ഡീസൽ മോഡലാണ് താരത്തിന്റേത്
സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ലക്ഷ്മി നക്ഷത്രയുടെ (Lakshmi Nakshathra) ഗ്യാരേജിലേക്ക് പുത്തൻ മഹിന്ദ്ര ഥാർ കൂടി എത്തി. BMW 3 സീരീസിന് പിന്നാലെയാണ് താരം ഥാർ സ്വന്തമാക്കുന്നത്. ‘എന്റെ ഗ്യാരേജിലെ പുതിയ അംഗം’ എന്ന തലക്കെട്ടോടെ ലക്ഷ്മി തന്നെയാണ് തന്റെ പുത്തൻ ഥാറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. താറിന്റെ ഡീസൽ ഹാർഡ് ടോപ് 4×4 ആണ് താരത്തിന്റെ ഗരാജിൽ എത്തിയിരിക്കുന്നത്. വീഡിയോ കാണാം.
മഹീന്ദ്ര ഥാർ
പെട്രോൾ-ഡീസൽ എൻജിനുകൾ, മാനുവൽ- ഓട്ടോമാറ്റിക്ക് ഗിയർബോക്സുകൾ, 4×4, 4×2 വകഭേദങ്ങൾ എന്നിവയുണ്ട് ഥാറിന്. 15.54 ലക്ഷം രൂപ മുതല്‍ 17.20 ലക്ഷം രൂപ വരെയാണ് ഥാറിന്റെ ഡീസല്‍ മോഡലുകളുടെ എക്സ് ഷോറൂം വില. 4 സ്റ്റാര്‍ GNCAP റേറ്റിങ്ങ് സ്വന്തമാക്കിയിട്ടുള്ള വാഹനം കൂടിയാണ് ഥാർ.
150 hp പവറും 320 Nm ടോര്‍ക്കുമേകുന്ന 2.0 L എം-സ്റ്റാലിയന്‍ പെട്രോള്‍, 130 hp, 300 Nm ഉള്ള 2.2L എം-ഹോക്ക് ഡീസല്‍ എന്‍ജിനുകളാണ്. സമീപകാലത്താണ് ഥാറിന്റെ 1.5L ഡീസല്‍ 2WD മോഡല്‍ പുറത്തിറങ്ങിയത്. ആഗസ്തിൽ ഥാറിന്റെ 5 ഡോർ പതിപ്പിനെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര.
2022ൽ ലക്ഷ്മി ഒരു BMW 3 സീരീസ് സ്വന്തമാക്കിയിരുന്നു. കൊച്ചിയിലെ BMW ഷോറൂമുമിൽ നിന്നുമാണ് അന്നത് വാങ്ങിയത്.
Summary: Star Magic fame Lakshmi Nakshathra buys new Mahindra Thar 4×4