomhead.com/wp-content/uploads/2024/07/Rear-image-without-branding-Curvv-ICE-1024x686.webp)
സ്പെസിഫിക്കേഷൻ
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്‌ഷനുകൾ ഉണ്ടാവും ICE കർവ്വിന്. ഇവ എത്തുക നെക്‌സോണിൽ നിന്നാവും. 125 hp കരുത്തുള്ള പുത്തൻ 1.2L ടർബോ പെട്രോൾ എൻജിനും ഒരുപക്ഷെ വന്നേക്കാം. ടാറ്റയുടെ രണ്ടാം തലമുറ acti.ev ആർക്കിടെക്ചർ ആവും Curvv EVയിൽ ഉണ്ടാവുക.
ALSO READ: 7 കൊല്ലത്തിൽ വിറ്റത് 7 ലക്ഷം യൂണിറ്റുകൾ, ചരിത്രം രചിച്ച് Nexon!
Tata Curvv ലോഞ്ച്
ആഗസ്ത് 7നാണ് കർവ്വിന്റെ ലോഞ്ച് പ്രതീക്ഷിക്കുന്നത്. ഇവി ആവും ആദ്യം എത്തുക. പിന്നാലെ ICE വേർഷനും വരും. സി-സെഗ്മെന്റ് എതിരാളികളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വിലയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ SUV Coupe സെഗ്മെന്റ് തുടങ്ങുക കർവിലൂടെയാവും. മത്സരം മുറുക്കാൻ വൈകാതെ സിട്രോയെൻ ബസാൾട്ടുമെത്തും.
ടാറ്റയുടെ Curvv കൂപ്പെ SUV എപ്പോൾ ലോഞ്ച് ചെയ്യും?
ആഗസ്ത് 7, 2024