ആവശ്യക്കാരുണ്ടെങ്കിൽ റേസറിന് ഓട്ടൊമാറ്റിക്കും നൽകാൻ റെഡിയെന്ന് ടാറ്റ മോട്ടോഴ്സ്…
ഐ20 എൻ ലൈനിനെ പിടിക്കാൻ ടാറ്റ ഇറക്കിയ പെർഫോമൻസ് ഹാച്ച്ബാക്ക് ആണ് ആൾട്രോസ് റേസർ. കരുത്തുറ്റ 1.2L ടർബോ പെട്രോൾ എൻജിനുമായി എത്തുന്ന റേസറിനുള്ളത് 6 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ്. എന്തുകൊണ്ടാവും ടാറ്റ ഈ വാഹനത്തിന് ഓട്ടോമാറ്റിക്ക് കൊടുക്കാതിരുന്നത്?
ടാറ്റ പറയുന്നത് ആൾട്രോസ് റേസർ ഒരു അസ്സൽ പെർഫോമൻസ് ഹാച്ച്ബാക്ക് ആണെന്നും അതിനാൽ ഡ്രൈവ് പരമാവധി രസകരമാക്കാൻ ആണ് മാനുവൽ നൽകിയതെന്നുമാണ്. ഫാസ്റ്റ് ഷിഫ്റ്റിങ് സാധ്യമാക്കാൻ ഹൈഡ്രോളിക്ക് ക്ലച്ചാണ് കൊടുത്തിരിക്കുന്നത്.
എന്നാൽ ആവശ്യക്കാരുണ്ടെങ്കിൽ ആൾട്രോസ് DCA യിലെ 7 സ്പീഡ് ഡിസിടി ഗിയർബോക്സ് റേസറിലേക്ക് എത്തിക്കാനും തങ്ങൾ ഒരുക്കമാണ് എന്നാണ് ടാറ്റ പറയുന്നത്. അതായത് ഭാവിയിൽ ഇത്തരമൊരു നീക്കം ഉണ്ടായേക്കും എന്നതിന്റെ ആദ്യ സൂചന! ഓട്ടോക്കാർ ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
DCA ഗിയർബോക്സ് കൂടിയെത്തിയാൽ ഐ20 എൻലൈനുമായുള്ള മത്സരം ഇനിയും മുറുകും. എൻ-ലൈനിൽ ആദ്യം മുതൽക്കെ ഏറ്റവും ഡിമാന്റുള്ള ട്രാൻസ്മിഷൻ കൂടിയാണ് 7-ഡിസിടി. ഓട്ടോമാറ്റിക്ക് എത്തുമ്പോഴും ഹ്യുണ്ടായ് ഡിസിടിയെക്കാൾ വില കുറവായിരിക്കാനാണ് സാധ്യതയെന്നാണ് കരുതുന്നത്.
ALSO READ: Tata Altroz Racer Pros And Cons: ഇഷ്ടപ്പെട്ടതും പെടാത്തതും!
എന്തായാലും ഡിസിടി കൊണ്ടുവരാതെ ഇരുന്നത് റേസറിന്റെ R&D സമയവും ചിലവും കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. മാത്രമല്ല DCA മോഡലിൽ വരുന്ന പഞ്ച് ഡിടി 1 ട്രാൻസ്മിഷൻ സോഴ്സ് ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ടാറ്റ മോട്ടോഴ്സ് നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകളും ഈ തീരുമാനത്തിനു കാരണം ആയിട്ടുണ്ടാവാം.
Summary: Tata Altroz Racer automatic could launch in the future